സിനിമയ്ക്ക് പുറമെ താരങ്ങള്‍ക്ക് ഭ്രമമുള്ള മറ്റ് മേഖലകള്‍?

By Aswathi

മലയാളത്തിലെ സിനിമാ താരങ്ങളെ കുറിച്ച് മറ്റ് ഇന്റസ്ട്രിയിലുള്ളവര്‍ക്ക് വലിയ അഭിപ്രായമാണ്. സിനമയോടുള്ള താരങ്ങളുടെ പാഷനെ കുറിച്ച് മിക്കപ്പോഴും അന്യഭാഷ നടന്മാര്‍ സംസാരിക്കാറുണ്ട്. ക്ലാസിക്-കൊമേര്‍ഷ്യല്‍ ചിത്രങ്ങള്‍ക്ക് മലയാളി താരങ്ങള്‍ ഒരുപോലെ പ്രധാന്യം നല്‍കുന്നു. അത് സിനിമയോടുള്ള ഒരുതരം ഭ്രമത്തില്‍ നിന്നും ഉണ്ടാകുന്നതാണ്. സിനിമയല്ലാതെ മറ്റു ചിലതിനോടും മലയാളത്തിലെ താരങ്ങള്‍ക്ക് ഭ്രമുണ്ട്. അതാരൊക്കെയാണെന്നും എന്തൊക്കെയാണെന്നും നോക്കാം...

മമ്മൂട്ടി

സിനിമയ്ക്ക് പുറമെ താരങ്ങള്‍ക്ക് ഭ്രമമുള്ള മറ്റ് മേഖലകള്‍?

മമ്മൂട്ടിയ്ക്ക് സാങ്കേതികതയോട് വലിയ താത്പര്യമാണ്. കാര്‍, മൊബൈല്‍ ഫോണ്‍ പോലുള്ള കാര്യങ്ങളോട് മമ്മൂട്ടിയെന്നും അമിതമായ താത്പര്യം കാണിക്കാറുണ്ട്. അത് കഴിഞ്ഞാല്‍ ഫോട്ടോഗ്രാഫിയോട് നടന് എന്തെന്നില്ലാത്ത ഒരിഷ്ടമാണ്.

മോഹന്‍ലാല്‍

സിനിമയ്ക്ക് പുറമെ താരങ്ങള്‍ക്ക് ഭ്രമമുള്ള മറ്റ് മേഖലകള്‍?

മലയാളത്തിന്റെ മാന്ത്രിക നടന്‍ എന്നാണ് ലാലിനെ വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ മാജിക്കിനോട് മോഹന്‍ലാലിനൊരു താത്പര്യമുണ്ട്. അതിനേക്കാള്‍ നാടകങ്ങളോടും. സുഹൃത്തും നടനുമായ മുകേഷിനൊപ്പം ധാരാളം നാടകങ്ങളില്‍ ലാല്‍ വേഷമിട്ടിട്ടുണ്ട്. ഹാന്റിക്രാഫ്റ്റ്‌സിനോടും പെയിന്റിങ്ങിനോടും മോഹന്‍ലാലിന് താത്പര്യമുണ്ട്

ജയറാം

സിനിമയ്ക്ക് പുറമെ താരങ്ങള്‍ക്ക് ഭ്രമമുള്ള മറ്റ് മേഖലകള്‍?

മിമിക്രിയാണ് അഭിനയം കഴിഞ്ഞാല്‍ ജയറാമിന് താത്പര്യമുള്ള ഒരു മേഖല. മിമിക്രിയിലൂടെയാണ് നടന്‍ സിനിമയില്‍ എത്തിയത് പോലും. അതിനേക്കാള്‍ ഭ്രമമാണ് ചെണ്ടകൊട്ടുന്നതിനോട്. ജയറാമിന്റെ ചെണ്ടഭ്രമം വളരെ പ്രസിദ്ധമാണ്.

സുരേഷ് ഗോപി

സിനിമയ്ക്ക് പുറമെ താരങ്ങള്‍ക്ക് ഭ്രമമുള്ള മറ്റ് മേഖലകള്‍?

അഭിനയത്തിന് പുറമെ സുരേഷ് ഗോപിയ്ക്ക് താത്പര്യമുള്ള മറ്റൊരു മേഘലയാണ് സംഗീതം. പല സ്റ്റേജ് ഷോകളിലും സുരേഷ് ഗോപി പാടിയിട്ടുണ്ട്, പാടാറുണ്ട്

ദിലീപ്

സിനിമയ്ക്ക് പുറമെ താരങ്ങള്‍ക്ക് ഭ്രമമുള്ള മറ്റ് മേഖലകള്‍?

അഭിനയം കഴിഞ്ഞാല്‍ ദിലീപ് കഴിവ് തെളിയിച്ച മേഖല ബിസ്‌നസാണ്. സ്വന്തമായി ഒരു നിര്‍മാണ കമ്പനിയും, തിയേറ്റര്‍ കോപ്ലക്‌സും റസ്റ്റോറന്റമുള്ള നടനാണ് ദിലീപ്

പൃഥ്വിരാജ്

സിനിമയ്ക്ക് പുറമെ താരങ്ങള്‍ക്ക് ഭ്രമമുള്ള മറ്റ് മേഖലകള്‍?

പൃഥ്വിരാജിന് അഭിനയം കഴിഞ്ഞാല്‍ ഇഷ്ടം യാത്രകളോടാണ്. അവധി ലഭിയ്ക്കുമ്പോള്‍ നടന്‍ യാത്രകള്‍ക്കിറങ്ങും. അങ്ങനെ ഒരു യാത്രയിലാണ് പ്രിയതമ സുപ്രിയയെ പരിചയപ്പെട്ടതും ഇഷ്ടത്തിലായതും വിവാഹം കഴിഞ്ഞതും.

ഫഹദ് ഫാസില്‍

സിനിമയ്ക്ക് പുറമെ താരങ്ങള്‍ക്ക് ഭ്രമമുള്ള മറ്റ് മേഖലകള്‍?

പുസ്തകങ്ങളോട് പ്രണയമുള്ള ഫഹദ് ഫാസിലിന് വായനയോട് എന്തെന്നില്ലാത്ത ഒരു ഭ്രമമാണ്. ഇങ്ങനെ വായനമാത്രമായി ഒതുങ്ങുന്നത് വീട്ടുകാരി ആവലാതി ഉണ്ടാക്കിയിരകുന്നു എന്ന് മുമ്പൊരു അഭിമുഖത്തില്‍ ഫഹദ് പറഞ്ഞിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍

സിനിമയ്ക്ക് പുറമെ താരങ്ങള്‍ക്ക് ഭ്രമമുള്ള മറ്റ് മേഖലകള്‍?

വാപ്പച്ചിയെ പോലെ ദുല്‍ഖറിനും കമ്പം വാഹനങ്ങളോടാണ്. ബൈക്ക് റൈസിങ് ദുല്‍ഖറിന് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബദ്ധത്തിന് വഴങ്ങിയാണ് അതില്‍ നിന്നും പിന്തിരിയേണ്ടി വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X