»   »  മലയാളി നടി ആക്രമിക്കപ്പെട്ടു, സുചി ലീക്‌സ്, മയക്ക് മരുന്ന് കേസ്, രാഷ്ട്രീയം.... 2017 ലെ വിവാദങ്ങള്‍

മലയാളി നടി ആക്രമിക്കപ്പെട്ടു, സുചി ലീക്‌സ്, മയക്ക് മരുന്ന് കേസ്, രാഷ്ട്രീയം.... 2017 ലെ വിവാദങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

നല്ല ഒത്തിരി സിനിമകളും സിനാമാക്കാരും മാത്രമല്ല, പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിവാദങ്ങള്‍ക്കും സാക്ഷിയാണ് 2017 എന്ന വര്‍ഷം. പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച പല സംഭവങ്ങളൂം ഈ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ സംഭവിച്ചു. ഇതിനപ്പുറം ഒന്നുമില്ലെന്ന് അവസ്ഥ വരെ വന്നു.

നടി ആക്രമിയ്ക്കപ്പെട്ടതും അതിന്റെ പേരില്‍ നടന്‍ അറസ്റ്റ് ചെയ്യപ്പെട്ടതും ഇവിടെ കേരളത്തില്‍. തമിഴ്‌നാട്ടില്‍ ഒരു സുചി ലീക്‌സ്, തെലുങ്കില്‍ മയക്കുമരുന്ന് കേസ്.. അങ്ങനെ സൗത്ത് ഇന്ത്യ മൊത്തം പ്രശ്‌നമായിരുന്നു. പോരാത്തതിന് രാഷ്ട്രീയ പ്രശ്‌നങ്ങളും. സൗത്ത് ഇന്ത്യയില്‍ 2017 ല്‍ സംഭവിച്ച വിവാദങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ജയറാമിനെ വിസിലടിപ്പിച്ച വീട്ടമ്മയുടെ പ്രകടനം, മറ്റുള്ളവര്‍ക്ക് സമ്മാനം കിട്ടാനാണ് പ്രാര്‍ത്ഥിച്ചത്

നടിയ്ക്ക് നേരെ ആക്രമണം

കേരളത്തെ മാത്രമല്ല, സൗത്ത് ഇന്ത്യയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ഒരു ഫെബ്രുവരി മാസം രാത്രി ഷൂട്ടിങ് കഴിഞ്ഞു മടങ്ങവെ കൊച്ചിയില്‍ പ്രമുഖ മലയാളി നടി ആക്രമിയ്ക്കപ്പെട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതാണ് ശരിയ്ക്കും മലയാളികള്‍ക്ക് 'ഷോക്ക്' ആയത്. 85 ദിവസം ദിലീപ് ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങി.

വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ പല പ്രമുഖ നായികമാരും തങ്ങള്‍ക്ക് നേരെ നടന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ തയ്യാറായി. ഒരു ചാനലില്‍ തനിക്കുണ്ടായ അനുഭവമാണ് താരപുത്രി വരലക്ഷ്മി ശരത്ത് കുമാര്‍ വെളിപ്പെടുത്തിയത്. സംഭവം വൈറലായി... തമിഴകത്ത് വിവാദങ്ങളും

സുചി ലീക്‌സ്

തമിഴ് സിനിമാ താരങ്ങളെ മൊത്തം ബാധിച്ച സംഭവമായിരുന്നു മാര്‍ച്ച് മാസത്തിലെ സുചി ലീക്‌സ്. കുരുക്കില്‍ ചില മലയാളി താരങ്ങളും പെട്ടു. ഗായിക സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ പേജിലൂടെ സിനിമാ താരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിയ്ക്കുകയായിരുന്നു. സുചിലീക്‌സ് എന്ന ഹാഷ് ടാഗോടെ എത്തിയ സംഭവത്തില്‍ പല പ്രമുഖ താരങ്ങളുടെയും മാന്യമുഖം അഴിഞ്ഞുവീണു.

ധനുഷിന്റെ പിതൃത്വം

നടന്‍ ധനുഷിന് 2017 ന്റെ തുടക്കം വളരെ വളരെ മോശമായിരുന്നു. സുചി ലീക്‌സില്‍ ധനുഷിന്റെ ഒത്തിരി സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു, ഇതിന് പിന്നാലെ ധനുഷിന്റെ പിതൃത്വം അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ രംഗത്തെത്തി. കേസും കോടതിയുമായി അതിന്റെ പിന്നാലെയായിരുന്നു മാധ്യമങ്ങള്‍ കുറേക്കാലം.

ബിഗ് ബോസും ഓവിയയും

തമിഴകത്ത് ഒറ്റ റിയാലിറ്റി ഷോയിലൂടെ മലയാളി താരം ഓവിയ തരംഗമായി. വെറുതേ അങ്ങ് ഹിറ്റാകുകയായിരുന്നില്ല.. ആവശ്യത്തിലധികം വിവാദങ്ങളും ഉണ്ടായിരുന്നു. കമല്‍ ഹസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ നിന്ന് ഒടുവില്‍ ഓവിയ സ്വമനസ്സാലെ ഇറങ്ങിപ്പോരുകയായിരുന്നു.

