»   » മമ്മൂട്ടിക്ക് ഗ്ലാമര്‍ വേണ്ടാന്ന് തോന്നി, ഗ്ലാമറിനെ വെല്ലുവിളിച്ച മലയാളി താരങ്ങള്‍!

മമ്മൂട്ടിക്ക് ഗ്ലാമര്‍ വേണ്ടാന്ന് തോന്നി, ഗ്ലാമറിനെ വെല്ലുവിളിച്ച മലയാളി താരങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ വേഷംകൊണ്ടും അഭിനയംകൊണ്ടും ഞെട്ടിച്ച താരങ്ങളുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായി വന്ന ചില താരങ്ങള്‍. അത്തരത്തില്‍ ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടന്ന് വച്ച് അഭിനയിച്ച് ഒത്തിരി താരങ്ങള്‍ മലയാള സിനിമയിലുണ്ട്.

മമ്മൂട്ടി മുതല്‍ ആസിഫ് അലി വരെ. ഗ്ലാമര്‍ വേഷങ്ങളെ വെല്ലുവിളിച്ച് മലയാള സിനിമയില്‍ തിളങ്ങിയ താരങ്ങള്‍. അവരുവടെ വ്യത്യസ്ത ലുക്കുകളും സിനിമകളും ഏതൊക്കെയെന്ന് നോക്കാം. തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടി-മൃഗയ

1989ല്‍ ഐവി ശശി സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലെ മമ്മൂട്ടി അവതരിപ്പിച്ച വാറുണ്ണി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മമ്മൂട്ടി അഭിനയിച്ച ചിത്രം വിജയമായിരുന്നു.

ദിലീപ്-കുഞ്ഞിക്കൂനന്‍

ദിലീപ് ഇരട്ട വേഷത്തില്‍ എത്തിയ ചിത്രമാണ് കുഞ്ഞിക്കൂനന്‍. കൂനനായാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടത്. ദിലീപിന്റെ കരിയറിലെ ഒരു ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കുഞ്ഞിക്കൂനന്‍.

ജയസൂര്യ-ട്രിവാഡ്രം ലോഡ്ജ്

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏത് വേഷവും ചെയ്യാന്‍ തയ്യാറായ നടനാണ് ജയസൂര്യ. 2012ല്‍ പുറത്തിറങ്ങിയ ട്രിവാഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രം മികച്ചതായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ വേണ്ടന്ന് വച്ച് ജയസൂര്യ അഭിനയിച്ച ട്രിവാഡ്രം ലോഡ്ജ് വിജയമായിരുന്നു.

രേവതി-കാക്കോത്തി കാവിലെ അപ്പോത്തി താടികള്‍

രേവതിയുടെ സിനിമാ കരിയറിലെ ശ്രദ്ധേയമായ വേഷമായിരുന്നു കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടിയിലേത്.

ഭാവന-നമ്മള്‍

ഭാവനയും രേണുക മേനോനും അരങ്ങേറ്റം കുറിച്ച ചിത്രമാണ് നമ്മള്‍. രേണുക മേനോന്‍ ചിത്രത്തിലെ ഗ്ലാമര്‍ വേഷത്തില്‍ എത്തിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയത് ഭാവന അവതരിപ്പിച്ച കഥാപാത്രമായിരുന്നു. തുടര്‍ന്ന് ഭാവനയെ തേടി ഒത്തിരി വേഷങ്ങള്‍ എത്തി.

ആസിഫ് അലി-ഓര്‍ഡിനറി

ഓര്‍ഡിനറിയിലെ ആസിഫ് അലിയുടെ വേഷവും പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. ഒരു നെഗറ്റീവ് റോളായിരുന്നു ചിത്രത്തില്‍ ആസിഫ് അലിയുടേത്.

English summary
Malayalam Actors Who Opted To Go De-glam For Films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam