'ആ പാട്ട് കേൾക്കുമ്പോൾ ഇങ്ങേർക്ക് ഭ്രാന്താണോ എന്നൊക്കെ അമ്മയോട് ചോദിച്ചിട്ടുണ്ട്'; അനുഭവം പറ‍ഞ്ഞ് ഭാവന!

മലയാള സിനിമയിൽ സജീവമായി കാണാൻ പ്രേക്ഷകർ ഏറെ ആ​ഗ്രഹിക്കുന്ന നടിയാണ് ഭാവന. ഒരു കാലത്ത് മുൻനിര നടിയായി തിളങ്ങി നിന്നിരുന്ന ഭാവന ഇപ്പോൾ മലയാളത്തിൽ വളരെ സെലക്ടീവായി മാത്രമാണ് സിനിമകൾ ചെയ്യുന്നത്.

ന്റിക്കാക്കാരു പ്രേമണ്ടാർന്ന് എന്ന സിനിമയാണ് അവസാനമായി റിലീസ് ചെയ്ത ഭാവനയുടെ സിനിമ. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന ചെയ്ത മലയാള സിനിമ കൂടിയായിരുന്നു അത്. വീണ്ടും ചില മലയാള സിനിമകൾ കൂടി ഭാവനയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വിവാഹശേഷം ഭാവന കന്നഡ സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണം നേടിയ ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിൽ ഷറഫുദ്ദീൻ ആയിരുന്നു നായകൻ. വളരെ വിരളമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഭാവനയുടെ വിശേഷങ്ങൾ സുഹൃത്തുക്കൾ വഴിയും താരത്തിന്റെ സോഷ്യൽമീ‍ഡിയ പോസ്റ്റ് വഴിയുമാണ് പ്രേക്ഷകർ അറിയാറുള്ളത്.

Bhavana

ഇപ്പോഴിതാ കുട്ടിക്കാലത്ത് സ്കൂളിൽ പോകുന്നതിനോട് വെറുപ്പായിരുന്നുവെന്നും 'ആത്മവിദ്യാലയമേ...' പോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ ദേഷ്യം വരുമായിരുന്നുവെന്നും പറയുകയാണ് ഭാവന. 'പണ്ട് ആത്മവിദ്യാലയമേ എന്നുള്ള പാട്ടൊക്കെ കേൾക്കുമ്പോൾ ആരാണ് ഈ മനുഷ്യൻ വീണ്ടും വീണ്ടും സ്കൂളിൽ പോകാൻ ആ​ഗ്രഹിക്കുന്നത് എന്നൊക്കെ തോന്നുമായിരുന്നു.'

'അന്ന് ഞാൻ പഠിക്കുകയാണല്ലോ... ഭ്രാന്താണോ ഇയാൾക്ക് വീണ്ടും സ്കൂളിൽ പോയി പഠിക്കാൻ ആ​ഗ്രഹം തോന്നാൻ എന്നക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. ഞാൻ അമ്മയോട് ചോദിക്കുമായിരുന്നു ഈ പാട്ട് കേൾ‌ക്കുമ്പോൾ‌ ആരാണ് ഇയാൾ എന്നൊക്കെ.'

'പിന്നെയും സ്കൂളിൽ‌ പോകാൻ ഇയാൾക്ക് എന്താ... എന്നൊക്കെ അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് ഇപ്പോൾ അറിയാം എന്തുകൊണ്ടാണ് സ്കൂൾ കാലഘട്ടമായിരുന്നു നല്ലതെന്ന് പറയുന്നതെന്ന്. സ്കൂളിൽ പഠിക്കുന്ന സമയത്ത് അന്നത്തെ പ്രശ്നങ്ങൾ നമുക്ക് വലുതായി തോന്നുമായിരിക്കാം.'

'പക്ഷെ പിന്നീട് നമ്മൾ റിയലൈസ് ചെയ്യും ഏറ്റവും സുന്ദരമായ സമയം അതായിരുന്നുവെന്ന്. അത് കഴിഞ്ഞിട്ട് പിന്നീട് ലൈഫിൽ വരുന്ന കാര്യങ്ങളും... അച്ഛൻ മരിച്ച സംഭവം അടക്കം കാണുമ്പോൾ നമുക്ക് പേടി വരും ജീവിക്കാൻ', എന്നാണ് ഭാവന പഴയ സ്കൂൾ കാലഘട്ടം ഓർത്തെടുത്ത് പറയുന്നത്.

Bhavana

അച്ഛന്റെ മരണശേഷം ഭാവനയുടെ ജീവിതത്തിൽ തുടരെ തുടരെ നിരവധി പ്രതിസന്ധികളായിരുന്നു. ഒരു ഘട്ടത്തിൽ പൊട്ടിത്തകർന്ന് പോയ വ്യക്തിയായിരുന്നു ഭാവനയെന്നും ആത്മഹത്യയുടെ വക്കിൽ നിന്നും തിരികെ ജീവിതത്തിലേക്ക് വന്നതാണെന്നുമാണ് സംയുക്ത വർമ മുമ്പൊരിക്കൽ പറഞ്ഞത്.

മഞ്ജു വാര്യർ, സംയുക്ത വർമ, ​ഗീതു മോഹൻദാസ്, ശിൽപ ബാല തുടങ്ങിയവരാണ് ഭാവനയുടെ ഏറ്റവും അടുത്ത സിനിമാ സുഹൃത്തുക്കൾ. പ്രതിസന്ധി ഘട്ടം വന്നപ്പോൾ ഭാവനയ്ക്ക് വേണ്ടി സംസാരിക്കാൻ എത്തിയതും ഇവരെ പോലുള്ള ചുരുക്കം ചില സിനിമാ പ്രേമികൾ മാത്രമായിരുന്നു. കന്നഡ സിനിമാ നിർമാതാവ് നവീനെയാണ് ഭാവന വിവാഹം ചെയ്തത്.

ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴും ഉപേക്ഷിക്കാതെ ഒപ്പം നിന്നയാളാണ് നവീനെന്ന് ഭാവന പറയാറുണ്ട്. തന്റെ അമ്മയ്ക്ക് തന്നെക്കാൾ പ്രിയം ഭർത്താവ് നവീനോടാണെന്നും ഭാവന വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം ബാം​ഗ്ലൂരിൽ സെറ്റിൽഡായ ഭാവന ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി വല്ലപ്പോഴും അവധി ആഘോഷിക്കാനും മാത്രമാണ് കേരളത്തിൽ എത്തുന്നത്.

സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായി ടൊവിനോ തോമസ് എത്തുന്ന നടികർ തിലകമാണ് അണിയറയിൽ ഒരുങ്ങുന്ന ഭാവനയുടെ ഏറ്റവും പുതിയ സിനിമ. ഭാവനയ്ക്കും ടൊവിനോയ്ക്കും പുറമെ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സൗബിൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Read more about: bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X