»   » മമ്മൂട്ടി വക്കീല്‍, ലാല്‍ ബികോം, ഉണ്ണി മുകുന്ദന്‍ പ്ലസ് ടു; 50താരങ്ങളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും

മമ്മൂട്ടി വക്കീല്‍, ലാല്‍ ബികോം, ഉണ്ണി മുകുന്ദന്‍ പ്ലസ് ടു; 50താരങ്ങളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമ എന്ന രംഗത്തെത്താന്‍ അഭിനയം പഠിച്ചിരിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല. ഒരു അക്കാഡമിക്കല്‍ വിദ്യാഭ്യാസവും സിനിമ ഡിമാന്റ് ചെയ്യുന്നില്ല. കഴിവുണ്ടാടയാല്‍ മാത്രം മതി. അതാണ് യോഗ്യതയും. എന്ന് കരുതി സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പഠനം ഉപേക്ഷിക്കണമെന്നൊന്നും ആരും പറഞ്ഞിട്ടില്ല.

സിനിമയ്ക്ക് വേണ്ടി പഠനം ഉപേക്ഷിച്ചവരും, സിനിമാ തിരക്കുകള്‍ക്കിടയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നവരുമുണ്ട്. പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രം സിനിമാ എന്ന മോഹത്തിന് പിന്നാലെ വന്നവരാണ് കൂടുതലും. എങ്ങനെയായാലും പഠനം അത്യാവശ്യമാണ്. അതൊരു ആയുധമാണ്. ഇവിടെയിതാ മലയാളത്തിലെ 50 താരങ്ങളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും

മമ്മൂട്ടി

നിയമ ബിരുദം പാസാകുകയും അഭിഭാഷകനായി കുറച്ചു കാലം പ്രാക്ടീസ് ചെയ്യുകയും ചെയ്ത ശേഷമാണ് മമ്മൂട്ടി സിനിമാ ലോകത്ത് എത്തുന്നത്. സിനിമയില്‍ പല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും മമ്മൂട്ടി വക്കീല്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.

മോഹന്‍ലാല്‍

തിരുവനന്തപുരം മഹാത്മ ഗാന്ധി കോളേജില്‍ നിന്നും ബികോം പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. അക്കാഡമിക് നോളജിനപ്പുറം, കലയോടായിരുന്നു ചെറുപ്പം മുതലേ ലാലിന് താത്പര്യം. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കപ്യൂട്ടര്‍ ബോയ് എന്ന നാടകത്തിലെ അഭിനയത്തിന് ലാല്‍ മികച്ച നടനുള്ള പുരസ്‌കാരം വാങ്ങുന്നത്

പൃഥ്വിരാജ്

ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്ന പൃഥ്വിരാജ് വിദേശത്താണ് പഠിച്ചത്. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് തസ്‌മേനിയയില്‍ ഐടിയില്‍ ബിഎ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ മരണത്തെ തുടര്‍ന്ന് പൃഥ്വി നാട്ടിലെത്തുന്നത്. അവിടെ വച്ചാണ് രഞ്ജിത്ത് നന്ദനം എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്. പിന്നീട് സിനിമയിലേക്ക് മാറി

ദുല്‍ഖര്‍ സല്‍മാന്‍

യുഎസിലെ പ്രൗഡ് യൂണിവേഴ്‌സിറ്റിയില്‍ ബിസ്‌നസ് അഡ്മിനിസ്‌ട്രേഷനില്‍ ബാച്ചിലര്‍ ഡിഗ്രി ചെയ്ത ശേഷമാണ് ദുല്‍ഖര്‍ സിനിമാ ലോകത്തെത്തിയത്

നിവിന്‍ പോളി

ഫിസാറ്റില്‍ നിന്നും ഇലക്ട്രോണിക് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ നിവിന്‍ ബാംഗ്ലൂര്‍ ഇന്‍ഫോസിസില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതല്ല തന്റെ മേഖല എന്ന മനസ്സിലാക്കിയ നിവിന്‍ ജോലി രാജിവച്ച് സിനിമാ സ്വപ്‌നം സഫലമാക്കാന്‍ ഇറങ്ങി

