twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കിട്ടിയില്ല, ജയറാം മുതല്‍ ദുല്‍ഖര്‍ വരെ ആദ്യം ചിത്രത്തില്‍ നായകന്‍!!

    By Aswini
    |

    മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും സുരേഷ് ഗോപിയുമൊക്കെ കഷ്ടപ്പെട്ട് വളര്‍ന്നുവന്നവരാണ്. കുഞ്ഞ് കുഞ്ഞ് വേഷങ്ങളിലൂടെയാണ് ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. വില്ലനായിട്ടാണ് മോഹന്‍ലാല്‍ അഭിനയം തുടങ്ങിയത്. ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പേര് പോലും ഉണ്ടായിരുന്നില്ല. സഹ സംവിധായകനായി വന്ന് സഹനടനായി മാറി നായകനിരയില്‍ എത്തിയതാണ് ദിലീപ്.

    ഇപ്പോഴുള്ള നടന്മാരെ പോലെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവരല്ല ഞങ്ങള്‍: ദിലീപ്ഇപ്പോഴുള്ള നടന്മാരെ പോലെ പെട്ടന്നൊരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവരല്ല ഞങ്ങള്‍: ദിലീപ്

    എന്നാല്‍ ഇന്നുള്ള പല പുതുമുഖ നടന്മാര്‍ക്കും മികച്ച തുടക്കം ലഭിച്ചിട്ടുണ്ട്. ജയറാം മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ ആദ്യ ചിത്രത്തില്‍ നായകന്മാരായി തുടങ്ങിവര്‍ തന്നെയാണ്. അത്തരത്തില്‍ ആദ്യ ചിത്രത്തില്‍ തന്നെ നായകന്മാരായ ചില മുന്‍നിര നടന്മാരെ കുറിച്ചാണ് ഇവിടെ പറയുന്നത്, നോക്കാം...

    ജയറാം

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കിട്ടിയില്ല, ജയറാം മുതല്‍ ദുല്‍ഖര്‍ വരെ ആദ്യം ചിത്രത്തില്‍ നായകന്‍!!ജയറാം

    ആ കാലത്ത് ഏതൊരു പുതുമുഖ നടനെയും അസൂയപ്പെടുത്തുന്ന അരങ്ങേറ്റമായിരുന്നു ജയറാമിന്റേത്. മിമിക്രി വേദികളില്‍ സജീവമായിരുന്ന ജയറാം പദ്മരാജന്റെ അപരന്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്.

    കുഞ്ചാക്കോ ബോബന്‍

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കിട്ടിയില്ല, ജയറാം മുതല്‍ ദുല്‍ഖര്‍ വരെ ആദ്യം ചിത്രത്തില്‍ നായകന്‍!!ജയറാം

    ഫാസിലിന്റെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്. അതിലൂടെ മലയാളത്തിന് ഒരു ചോക്ലേറ്റ് നായകനെയും ലഭിച്ചു. കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം ചിത്രവും നായികയായുള്ള ശാലിനിയുടെ ആദ്യ ചിത്രവുമാണ് അനിയത്തിപ്രാവ്

    ഫഹദ് ഫാസില്‍

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കിട്ടിയില്ല, ജയറാം മുതല്‍ ദുല്‍ഖര്‍ വരെ ആദ്യം ചിത്രത്തില്‍ നായകന്‍!!ജയറാം

    അച്ഛന്‍ ഫാസിലിന്റെ ചിത്രത്തില്‍ നായകനായി ഫഹദ് ഫാസില്‍ വന്നു. എന്നാല്‍ ഒത്തിരി പുതുമുഖങ്ങളെ പരിചയപ്പെടുത്തിയ ഫാസിലിന് മകന്റെ കാര്യത്തില്‍ തെറ്റി. കൈ എത്തും ദൂരത്ത് എന്ന ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രം പരാജയപ്പെട്ടു. നീണ്ട ഇടവേളയ്ക്ക് ശേഷം ഫഹദ് തിരിച്ചെത്തിയത് മലയാള സിനിമയെ മാറ്റിമറിച്ചുകൊണ്ടാണ്

    പൃഥ്വിരാജിനും

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കിട്ടിയില്ല, ജയറാം മുതല്‍ ദുല്‍ഖര്‍ വരെ ആദ്യം ചിത്രത്തില്‍ നായകന്‍!!ജയറാം

    സുകുമാരന്റെ മകന്‍ പൃഥ്വിരാജിനും ഒരു താരപുത്രന്‍ എന്ന അംഗീകാരം ഉണ്ടായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ഗംഭീര തുടക്കം കുറിയ്ക്കാന്‍ പൃഥ്വിരാജിന് സാധിച്ചു.

    ആസിഫ് അലി

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കിട്ടിയില്ല, ജയറാം മുതല്‍ ദുല്‍ഖര്‍ വരെ ആദ്യം ചിത്രത്തില്‍ നായകന്‍!!ജയറാം

    താരപുത്രന്മാര്‍ മാത്രമല്ല, യാതൊരു സിനിമാ ബാഗ്രൗണ്ടും ഇല്ലാതെ തന്നെ ആദ്യ ചിത്രത്തില്‍ നായകനായവരുമുണ്ട്. അതില്‍ ആസിഫ് അലിയും പെടും. ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തില്‍ നിഷാനിനും റിമ കല്ലിങ്കലിനുമൊപ്പം നായകനായി തന്നെയാണ് ആസിഫിന്റെയും തുടക്കം

    നിവിന്‍ പോളി

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കിട്ടിയില്ല, ജയറാം മുതല്‍ ദുല്‍ഖര്‍ വരെ ആദ്യം ചിത്രത്തില്‍ നായകന്‍!!ജയറാം

    നായകന് ഒരു നായിക വേണം എന്നില്ലല്ലോ. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ മുന്‍കോപക്കാരനായ പ്രകാശന്‍ തന്നെയാണ് പ്രധാനി. 2010ലാണ് നിവിന്‍ പോളി മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമയില്‍ എത്തിയത്

    ദുല്‍ഖര്‍ സല്‍മാന്‍

    മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും കിട്ടിയില്ല, ജയറാം മുതല്‍ ദുല്‍ഖര്‍ വരെ ആദ്യം ചിത്രത്തില്‍ നായകന്‍!!ജയറാം

    മമ്മൂട്ടിയുടെ ശുപാര്‍ശയിലല്ല ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ എത്തിയത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ദുല്‍ഖര്‍ വളരെ പെട്ടന്ന് തന്റെ ഇടം കണ്ടെത്തി.

    English summary
    From Jayaram To Dulquer Salmaan: Malayalam Actors Who Played The Lead Roles In Their Debut Films!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X