മലയാള സിനിമയ്ക്ക് ഇതുവരെ കിട്ടാത്ത കീഴ്‌വഴക്കവുമായി പ്രണവിന്റെ ആദി! ചരിത്രം പിറക്കുന്നു!!

Recommended Video

പ്രണവിന് ആശംസകളുമായി സൂപ്പർ താരങ്ങൾ | filmibeat Malayalam

മലയാളത്തില്‍ ഇന്നുവരെ താരപുത്രന്മാര്‍ക്ക് കിട്ടാത്ത അത്രയും പ്രധാന്യത്തോടെ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ആദി വെളളിയാഴ്ച മുതല്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ പ്രൊമോഷന് നില്‍ക്കാതെ പ്രണവ് ഹിമാലയത്തിലേക്ക് ട്രിപ്പ് പോയിരിക്കുകയാണെങ്കിലും അതെല്ലാം കേരളത്തില്‍ തകൃതിയായി നടക്കുകയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദി നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്‌സ് ലാബ് സിനിമാസാണ് ആദി വിതരണത്തിനെത്തിക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെയില്ലാത്ത നീക്കവുമായി ആദിയ്ക്കും പ്രണവ് മോഹന്‍ലാലിനും ഫുള്‍ പേജ് പത്ര പരസ്യം കിട്ടിയിരിക്കുകയാണ്. മലയാള മനോരമയുടെ ഇന്നത്തെ കേരളത്തിലുള്ള എഡിഷനുകളിലാണ് താരരാജാവിന്റെ മകന് ആശംസകളുമായി പത്രം എത്തിയിരിക്കുന്നത്.

ആദിയ്ക്കും പ്രണവിനും ആശംസകള്‍..

ആദിയ്ക്കും പ്രണവിനും ആശംസകള്‍..

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയ്ക്ക് ആശംസകളുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. അതിനിടെ ഇന്നത്തെ മലയാള മനോരമയുടെ ഒരു ഫുള്‍പേജ് ആദിയ്ക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്.

ആശംസകളുമായി താരങ്ങള്‍

ആശംസകളുമായി താരങ്ങള്‍

മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിങ്ങനെ താരങ്ങള്‍ പറഞ്ഞ ആശംസകളും അതിനൊപ്പം ആരാധകരുടെ ആശംസകളുമാണ് പേജിലുള്ളത്. പേജിന് ചുറ്റുവട്ടം പ്രണവ് മോഹന്‍ലാലിന്റെ വ്യത്യസ്ത ചിത്രങ്ങളുള്ള ലേ ഔട്ടാണ് കൊടുത്തിരിക്കുന്നത്.

താരരാജാക്കന്മാര്‍ക്കില്ല..

താരരാജാക്കന്മാര്‍ക്കില്ല..


മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് നാളെ റിലീസിനെത്തുകയാണ്. മമ്മൂട്ടി ചിത്രത്തിന് കിട്ടാത്ത അത്രയും പ്രധാന്യമാണ് ആദിയ്ക്ക് കിട്ടിയിരിക്കുന്നത്. മറ്റ് പ്രമുഖ താരങ്ങള്‍ക്ക് പോലും ഇതുവരെ കിട്ടാത്ത അംഗീകാരമാണ് പ്രണവിന് കിട്ടിയിരിക്കുന്നത്.

മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..

മോഹന്‍ലാല്‍ പറയുന്നതിങ്ങനെ..

മലയാള സിനിമയെ സ്‌നേഹിക്കുന്ന നല്ലവരായ പ്രേക്ഷകര്‍ക്കും പ്രണവിന്റെ ആദ്യ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. ബെസ്റ്റ് ഓഫ് ലക്ക് അപ്പു.. എന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

 അപ്പുവിന് സ്വാഗതം

അപ്പുവിന് സ്വാഗതം

ഞങ്ങളുടെ പ്രിയപ്പെട്ട അപ്പുവിന് മലയാള സിനിമാ ലോകത്തേക്ക് ഹാര്‍ദ്ദവമായ സ്വാഗതം നേരുന്നു. ആദി ഒരു വന്‍ വിജയമായി തീരട്ടെ. ബസ്റ്റ് ഓഫ് ലക്ക് അപ്പു.. എന്നുമാണ് മമ്മൂട്ടിയുടെ ആശംസകള്‍.

പൃഥ്വിരാജിന്റെ ആശംസകള്‍

പൃഥ്വിരാജിന്റെ ആശംസകള്‍

ആദിയിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്ത് വെക്കുന്ന എന്റെ പ്രിയങ്കരനായ പ്രണവ് മോഹന്‍ലാലിന് എല്ലാവിധ വിജയാശംസകളും നേരുന്നു.. എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

 മഞ്ജു വാര്യരും..

മഞ്ജു വാര്യരും..

മലയാള സിനിമയില്‍ മറ്റൊരു ചരിത്രത്തിന്റെ തുടക്കമാകട്ടെ പ്രണവ് മോഹന്‍ലാലിന്റെ ആദി എന്ന സിനിമ. എന്ന് ഹൃദയം നിറഞ്ഞ് ആശംസിക്കുന്നുവെന്നുമാണ് മഞ്ജു വാര്യരുടെ ആശംസകള്‍.

 ദുല്‍ഖറിന്റെ ആശംസകള്‍

ദുല്‍ഖറിന്റെ ആശംസകള്‍

സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന അപ്പുവിന് എല്ലാവിധ ആശംസകളും നേരുകയാണ്. എല്ലാവര്‍ക്കും വലിയൊരു സമ്മാനമായിരിക്കും അതെന്നും നീ വലിയൊരു സ്റ്റാറാവുമെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

ആദി എത്തുന്നു...

ആദി എത്തുന്നു...

നാളെയാണ് റിപ്പബ്ലിക് ദിനത്തിനോടുനുബന്ധിച്ച് ആദി റിലീസിനെത്തുന്നത്. നായകനായുള്ള അരങ്ങേറ്റ സിനിമയാണെങ്കിലും ആദിയ്ക്ക് ഫാന്‍സ് ഷോയും സംഘടിപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ മാത്രം 200 തിയറ്ററുകളിലാണ് ആദി പ്രദര്‍ശിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X