ഫഹദ് ഫാസില്‍

യൂണിവേഴ്‌സിറ്റി ഓഫ് മൈമില്‍ ഒന്നര വര്‍ഷം എന്‍ജിനിയറിങ് പഠിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഫഹദ്, അതേ യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി പഠിച്ചു. അതിന് ശേഷം നാട്ടില്‍ വന്നപ്പോഴാണ് കേരള കഫേയില്‍ അവസരം ലഭിയ്ക്കുന്നത്. പിന്നെ ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ സംഭവിച്ചു

ആസിഫ് അലി

കുട്ടിക്കാനം മരൈന്‍ കോളേജില്‍ നിന്നുമാണ് ആസിഫ് അലി തന്റെ ബിസ്‌നസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. മകന്‍ ഒരു എംബിഎ കാരനാകണം എന്നായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം. എന്നാല്‍ ആസിഫ് സിനിമ തിരഞ്ഞെടുത്തു

ജയസൂര്യ

കൊമേഴ്‌സില്‍ ബാച്ചിലര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ജയസൂര്യ മിമിക്രി ട്രൂപ്പില്‍ ചേരുകയായിരുന്നു. അവിടെ നിന്നാണ് സിനിമയിലേക്കെത്തുന്നത്

പാര്‍വ്വതി

ഓള്‍ സെന്റ് കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടി. ഇപ്പോള്‍ ഡിസ്റ്റന്‍ എജുക്കേഷന്‍ വഴി എംഎ ചെയ്തുകൊണ്ടിരിയ്ക്കുകയാണ് പാര്‍വ്വതി

ഇന്ദ്രജിത്ത്

കപ്യൂട്ടര്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ദ്രജിത്ത് സിനിമാ ലോകത്തെത്തിയത്

കാവ്യ മാധവന്‍

അഭിനയത്തിന്റെ തിരക്കുകള്‍ കാരണം കാവ്യയ്ക്ക് പത്താം ക്ലാസ് കഴിഞ്ഞ് പഠിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പ്ലസ് വണ്ണും പ്ലസ് ടുവും ഡിസ്റ്റന്‍സ് ആയി എഴുതിയെടുത്തു. ബികോം ഡിസ്റ്റന്‍സ് എജുക്കേഷന്‍ വഴി നേടി. സ്‌കൂള്‍ പഠനകാലത്ത് കലാതിലകമായിരുന്നു കാവ്യ

മഞ്ജു വാര്യര്‍

വളരെ ചെറുപ്പത്തിലേ സിനിമയില്‍ എത്തിയ മഞ്ജു വാര്യര്‍ ആ തിരക്കുകള്‍ക്കിടയിലും കണ്ണൂര്‍ എസ് എന്‍ കോളേജില്‍ നിന്നും ബിരുദം നേടി എടുത്തു. മഞ്ജു വാര്യരും കലാതിലകമായിരുന്നു

നസ്‌റിയ നസീം

ബിബിഎ ചെയ്യണം എന്നായിരുന്നു നസ്‌റിയയും ആഗ്രഹം. അങ്ങനെ തിരുവനന്തപുരത്തെ മാര്‍ ഇവാനിയസ് കോളേജില്‍ ചേരുകയും ചെയ്തു. എന്നാല്‍ ഷൂട്ടിങ് തിരക്കുകളും വിവാഹവുമൊക്കെ ആയപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോള്‍ സിനിമയ്ക്ക് ഇടവേള നല്‍കിയ നസ്‌റിയ പഠനം തുടരുന്നുണ്ട് എന്നാണ് വിവരം

അനു മോള്‍

കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളേജില്‍ നിന്നും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയതാണ് അനുമോള്‍.

മീര നന്ദന്‍

സെന്റ് തെരേസ കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടി. തുടര്‍ന്ന് മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്യൂണിക്കേഷന്‍ വിത്ത് ജോണലിസത്തില്‍ ഡിസ്റ്റന്‍സായി മാസ്റ്റര്‍ ഡിഗ്രി ചെയ്തു. ഇപ്പോള്‍ ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്യുന്ന മീര തന്റെ പഠനവും തുടരുന്നു

ഭാവന

ഹോളി ഫാമിലി ഗേള്‍സ് ഹൈ സ്‌കൂളിലാണ് ഭാവന പഠിച്ചത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഭാവന സിനിമാ ലോകത്തെത്തുന്നത്.

