'സോൾ സിസ്റ്റേഴ്സ്.... ഇവർ എന്നും എന്റേതാണ്...'; മഞ്ജുവിനും സംയുക്ത വർമയ്ക്കുമൊപ്പം ഭാവനയുടെ സെൽഫി!

മലയാളികൾക്ക് ഏറെ പ്രിയമുള്ള നടിയാണ് ഭാവന. സ്വന്തം നിലപാടുകളിൽ ഉറച്ച് നിന്ന് മുന്നോട്ട് പോകുന്ന താരത്തിന്റെ ജീവിതം സമൂഹത്തിൽ‌ ഒറ്റപ്പെട്ട് പോകുന്ന സ്ത്രീകൾക്കെന്നും മാതൃകയാണ്. മലയാള സിനിമയിൽ ഭാവനയുടെ ഏറ്റവും നല്ല സുഹൃത്തുക്കൾ നടിമാരായ മഞ്ജു വാര്യരും സംയുക്ത വർമയുമാണ്. കേരളത്തിൽ വരുമ്പോഴെല്ലാം ഭാവന ആദ്യം ഓടിയെത്തുന്നത് ഇവരോടൊപ്പം സമയം ചിലവഴിക്കാനാണ്.

തന്റെ സ്വന്തം ചേച്ചിമാരെപ്പോലെയാണ് മഞ്ജു വാര്യരും സംയുക്തയുമെന്ന് ഭാവന പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോഴും ഭാവനയ്ക്ക് കരുത്തായത് ഈ കൂട്ടുകാരികൾ തന്നെയാണ്. ‌വിവാഹം കഴിച്ച് ബാം​ഗ്ലൂരിലേക്ക് ചേക്കേറിയ ഭാവന ഉദ്ഘാടനങ്ങൾ പ്രമോഷൻ പരിപാടികൾ റീയൂണിയൻ പരിപാടികൾ എന്നിവ വരുമ്പോഴാണ് കേരളത്തിലേക്ക് വരുന്നത്.

Actress Bhavana, Manju Warrier Samyuktha Varma, Samyuktha Varma news, Samyuktha Varma photos, നടി ഭാവന, മഞ്ജു വാര്യർ സംയുക്ത വർമ്മ, സംയുക്ത വർമ്മ വാർത്തകൾ, സംയുക്ത വർമ്മ ചിത്രങ്ങൾ

സംയുക്തയ്ക്കും മഞ്ജു വാര്യർക്കൊപ്പമുള്ള ഭാവനയുടെ പുതിയ സെൽഫി വളരെ വേ​ഗത്തിലാണ് വൈറലായത്. സുഹൃത്തുക്കൾ കുടുംബത്തേപ്പോലെയാണെന്നാണ് പുതിയ സെൽഫി പങ്കുവെച്ച് ഭാവന കുറിച്ചത്. സോൾ സിസ്റ്റേഴ്സ്, മാൻഡേറ്ററി എംബിഎസ് കൂടെൽസ്, മൈൻ ഫോർ എവർ, നത്തിങ് ബട്ട് ഫൺ എന്നീ ഹാഷ് ടാ​ഗുകളും ഭാവന ഫോട്ടോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.

താര സുന്ദരിമാരുടെ ചിത്രങ്ങൾ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. നല്ല കൂട്ടുകാരികൾ... സൗഹൃദം എന്നും നിലനിൽക്കട്ടെ എന്നാണ് ഭൂരിഭാ​ഗം ആരാധകരും ആശംസിച്ചത്. സിനിമയിൽ ഭാവനയുടെ ഏറ്റവും പഴക്കമുള്ള സൗഹൃദം മഞ്ജു വാര്യരും സംയുക്ത വർമയുമായിട്ടാണ്.

'ഭാവനയെ പറ്റി എനിക്ക് ഒരു വാക്കിലൊന്നും പറയാന്‍ പറ്റില്ല. ഒന്നാമത് സിസ്റ്ററെ പോലെയാണ്. എന്റെ അനിയത്തിയുടെ കൂടെയാണ് ഭാവന പഠിച്ചത്. അങ്ങനെ ഒരു പരിചയം കൂടി ഭാവനയുമായിട്ടുണ്ട്. നിങ്ങള്‍ കാണുന്നത് പോലെ സ്‌ട്രോങ് ആണെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആ കുട്ടി കടന്നുപോയത് ചെറിയ മെന്റല്‍ ട്രോയിലൂടെ അല്ലായിരുന്നു.'

'അടുത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ മാത്രമെ അത് കണ്ടിട്ടുള്ളൂ. പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് വന്നതാണ് ഭാവന. പലപ്പോഴും എന്റേയും മഞ്ജുവിന്റേയും അടുത്ത് പറഞ്ഞിട്ടുണ്ട് അമ്മയെ ഓർത്ത് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്ന്. പിന്നെ വളരെ നല്ല ഭർത്താവും സഹോദരനും ഫാമിലും ഉള്ളയാളാണ് ഭാവന.'

Actress Bhavana, Manju Warrier Samyuktha Varma, Samyuktha Varma news, Samyuktha Varma photos, നടി ഭാവന, മഞ്ജു വാര്യർ സംയുക്ത വർമ്മ, സംയുക്ത വർമ്മ വാർത്തകൾ, സംയുക്ത വർമ്മ ചിത്രങ്ങൾ

'ഇന്‍ഡസ്ട്രിയിലും ഒത്തിരിപ്പേര്‍ അവളെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറേ സുഹൃത്തുക്കളുണ്ട്. അവളുടെ ഉള്ളിലൊരു ദൈവാംശമുണ്ട്. അതില്‍ നിന്നും ഉയര്‍ന്നുവന്നവളാണ് അവളെന്നുമായിരുന്നു' എന്നാണ് ഒരു അഭിമുഖത്തിൽ സംയുക്ത ഭാവനയെ കുറിച്ച് പറ‍ഞ്ഞത്. കരുത്തിന്റെ പ്രതീകമാണ് ഭാവനയെന്ന് മഞ്ജു വാര്യർ അടുത്തിടെ പറഞ്ഞിരുന്നു.

അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് ഭാവനയെന്നും തന്റെ ജീവിതത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സൗഹൃദമാണ് അതെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ആറ് വർഷത്തിന് ശേഷം ഭാവന വീണ്ടും മലയാളത്തിൻ്റെ വെള്ളിത്തിരയിലേക്ക് തിരികെ എത്തിയത്. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങായ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച സംയുക്ത വർമ ഇപ്പോൾ കുടുംബ ജീവിതവും യോ​ഗയുമെല്ലമായി മുന്നോട്ട് പോവുകയാണ്. ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലൂടെയാണ് സംയുക്തയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിയുന്നത്. രണ്ടാം വരവിന് ശേഷം മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ.

തമിഴിലും മലയാളത്തിലുമെല്ലാമായി കൈ നിറയെ സിനിമകളാണ് താരത്തിന്. ഏറ്റവും പുതിയതായി റിലീസ് ചെയ്ത മഞ്ജു വാര്യർ സിനിമ വെള്ളരിപ്പട്ടണമാണ്. പൊളിറ്റിക്കൽ സറ്റയർ വിഭാ​​ഗത്തിൽപ്പെടുന്ന സിനിമ പ്രദർശനം തുടരുകയാണ്.

More from Filmibeat

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X