'നല്ല പ്രോജക്ട് ഏതാണെന്ന് തിരിച്ചറിയാനുള്ള ബോധം വേണം, മാൽഡീവ്സിൽ പോയാൽ ബിക്കിനി ഫോട്ടോഷൂട്ട് നടത്തും'
മലയാളത്തിലെ യുവനടിമാരിൽ ഒരാളും മോഡലുമാണ് അഞ്ജന മോഹൻ. കാസർഗോൾഡ് അടക്കമുള്ള മലയാള സിനിമകളുടെ ഭാഗമായിട്ടുള്ള അഞ്ജന കണ്ണൂർ സ്വദേശിനിയാണ്. സിനിമയിലും മോഡലിങിലും ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയതോടെ താരം കൊച്ചിയിൽ സെറ്റിൽഡാണിപ്പോൾ. ഗോൾഡ് സിനിമയുടെ റിവ്യൂ സമയത്താണ് സിനിമാപ്രേമികൾ അഞ്ജന മോഹന്റെ മുഖം ശ്രദ്ധിച്ച് തുടങ്ങിയത്. അതിനും മുമ്പ് നാൻസി വെബ് സീരീസിലൂടെ അഞ്ജന സുപരിചിതയായിരുന്നു. സോഷ്യൽമീഡിയിയൽ സജീവമായ അഞ്ജനയുടെ ഫോട്ടോഷൂട്ടുകൾ വൈറലാകാറുണ്ട്. പക്കാ നാട്ടിന്പുറത്തുകാരിയായി വളർന്ന അഞ്ജന മോഡലിങ് രംഗത്തേക്ക് എത്തിയപ്പോൾ ബോൾഡ് വസ്ത്രധാരണരീതി സ്വീകരിച്ചതുകൊണ്ട് വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വരാറുണ്ട്.
താരത്തിന്റെ സഹോദരൻ അഭിജിത്തും ഫോട്ടോഗ്രഫി, ഫാഷൻ മേഖലയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. അഞ്ജനയുടെ സോഷ്യൽമീഡിയ പേജ് നിറയെ താരത്തെയും സഹോദരനേയും അധിക്ഷേപിച്ചുള്ള കമന്റുകളാണ്.

എന്നാൽ അവയോടൊന്നും പ്രതികരിക്കാൻ അഞ്ജന നിൽക്കാറില്ല. ഇപ്പോഴിതാ സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് അടക്കമുള്ള കാര്യങ്ങളോട് തനിക്കുള്ള സമീപനം എങ്ങനെയാണെന്ന് സ്മാർട്ട് പിക്സ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അഞ്ജന വെളിപ്പെടുത്തി.
കുറേ ചതിക്കുഴികളുള്ള മേഖലയാണ് ഫിലിം ഇന്റസ്ട്രിയെന്നും അത് ഓവർ കം ചെയ്യുക എന്നതാണ് വിജയമെന്നും നല്ല പ്രോജക്ട് ഏതാണെന്ന് തിരിച്ചറിയാനുള്ള ബോധം നമുക്ക് വേണമെന്നുമാണ് അഞ്ജന പറയുന്നത്. മലയാളത്തിൽ നടൻ പൃഥ്വിരാജിനൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. തെലുങ്കിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. പുള്ളിയോട് എനിക്ക് പണ്ട് മുതൽ ക്രഷുണ്ട്. പക്ഷെ പുള്ളിയെ അടുത്ത് അറിഞ്ഞപ്പോൾ ആരാധനയായി മാറി.
ഏത് കഥാപാത്രം കിട്ടിയാലും ഞാൻ ചെയ്യാൻ തയ്യാറാണ്. അമ്മയുടേയും അമ്മൂമ്മയുടേയും കഥാപാത്രം വരെ ചെയ്യാൻ തയ്യാറാണ്. ഒരു ഫെസ്റ്റിവൽ മൂവിയിൽ അമ്മൂമ്മയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. കാരണം അതിൽ എന്റെ കഥാപാത്രം നേരത്തെ വിവാഹിതയാകും. അതുകൊണ്ടാണ് അമ്മൂമ്മ കഥാപാത്രം ചെയ്തത്. സുഹൃത്തുക്കൾ വഴി എനിക്ക് സിനിമയിൽ അവസരങ്ങൾ കിട്ടാറുണ്ട്. എന്റെ സുഹൃത്തുക്കളിൽ ചിലർ സംവിധായകരുമാണ്.
കുറേ ചതിക്കുഴികളുള്ള മേഖലയാണ് ഫിലിം ഇന്റസ്ട്രി. അത് ഓവർ കം ചെയ്യുക എന്നതാണ് വിജയം. പിന്നെ നല്ല പ്രോജക്ട് ഏതാണെന്ന് തിരിച്ചറിയാനുള്ള ബോധം നമുക്ക് വേണം. എനിക്ക് ചെറിയ സർക്കിൾ ഫ്രണ്ട്സ് മാത്രമെയുള്ളു. കുടുംബത്തോടൊപ്പമാണ് ഏറെയും സമയം ചിലവഴിക്കുന്നത്. പ്രൈവസിയിലേക്ക് ആളുകൾ വരുന്നത് എനിക്കിഷ്ടമല്ല. എന്റെ ലൈഫിൽ കുറേ പ്രണയങ്ങളുണ്ടായിട്ടുണ്ട്.