ആന്‍ അഗസ്റ്റിന്‍

ബാംഗ്ലൂര്‍ ക്രിസ്തു ജയന്തി കോളേജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടി. വിവാഹ ശേഷം അഭിനയത്തില്‍ സെലക്ടീവായ ആന്‍ ഇപ്പോള്‍ എംഎസ്സി ചെയ്തുകൊണ്ടിരിയ്ക്കുകയാണ്

ടൊവിനോ തോമസ്

തമിഴ് നാട്ടില്‍ നിന്നും ഇലക്ട്രോണിക് എന്‍ജിനിയറിങ് ബിരുദം നേടിയ ടൊവിനോ തോമസ് ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. പിന്നീട് രാജിവച്ച് സിനിമയിലേക്ക് വന്നു

സുരേഷ് ഗോപി

ഇംഗ്ലീഷ് ഡയലോഗുകളൊക്കെ അനായാസം കൈകാര്യം ചെയ്യുന്ന സുരേഷ് ഗോപി ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തതാണ്

ജയറാം

കാലടി ശ്രീശങ്കര കോളേജില്‍ നിന്നും എക്കണോമിക്‌സില്‍ ബിരുദം നേടിയ ജയറാം പഠന ശേഷം മെഡിക്കല്‍ റപ്രസെന്ററ്റീവായി ജോലി നോക്കിയിരുന്നു. അതിന് ശേഷം കലാഭവനില്‍ ചേരുകയും അതിലൂടെ സിനിമയില്‍ എത്തുകയും ചെയ്തു

വിനീത് ശ്രീനിവാസന്‍

മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം നേടിയ ശേഷമാണ് വിനീത് ശ്രീനിവാസന്‍ സിനിമയില്‍ സജീവമായത്. പഠനത്തിനിടയില്‍ പിന്നണി ഗായകനായി വിനീത് സിനിമയില്‍ തന്നെ ഉണ്ടായിരുന്നു

ധ്യാന്‍ ശ്രീനിവാസന്‍

എന്‍ജിനിയറിങ് പഠനം പാതിയില്‍ ഉപേക്ഷിച്ച് ധ്യാന്‍ വിഷ്വല്‍ കമ്യൂണിക്കേഷന് ജോയിന്‍ ചെയ്യുകയായിരുന്നു. സിനിമയാണ് തന്റെ മേഖല എന്ന തിരച്ചറിഞ്ഞപ്പോഴാണ് ഈ മാറ്റം സംഭവിച്ചത്

അജു വര്‍ഗീസ്

ചെന്നൈയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് അജു വര്‍ഗീസ് സിനിമയിലെത്തിയത്

രജത്ത് മേനോന്‍

മെക്കാനിക്കല്‍ എന്‍ജിനിയറിങാണ് രജത്ത് മേനോന്‍ പഠിച്ചത്. എത്തിയത് സിനിമയിലും

ഹേമന്ത് മേനോന്‍

വടകര എന്‍ജിനിയറിങ് കോളേജില്‍ നിന്നും ബിടെക്ക് പൂര്‍ത്തിയാക്കി

സണ്ണി വെയിന്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഐടി ബിടെക് പൂര്‍ത്തിയാക്കിയതാണ് സണ്ണി വെയിന്‍

മിയ ജോര്‍ജ്ജ്

പാല അല്‍ഫോണ്‍സ് കോളേജില്‍ നിന്നും ബിഎ പൂര്‍ത്തിയാക്കിയ മിയ ഇപ്പോള്‍ സെന്റ് തോമസ് കോളേജില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയാണ്

ഭാമ

കറസ്‌പോണ്ടന്റായി സോഷ്യോളജി പൂര്‍ത്തിയാക്കിയതാണ് ഭാമ

മഖ്ബൂല്‍ സല്‍മാന്‍

ബാംഗ്ലൂര്‍ ഓക്‌സ്‌ഫോര്‍ഡ് കോളേജില്‍ നിന്നും ഹോട്ടല്‍മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷമാണ് മഖ്ബൂല്‍ സിനിമയിലെത്തിയത്

