'ഒരു മുന്‍വിധിയും ഇല്ലാതെ എന്നെ ഞാനുമായി ബന്ധിപ്പിക്കുന്നത് എന്റെ ആത്മാവ് മാത്രമാണ്'; ഭാവന പറയുന്നു

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള മലയാളിതാരമാണ് ഭാവന. ആദില്‍ മൈമുനാത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്! എന്ന സിനിമയിലൂടെ ഭാവന മലയാള സിനിമയിലേക്ക് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2017-ല്‍ പുറത്തിറങ്ങിയ 'ആദം ജോണ്‍' എന്ന സിനിമയാണ് ഭാവന ഒടുവില്‍ അഭിനയിച്ച മലയാളചിത്രം. 2017-ല്‍ തന്നെ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രത്തിലും ഭാവന അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ അതിഥി താരമായിട്ടായിരുന്നു ഭാവന എത്തിയത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവന വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നത്. പുതിയ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടനവേദിയില്‍ അതിഥിയായി എത്തിയ ഭാവനയെ പ്രേക്ഷകര്‍ നിറകയ്യടികളോടെയാണ് സ്വീകരിച്ചത്.

bhavana

തന്റെ സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഭാവന അടുത്തിടെയാണ് വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവന തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ പുത്തന്‍ സാരിയില്‍ മനോഹരചിത്രങ്ങളുമായി ആരാധകരോട് സംവദിക്കുകയാണ് ഭാവന. ഒപ്പം ഒരു കുറിപ്പും ചേര്‍ക്കുന്നു.

'എല്ലാത്തിനും ഒടുവില്‍ ഒരു മുന്‍വിധിയും ഇല്ലാതെ എന്നെ ഞാനുമായി ബന്ധിപ്പിക്കുന്നത് എന്റെ ആത്മാവ് മാത്രമാണ്' എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്. കറുപ്പ് ഫ്‌ലോറല്‍ പ്രിന്റിലുള്ള പുതിയ സാരി ധരിച്ചുള്ള അനേകം ചിത്രങ്ങളും കുറിപ്പിനൊപ്പം ഭാവന പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് ഭാവനയുടെ ചിത്രങ്ങളെ പ്രശംസിച്ച് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.

bhavana

മലയാളത്തിനു പുറമേ തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളില്‍ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് തെന്നിന്ത്യ മുഴുവനും ആരാധകരുണ്ട്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവനയുടെ അരങ്ങേറ്റം. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018-ലായിരുന്നു കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള ഭാവനയുടെ വിവാഹം. വിവാഹശേഷം കന്നഡ ചിത്രങ്ങളിലാണ് നടി കൂടുതലും അഭിനയിച്ചിരിക്കുന്നത്. 96-ന്റെ കന്നഡ റീമേക്കില്‍ ഭാവനയായിരുന്നു നായിക.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X