നാലോളം പ്രണയങ്ങളുണ്ടായിട്ടുണ്ട്. ഡിഗ്രി പഠിക്കുന്ന സമയത്ത് സീരിയസായ ഒരു പ്രണയമുണ്ടായിരുന്നു. ഒരു വർഷത്തോളം പ്രണയിച്ചിരുന്നു. ഇപ്പോൾ ഞാൻ സിംഗിളാണ്. എനിക്ക് ലൈഫിൽ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. അതുപോലെ വിവാഹം പേടിയാണ്. വിവാഹത്തിനുശേഷം ഒരുപാടുപേർ ലൈഫിലേക്ക് കടന്നുവരും. കുട്ടികൾ വേണമെന്ന് ആഗ്രഹമുള്ളയാൾ കൂടിയാണ് ഞാൻ. ക്രഷാണെന്നും വിവാഹം ആലോചിക്കട്ടെയെന്ന് ചോദിച്ചും നിരവധി പേർ വരാറുണ്ട്.
എന്റെ പങ്കാളിയാകാൻ പോകുന്നയാൾ നല്ല മനസിന് ഉടമയായിരിക്കണം, ഗുഡ് ലുക്കിങ് ആയിരിക്കണം, ഫിനാൻഷലി അത്യാവശ്യം സെറ്റിലായിരിക്കണം, കെയറിങ്ങൊക്കെ വേണം. പിന്നെ ഈ ഗുണങ്ങൾ എല്ലാം ചേർന്നൊരാളെ കിട്ടില്ല. പെർഫക്ടായി ആരും തന്നെയില്ലല്ലോ. ഏറ്റവും കൂടുതൽ പോകണമെന്ന് ആഗ്രഹമുള്ളത് മാൽഡീവ്സിലും ബാലിയിലുമാണ്. അവിടെ പോയാൽ ഉറപ്പായും ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യും.
എല്ലായിടത്തും ഉള്ള ഫ്രീഡം കേരളത്തിൽ ഇല്ലാത്തതുകൊണ്ടാകാം മലയാളികൾക്ക് സെക്ഷ്വൽ ഫ്രസ്ട്രേഷൻ ഉണ്ടാകുന്നത്. സെക്സ് എജ്യുക്കേഷന്റെ കുറവും കേരളത്തിലുണ്ട്. വിജയ് ദേവരകൊണ്ട സിനിമ ദി ഫാമിലി സ്റ്റാറിൽ ചെയ്ത അഞ്ജനയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നല്ല കഥാപാത്രങ്ങൾക്കും സിനിമയ്ക്കുമായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അഞ്ജന.


Click it and Unblock the Notifications