»   » താടി താരരാജാക്കന്മാര്‍ക്കും ഒരു അലങ്കാരമാണ്! ഇതില്‍ ആരുടെ താടിയാണ് സൂപ്പര്‍ ലുക്കിലുള്ളത്?

താടി താരരാജാക്കന്മാര്‍ക്കും ഒരു അലങ്കാരമാണ്! ഇതില്‍ ആരുടെ താടിയാണ് സൂപ്പര്‍ ലുക്കിലുള്ളത്?

Posted By:
Subscribe to Filmibeat Malayalam

പ്രണയനൈരാശ്യം വന്നവരാണ് താടി വളര്‍ത്തി നടക്കുന്നതെന്ന് പണ്ട് കാലത്ത് പറഞ്ഞിരുന്നതെങ്കിലും ഇന്ന് മുഖത്ത് താടി വളരുന്നതിന് വേണ്ടി കാത്തിരിക്കുന്ന യുവാക്കളെയാണ് എവിടെയും കാണാന്‍ കഴിയുന്നത്. പുരുഷന്മാരിലെ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ഘടകമായി അത് മാറുകയും ചെയ്തിരിക്കുകയാണ്.

ഐശ്വര്യ റായിയ്ക്ക് ഇത് ഭീഷണിയാവുമോ? അതേ നക്ഷത്രക്കണ്ണുകളുമായി ഇറാനില്‍ നിന്നും ഒരു അപര സുന്ദരി!!

കാലം മാറുന്നതിനനുസരിച്ച് കോലം മാറണമെന്ന് പറയുന്നത് പോലെ മലയാള സിനിമയും യുവാക്കളുടെ ഈ ഇഷ്ടം അനുകരിച്ചിരിക്കുകയാണ്. താരരാജാക്കന്മാരടക്കം താടിയില്‍ വ്യത്യസ്ത പരീക്ഷിക്കുന്നത് കാണം. മമ്മൂട്ടി, മോഹന്‍ലാല്‍, നിവിന്‍ പോളി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം എന്നിവര്‍ താടിയില്‍ സൂപ്പര്‍ ലുക്കില്‍ വന്ന സിനിമകള്‍ ഇതൊക്കെയാണ്..

മോഹന്‍ലാല്‍

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സിനിമയായിരുന്നു വില്ലന്‍. ചിത്രത്തില്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിന്റെ താടിയിലുള്ള ലുക്ക് മനോഹരമായിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള താടിയായിരുന്നു സിനിമയില്‍ മോഹന്‍ലാലിനുള്ളത്.

മമ്മൂട്ടി

പ്രായം കൂടുന്നതിനനുസരിച്ച് ചെറുപ്പക്കാരനാവുന്ന മമ്മൂട്ടിയുടെ ഈ വര്‍ഷം ഇറങ്ങിയ ഹിറ്റ് സിനിമയായിരുന്നു ഗ്രേറ്റ് ഫാദര്‍. സിനിമയില്‍ ഇടതൂര്‍ന്ന് നീണ്ട താടിയായിരുന്നു മമ്മൂട്ടിയ്ക്ക്. ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിച്ച സിനിമയില്‍ മമ്മൂട്ടിയുടെ ലുക്ക് തന്നെയായിരുന്നു പ്രധാന ആകര്‍ഷണം.

ജയറാം

അച്ചായന്‍സ് എന്ന സിനിമയിലൂടെ നായകനായി അഭിനയിച്ച ജയറാമിന് താടി മാത്രമായിരുന്നില്ല മുടിയും വ്യത്യസ്തമായിരുന്നു. സിനിമയില്‍ ജയറാമിന്റെ താടിയും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കായിരുന്നു.

ജയസൂര്യ

നടന്‍ ജയസൂര്യ ഫുക്രി എന്ന സിനിമയിലായിരുന്നു താടി കൊണ്ട് ഞെട്ടിച്ചിരുന്നത്. വ്യത്യസ്ത സ്റ്റൈയില്‍ പരീക്ഷിച്ച് കൊണ്ടായിരുന്നു താരത്തിന്റെ സിനിമയിലുള്ള പ്രകടനവും. നന്നായി ഷെയ്പ്പ് ചെയ്ത താടിയായിരുന്നു സിനിമയിലെ ജയസൂര്യയുടെ ലുക്കിലുണ്ടായിരുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍


ദുല്‍ഖര്‍ സല്‍മാന്റെ മികച്ച സിനിമകളിലൊന്നാണ് ചാര്‍ലി. റോമന്റിക് ഡ്രാമ ചിത്രമായ ചാര്‍ലിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ നീട്ടി വളര്‍ത്തിയ താടിയും മുടിയും യുവാക്കള്‍ക്കിടയില്‍ തരംഗമായിരുന്നു. അത്രയും സൂപ്പര്‍ ലുക്കായിരുന്നു ദുല്‍ഖറിന്റേത്.

കുഞ്ചാക്കോ ബോബന്‍


മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ സിനിമയാണ് വര്‍ണ്യത്തില്‍ ആശങ്ക. കള്ളന്മാരുടെ വേഷത്തിലെത്തിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കട്ടതാടിയായിരുന്നു പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടതില്‍ ഒന്ന്.

നിവിന്‍ പോളി


നിവിന്‍ പോളി തമിഴില്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് റിച്ചി. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തില്‍ താടി കൊണ്ട് ഞെട്ടിച്ചിരുന്നെങ്കിലും, തമിഴില്‍ നിന്നും അഭിനയിക്കുന്ന സിനിമയില്‍ താടി സൂപ്പറാണ്. 2017ലെ നിവിന്റെ സൂപ്പര്‍ ലുക്ക് ഇതായിരിക്കും.

English summary
Right from senior stars like Mammootty, Mohanlal and others to the young breed of actors like Nivin Pauly, Dulquer Salmaan etc., we have seen them opting for different looks in different films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam