'മകളുടെ ചിത്രം പുറത്ത് വിട്ടതിന് ഒരുപാട് നന്ദി'; തിരുവോണത്തിന് ദ​ത്തുപുത്രിക്കൊപ്പമുള്ള ചിത്രവുമായി അഭിരാമി!

ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഭിരാമി. സഞ്ജീവന്റെ പച്ചപരിഷ്കാരിയായ ഭാര്യ​ഗീതുവാണ് അന്നും ഇന്നും മലയാളികൾക്ക് അഭിരാമി. ആളുകൾ ഓർത്തിരിക്കാൻ നൂറ് സിനിമയൊന്നും ചെയ്യേണ്ട കാര്യമില്ല നിലവാരമുള്ള റിപ്പീറ്റ് വാല്യുവുള്ള ഒരുപിടി സിനിമകൾ ചെയ്താൽ മതിയെന്നതിന് അഭിരാമിയുടെ സിനിമാ ജീവിതമാണ് ഏറ്റവും വലിയ ഉദാഹരണം.

നാൽപ്പത്തിരണ്ടുകാരിയായ അഭിരാമിയും ഭർത്താവും അടുത്തിടെയാണ് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്. മാതൃദിനത്തിൽ ജീവിതത്തിലെ വലിയ സന്തോഷ വാർത്ത അഭിരാമി പങ്കുവെച്ചപ്പോൾ‌ ആരാധകർക്കും അമ്പരപ്പായിരുന്നു.

ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് അമ്മയും അച്ഛനും ആയിരിക്കുന്നു എന്ന വാർത്ത ഇക്കഴിഞ്ഞ മാതൃദിന ആശംസ അറിയിച്ചപ്പോഴാണ് അഭിരാമി വെളിപ്പെടുത്തിയത്. താനും ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിനെ ദത്തെടുത്തിട്ട് ഒരു വർഷമായെന്നും എല്ലാവരുടെയും പ്രാർഥനകളും അനുഗ്രങ്ങളും തങ്ങൾക്കുണ്ടാകണമെന്നുമാണ് അഭിരാമി അന്ന് കുറിച്ചത്.

 Abhirami

'പ്രിയ സുഹൃത്തുക്കളെ... എല്ലാ അമ്മമാർക്കും എന്റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്.'

'അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു. ഇന്ന് ഈ മാതൃദിനം ഒരു അമ്മയായി ആഘോഷിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. ഞങ്ങൾ ഈ പുതിയ കടമയിലേക്ക് കടക്കുമ്പോൾ നിങ്ങളുടെയെല്ലാം അനുഗ്രഹാശംസകൾ ഞങ്ങൾക്കും കുടുംബത്തിനും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു...', എന്നാണ് അഭിരാമി കുറിച്ചത്.

മകളെ ദത്തെടുത്തെന്ന വാർത്ത പങ്കിട്ടപ്പോൾ‌ കുഞ്ഞിന്റെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് അഭിരാമി പങ്കിട്ടത്. ഇപ്പോഴിതാ ആദ്യമായി താരം കുഞ്ഞിന്റെ മുഖം മറയ്ക്കാത്ത ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ്. തിരുവോണ ദിനത്തിൽ ആശംസകൾ നേർന്ന് എത്തിയപ്പോഴാണ് കുഞ്ഞിന്റെ ചിത്രങ്ങളും നടി പുറത്ത് വിട്ടത്.

അഭിരാമിയുടെ കൺമണിയെ കാണാൻ സാധിച്ച സന്തോഷമാണ് ഏറെപ്പേരും കമന്റിലൂടെ അറിയിച്ചത്. താങ്ക്സ് ചേച്ചി... വാവേടെ ഒപ്പം ഉള്ള ഫോട്ടോ ഇട്ടതിന്. ഹാപ്പി ഓണം വാവേ... ഒത്തിരി സന്തോഷം നിങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ എന്നാണ് ഒരാൾ‌ കുറിച്ചത്. പച്ച നിറത്തിലുള്ള ബ്ലസും സെറ്റ് സാരിയുമായിരുന്നു അഭിരാമിയുടെ വേഷം.

 Abhirami

പച്ചയും റോസും കലർന്ന പട്ടുപാവാടയായിരുന്നു അഭിരാമിയുടെ മകൾ കൽക്കി ധരിച്ചിരുന്നത്. കരിനീല നിറത്തിലുള്ള ഷർട്ടും കസവുമുണ്ടുമായിരുന്നു അഭിരാമിയുടെ ഭർത്താവ് രാ​ഹുൽ ധരിച്ചത്. അഭിരാമിയുടെ പ്രിയപ്പെട്ട പെറ്റും കുടുംബചിത്രത്തിലുണ്ട്. ഹെൽത്ത് കെയർ ബിസിനസ് കൺസൾട്ടന്റായ രാഹുൽ പവനനാണ് അഭിരാമിയുടെ ഭർത്താവ്.

2009ൽ വിവാഹിതരായ അഭിരാമിക്കും ഭർത്താവ് രാഹുലിനും കുട്ടികളില്ല. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിരാമി അഭിനയിച്ചിട്ടുണ്ട്. ശ്രദ്ധ, ഞങ്ങൾ സന്തുഷ്ടരാണ്, മില്ലേനിയം സ്റ്റാർസ് എന്നീ സിനിമകളിൽ നായികയായി എത്തിയ താരം പിന്നീട് തമിഴിൽ സജീവമാകുകയായിരുന്നു. സുരേഷ് ഗോപിയും ബിജു മേനോനും പ്രധാനവേഷങ്ങളിലെത്തുന്ന ഗരുഡൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് അഭിരാമി.

1999 മുതലാണ് അഭിരാമി സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. ടെലിവിഷൻ അവതാരകയായിട്ടായിരുന്നു അഭിരാമിയുടെ തുടക്കം. ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നുവന്നത്. പത്രത്തിലും മില്ലേനിയം സ്റ്റാർസിലും അഭിനയിച്ച ശേഷമാണ് ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിലെ നായിക വേഷം അഭിരാമിക്ക് ലഭിച്ചത്.

ചലച്ചിത്ര ജീവിതം തുടങ്ങുന്നതിന് മുമ്പ് അഭിരാമി കഥാപുരുഷൻ എന്ന മലയാളം ടെലിവിഷൻ സീരിയലിലും അഭിനയിച്ചുണ്ട്. ഇതിന്റെ സംവിധാനം ശ്രീ കുമാരൻ തമ്പി ആയിരുന്നു. താരത്തിന്റെ ജനനം തമിഴ്നാട്ടിലായിരുന്നു. പക്ഷെ വളർന്നതും പഠിച്ചതും എല്ലാം തിരുവനന്തപുരത്തായിരുന്നു.

Read more about: abhirami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X