മഞ്ജിമ മോഹന്‍

ഗണിതത്തില്‍ ബി എസ് സി ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ മഞ്ജിമ മോഹന്‍. അതിനിടയില്‍ ഷൂട്ടിങ് തിരക്കുകളുമുണ്ട്

അര്‍ച്ചന കവി

ബിസ്‌നസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കാന്‍ വേണ്ടിയാണ് അര്‍ച്ചന കവി ദില്ലിയില്‍ നിന്നും കേരളത്തിലെത്തിയത്. മകളെ ഒരു ജേര്‍ണലിസ്റ്റ് ആക്കാനായിരുന്നു അച്ഛന് താത്പര്യം. എന്നാല്‍ മനോഹരമായ ശബ്ദത്തിനുടമയായ അര്‍ച്ചനയ്ക്ക് ആര്‍ജെ ഫീല്‍ഡില്‍ ഭാവിയുണ്ടെന്ന് അടുപ്പക്കാര്‍ പറഞ്ഞു. അങ്ങനെ ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ച അര്‍ച്ചന നീലത്താമരയിലൂടെ സിനിമയിലെത്തി

സായി പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ സായി പല്ലവി ഇപ്പോള്‍ ജോര്‍ജ്ജയില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. മാസങ്ങള്‍ ചിലത് കഴിഞ്ഞാല്‍ ഡോക്ടര്‍ ബിരുദം പൂര്‍ത്തിയാവും

മംമ്ത മോഹന്‍ദാസ്

ബാംഗ്ലൂര്‍ മൗണ്ട് കാര്‍ണല്‍ കോളേജില്‍ നിന്നും ബിരുദം നേടി. മോഡല്‍ രംഗത്തൂടെയാണ് മംമ്ത സിനിമയില്‍ എത്തുന്നത്. അക്കാഡമിക് വിദ്യാഭ്യാസത്തിന് പുറമെ സംഗീതവും പഠിച്ചു

അമല പോള്‍

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷമാണ് അമലയ്ക്ക് മോഡലിങിനോട് പാഷന്‍ തോന്നി തുടങ്ങിയത്. ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തി

ശ്രീജിത്ത് രവി

അച്ഛന്‍ ടിജി രവിയെ പോലെ ശ്രീജിത്ത് രവിയും പഠനത്തില്‍ ഒട്ടും മോശമായിരുന്നില്ല. ബിടെക്കുകാരനാണ് ശ്രീജിത്ത്

സൃന്ദ അഷബ്

തേവര സാക്രഡ് ഹാര്‍ട്ട് കോളേജില്‍ നിന്നും ബിരും നേടിയ സൃന്ദ അഷബ് ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ സിനിമയോടാണ് തന്റെ പാഷന്‍ എന്ന് മനസ്സിലാക്കിയ സൃന്ദ അസിസ്റ്റന്‍ ഡയറക്ടറായി സിനിമയില്‍ കയറുകയും അഭിനയത്തില്‍ കഴിവ് തെളിയിക്കുകയുമായിരുന്നു

ഉണ്ണി മുകുന്ദന്‍

ഗുജറാത്തിലാണ് ഉണ്ണി മുകുന്ദന്‍ പഠിച്ചത്. പ്ലസ് ടു വരെ മാത്രമേ താന്‍ പഠിച്ചുള്ളൂ എന്ന് ധൈര്യമായി പറയാന്‍ മനസ്സ് കാണിച്ച ഒരു യുവ നടന്‍ കൂടെയാണ്. സിനിമ തന്നെയായിരുന്നുവത്രെ ചെറുപ്പം മുതലുള്ള ആഗ്രഹം

ലെന

ക്ലിനക്കല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ലെന, മുംബൈയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടയില്‍ വിവാഹവും വിവാഹ മോചനവും നടക്കുകയും ടെലിവിഷനിലൂടെ അഭിനയ രംഗത്ത് പരിചിതയായ ലെന സിനിമയില്‍ സജീവമാകുകയും ചെയ്യുന്നത്