കമല്‍ ഹസന്റെ ട്വീറ്റ്

ജയലളിത മരിച്ച പശ്ചാത്തലത്തിലായിരുന്നു കമല്‍ ഹസന്റെ വിവാദ ട്വീറ്റ്. ജയലളിതയുടെ മരണശേഷം ആര് മുഖ്യമന്ത്രിയാവും എന്ന ചോദ്യം വന്നപ്പോള്‍ പളനി സ്വാമിയുടെയും പനീര്‍ സെല്‍വത്തിന്റെയും പേര് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ കമല്‍ എഐഡിഎംകെയെ കളിയാക്കി ട്വീറ്റ് ഇടുകയായിരുന്നു.

ബാഹുബലി 2 റിലീസ് തടഞ്ഞത്

പണ്ടൊരിക്കല്‍ കാവേരി വെള്ളത്തെ ചൊല്ലി കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ പ്രശ്‌നം നടന്നപ്പോള്‍, കര്‍ണാടകയ്‌ക്കെതിരെ നടന്‍ സത്യരാജ് ചില പരമാര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേ ചൊല്ലി കര്‍ണാടകത്തില്‍ ബാഹുബലി റിലീസ് തടയുമെന്ന് പറഞ്ഞ് ചിലര്‍ രംഗത്തെത്തി. കട്ടപ്പയായി എത്തുന്ന സത്യരാജ് മാപ്പ് പറഞ്ഞാലെ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിയ്ക്കൂ എന്നാണ് പറഞ്ഞിരുന്നത്. ഒടുവില്‍ കട്ടപ്പ മാപ്പ് പറഞ്ഞു.

നഗ്നചിത്രം ലീക്കായി

നടി സഞ്ജന ഗല്‍റാണിയുടെ നഗ്ന ചിത്രങ്ങള്‍ ലീക്കായതായിരുന്നു കന്നട സിനിമാ ഇന്റസ്ട്രിയിലെ മറ്റൊരു വിവാദം. ദണ്ഡുപാളയ എന്ന ചിത്രത്തിലെ ചില നഗ്ന രംഗങ്ങളാണ് ഇന്റര്‍നെറ്റില്‍ ലീക്കായത്. ഇതേ തുടര്‍ന്ന് മതപരമായ പ്രശ്‌നങ്ങള്‍ വരെ ചിത്രത്തിന് നേരിടേണ്ടി വന്നു.

ധന്‍സികയെ അപമാനിച്ച ടി രാജേന്ദ്രന്‍

പൊതുവേദിയില്‍ നടി ധന്‍സികയെ ടി രാജേന്ദ്രന്‍ അപമാനിച്ചതും വിവാദമായി. ഓഡിയോ ലോഞ്ചിന് രാജേന്ദ്രന്റെ പേര് പറയാന്‍ മറന്നതിന് നടിയെ വളരെ മോശമായി പരമാര്‍ശിച്ച് സംസാരിക്കുകയായിരുന്നു. വേദിയിലിരുന്ന് കരഞ്ഞ ധന്‍സിക അപ്പോള്‍ തന്നെ കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും ടി രാജേന്ദ്രന്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. വിഷയത്തില്‍ സിനിമാ താരങ്ങളെല്ലാം ധന്‍സികയ്ക്ക് പിന്തുണയുമായി എത്തി.

അന്ന രാജനെ കൊന്ന് കൊലവിളിച്ച് മമ്മൂട്ടി ഫാന്‍സ്

ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ല എന്ന് അന്ന രാജന്‍ പറഞ്ഞു എന്ന് പറഞ്ഞ് വാര്‍ത്ത വന്നതിനെ തുടര്‍ന്നായിരുന്നു സംഭവം. മമ്മൂട്ടി ഫാന്‍സ് അന്ന രാജനെ ക്രൂരമായി വിമര്‍ശിച്ചു. എന്നാല്‍ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിയ്ക്കുകയായിരുന്നു എന്ന് അന്ന രാജന്‍ പ്രതികരിച്ചു.

മയക്ക് മരുന്ന് കേസ്

തെലുങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മയക്ക് മരുന്ന് കേസ്. സംഭവത്തില്‍ പതിനഞ്ചോളം പ്രമുഖ താരങ്ങള്‍ക്കും സമന്‍സ് ലഭിച്ചു. കാജല്‍ അഗര്‍വാളിന്റെ സഹായിയെ അറസ്റ്റ് ചെയ്തു. പലര്‍ക്ക് നേരെയും പൊലീസ് വിരല്‍ ചൂണ്ടിയെങ്കിലും പിന്നീട് കേസ് മുങ്ങിപ്പോയി.

മെര്‍സലും ബിജെപിയും

ദീപാവലിയ്ക്ക് റിലീസായ ഇളയദളപതി വിജയ് യുടെ മെര്‍സല്‍ എന്ന ചിത്രത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് പ്രതിസന്ധിയിലാക്കി. ബിജെപിയുടെ ജിഎസ്ടി സിസ്റ്റത്തെ വിമര്‍ശിക്കുന്ന പരമാര്‍ശങ്ങള്‍ ചിത്രത്തിലുണ്ട് എന്നതിനെ ചൊല്ലിയായിരുന്നു വിവാദം.

പാര്‍വ്വതിയും മമ്മൂട്ടിയും

ഐഎഫ്എഫ് കെയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വ്വതി മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതും വിവാദമായി. ഇതേ ചൊല്ലി മമ്മൂട്ടി ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിയെ അപമാനിച്ചു. സംഭവത്തില്‍ പാര്‍വ്വതി പരാതി നല്‍കുകയും അറസ്റ്റ് നടക്കുകയും ചെയ്തു.

English summary
Malayalam actress assault case to Tollywood drug scandal: Controversies that hit South cinema in 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X