സ്വയം സ്‌നേഹിക്കാൻ ഒറ്റയ്ക്ക് ജീവിക്കുകയെന്ന് അനുശ്രീ, ഇതിലും വലുത് പറഞ്ഞവർ പിന്നീട് തിരുത്തിയെന്ന് ആരാധകർ!

റിയാലിറ്റി ഷോകളാണ് സിനിമാ പിൻബലമില്ലാത്ത കുടുംബത്തിൽ നിന്നും അഭിനയത്തിലേക്ക് എത്താൻ നടി അനുശ്രീയെ സഹായിച്ചത്. കൊല്ലംകാരിയായ അനുശ്രീയുടെ സിനിമയിലേക്കുള്ള ചുവടുവെപ്പ് മലയാളത്തിന് ഒട്ടനവധി കഴിവുറ്റ നായികമാരെ നൽകിയ സംവിധായകൻ ലാൽ ജോസിന്റെ കൈപിടിച്ചായിരുന്നു. ഡയമണ്ട് നെക്ലേസ് സിനിമയിലേക്ക് ഫഹദ് ഫാസിലിന് നായികയായി ഒരു നാടൻ പെൺകുട്ടിയെ ലാൽ ജോസ് തിരയുകയായിരുന്നു. അതിന്റെ ഭാ​ഗമായാണ് വിവൽ ആക്ടീവ് ഫെയർ ബി​ഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോ സംഘടിപ്പിച്ചത്.

അന്ന് ഷോയിൽ മത്സരാർത്ഥിയായി എത്തിയവരിൽ ഒരാളായിരുന്നു അനുശ്രീ. തുടക്കം മുതൽ ചമ്മൽ ഏതുമില്ലാതെ ഏത് വേഷവും സന്ദർഭവും മനോഹരമായി അനുശ്രീ കൈകാര്യം ചെയ്തു. അങ്ങനെയാണ് തന്റെ കലാമണ്ഡലം രാജശ്രീയാകാൻ അനുശ്രീയെ ലാൽ ജോസ് തെരഞ്ഞെടുക്കുന്നത്.

Malayalam Actress Anusree

സിനിമ റിലീസ് ചെയ്തപ്പോൾ കരിയർ തന്നെ മാറി മറിഞ്ഞൊരാൾ അനുശ്രീയാണ്. എല്ലാവരും നടിയുടെ പ്രകടനത്തെയും കലാമണ്ഡലം രാജശ്രീയേയും അരുണേട്ടാ... എന്നുള്ള നീട്ടി വിളിയും സ്വീകരിച്ചു. അവിടെ നിന്ന് പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിലും നായികയായും സഹനടിയായുമെല്ലാം അനുശ്രീ തിളങ്ങി. പന്ത്രണ്ട് വർഷത്തിനിടെ അനുശ്രീയുടെ കരിയറിൽ ഒരുപാട് മാറ്റങ്ങളുണ്ടായി.

നായിക റോളുകളിൽ ഒതുങ്ങാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ പരീക്ഷിക്കാനും അനുശ്രീക്ക് താൽപര്യമാണ്. സിനിമാ നടി എന്ന ഭാവമൊന്നുമില്ലാതെ ഇപ്പോഴും നാടിനോടും നാട്ടുകാരോടും ചേർന്ന് തന്നെയാണ് അനുശ്രീയുടെ ജീവിതം. അതുകൊണ്ട് തന്നെ നടിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരം പങ്കുവെച്ച പുതിയ പോസ്റ്റാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ‌

തന്റെ തന്നെ കുറച്ച് പുതിയ ഫോട്ടോകൾ പങ്കുവെച്ച് സ്വയം സ്‌നേഹിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ് എന്നാണ് അനുശ്രീ കുറിച്ചത്. സ്‌നേഹം, ജീവിതം, ഓര്‍മകള്‍, ഒറ്റയ്ക്ക് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ഫോട്ടോയ്ക്ക് നൽകിയിരുന്നു. കാഷ്യൽ വെയറിൽ സിംപിൾ ലുക്കിൽ പുഞ്ചിരി തൂകിയിരിക്കുന്ന നടിയുടെ ഫോട്ടോ ആരാധകരുടെയും ശ്രദ്ധയാകർഷിച്ചു. പോസ്റ്റും അതിന് നൽകിയ ക്യാപ്ഷനും കണ്ട് വിവാഹവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ തന്നോട് ചോ​ദിക്കുന്നവർക്കുള്ള മറുപടിയാണോ നടിയുടെ പുതിയ പോസ്റ്റെന്നാണ് ആരാധരുടെ കമന്റുകൾ.

ഇതിലും വലിയ വാക്കുകൾ പറഞ്ഞവർ പിന്നീട് തിരുത്തിയെന്നാണ് കമന്റായി ചില ആരാധകർ കുറിച്ചത്. മുപ്പത്തിനാലുകാരിയായ അനുശ്രീ ഇതുവരെയും വിവാഹിതയായിട്ടില്ല. മാത്രമല്ല അഭിമുഖങ്ങളിൽ അടക്കം പ്രത്യക്ഷപ്പെടുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കാറുള്ള ചോദ്യവും വിവാഹം എന്നാണ് എന്നതാണ്.

Malayalam Actress Anusree

അവിവാഹിതയായ ഹീറോയിൻ എന്നതുകൊണ്ട് തന്നെ യുവനടന്മാരുമായി ചേർത്ത് വെച്ച് അനുശ്രീയുടെ പേരിൽ ​ഗോസിപ്പുകൾ വരാറുമുണ്ട്. അടുത്ത കാലത്തായി നടൻ ഉണ്ണി മുകുന്ദനുമായി ചേർത്ത് വെച്ചാണ് പാപ്പരാസികൾ നടിയുടെ പേരിൽ‌ ​ഗോസിപ്പുകൾ‌ സൃഷ്ടിക്കുന്നത്. അനുശ്രീക്ക് മാത്രമല്ല ഉണ്ണിക്കും അതിനാൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. പ്രണയ ​​ഗോസിപ്പുകൾ വ്യാപകമായി പരന്നപ്പോൾ തങ്ങൾക്കിടയിലുള്ളത് സൗഹൃദം മാത്രമാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

ട്വൽത്ത് മാൻ എന്ന സിനിമയിൽ അനുശ്രീയും ഉണ്ണി മുകുന്ദനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് ആ സിനിമയുടെ ഭാ​ഗമായവരെല്ലാം ഇന്ന് നല്ല സുഹൃത്തുക്കളുമാണ്. മാർക്കോ വൻ ഹിറ്റായപ്പോൾ സുഹൃത്തിനെ അഭിനന്ദിക്കാൻ അനുശ്രീയും ഓടി എത്തിയിരുന്നു. തന്റെ ഭാവി ഭർത്താവിനെ കുറിച്ചുള്ള സങ്കൽപ്പങ്ങളൊക്കെ പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട് നടി.

എന്നെ കെയർ ചെയ്യുന്ന നീ എവിടെ പോയതാണ്? എന്താണ് പറയാതെ പോയത്? എന്ന് ചോദിക്കുന്ന പങ്കാളിയെയാണ് താൽപര്യമെന്നാണ് മുമ്പൊരിക്കൽ അഭിമുഖത്തിൽ അനുശ്രീ പറഞ്ഞത്. അതേസമയം അടുത്തിടെയായി സിനിമയുടെ കാര്യത്തിൽ വളരെ സെലക്ടീവാണ് അനുശ്രീ. തലവൻ, കഥ ഇന്നുവരെ എന്നിവയാണ് അനുശ്രീയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ.

More from Filmibeat

Read more about: anusree
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X