അനന്യ

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദം നേടിയതാണ് അനന്യ

രചന നാരായണന്‍ കുട്ടി

ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം തൂശ്ശൂര്‍ സിബിഎസ്ഇ സ്‌കൂളില്‍ ഇംഗ്ലീഷ് ടീച്ചറായി ജോലി ചെയ്തു വരികെ ആണ് രചന മറിമായം എന്ന പരിപാടിയിലൂടെ ശ്രദ്ധേയായത്. അത് സിനിമയിലേക്കുള്ള വാതില്‍ തുറന്നു

നിത്യ മേനോന്‍

മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് കമ്യൂണിക്കേഷനില്‍ ജേണലിസം പഠിച്ചുകൊണ്ടിരിക്കെയാണ് നിത്യ മേനോന്‍ അഭിനയ രംഗത്ത് എത്തുന്നത്. സംവിധാനമായിരുന്നു നിത്യയുടെ ലക്ഷ്യം

ഹണി റോസ്

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദം നേടിയതാണ് ഹണി റോസും

വിനയ് ഫോര്‍ട്ട്

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം വിനയ് ഫോര്‍ട്ട് കോഫി ഷോപ്പിലും, റസ്റ്റോറന്റിലും, മെഡിക്കല്‍ ഷോപ്പിലുമൊക്കെ ജോലി നോക്കിയിരുന്നു. ഒന്നാം വര്‍ഷ ബിരുദം ചെയ്തുകൊണ്ടിരിക്കവെയാണ് ലോകധര്‍മി എന്ന നാടകട്രൂപ്പില്‍ ചേരുന്നത്. പിന്നീട് പഠനം ഉപേക്ഷിച്ചു. തുടര്‍ന്ന് പൂനെ എഫ്ടിഐഐ യില്‍ അഭിനയത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ നേടി

റീനു മാത്യൂസ്

അഭിനയത്തിനൊപ്പം ഇപ്പോഴും ദുബായില്‍ എമിരൈറ്റ് എയര്‍ലൈന്‍സില്‍ കാബിന്‍ ക്രൂവായി ജോലി നോക്കിക്കൊണ്ടിരിക്കുകയാണ് റീനു

അനൂപ് മേനോന്‍

വക്കീല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷണാണ് അനൂപ് മേനോന്‍ സിനിമാ രംഗത്തെത്തുന്നത്

നിക്കി ഗല്‍റാണി

നിക്കിയെ ഒരു ഡോക്ടറാക്കാനായിരുന്നു വീട്ടുകാര്‍ക്ക് താത്പര്യം. എന്നാല്‍ മോഡല്‍ രംഗത്തോട് താത്പര്യമുള്ള നിക്കി ഫാഷന്‍ ഡിസൈനിങിന് ചേര്‍ന്നു. പിന്നീട് മോഡലിങിലേക്ക് തിരിയുകയും 1983 എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തുകയും ചെയ്തു

റിമ കല്ലിങ്കല്‍

ജേര്‍ണലിസത്തില്‍ ബാച്ചിലര്‍ ഡിഗ്രി എടുത്ത ശേഷമാണ് റിമ അഭിനയ രംഗത്തെത്തുന്നത്

നമിത പ്രമോദ്

പ്ലസ്ടുവില്‍ നല്ല മാര്‍ക്കോടെ പാസായ നമിത ഇപ്പോള്‍ സോഷ്യോളജിയില്‍ തന്റെ ബാച്ചിലര്‍ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയാണ്

ദിലീപ്

മഹാരാജസ് കോളേജില്‍ നിന്നും ഹിസ്റ്ററില്‍ ബിരുദം നേടിയ ശേഷമാണ് ദിലീപ് മിമിക്രി രംഗത്തെത്തുന്നത്. അവിടെ നിന്നും സിനിമയിലേക്കും

രമ്യ നമ്പീശന്‍

എറണാകുളം സെന്റ് തെരേസ കോളേജില്‍ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പൂര്‍ത്തിയാക്കി

English summary
Malayalam actors and their education

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam