സൗഹൃദത്തിന്‌റെ പേരില്‍ ചെയ്ത സിനിമകള്‍ കരിയറിനെ ബാധിച്ചു, അനുഭവം പങ്കുവെച്ച് നടി ചിത്ര
സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി ചിത്ര. ആട്ടക്കലാശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് നൂറിലധികം സിനിമകളിലാണ് അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്ര അഭിനയിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള താരങ്ങളുടെയെല്ലാം സിനിമകളില്‍ നടി പ്രധാന വേഷങ്ങളില്‍ എത്തി. 2001ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം സൂത്രധാരനാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

പിന്നീട് സിനിമകളില്‍ അത്ര സജീവമല്ലായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളിലും ചിത്ര അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി ആറ് ടിവി സീരിയലുകളിലാണ് പ്രധാന വേഷത്തില്‍ നടി എത്തിയത്. അതേസമയം സിനിമാ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ച് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. സൗഹൃദത്തിന്റെ പേരില്‍ ചെയ്ത ചിത്രങ്ങള്‍ കരിയറില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായെന്ന് ചിത്ര പറയുന്നു.
പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
നെഗറ്റീവ് ഷേഡുളള സിനിമകളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലെ പാളിച്ചകള്‍ കാരണമായി. മലയാള സിനിമയില്‍ ചെറുതാണെങ്കിലും കരുത്തുറ്റ കഥാപാത്രമായിരിക്കും. ചില സിനിമകളില്‍ തുടര്‍ച്ചയായി ഒരേപോലുളള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രമായും അഭിനയിച്ചിരുന്നു. ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്‌റെ അടുത്ത സിനിമയില്‍ ഗസ്റ്റ് റോള്‍ ചെയ്യാമോ എന്ന് ചോദിയ്ക്കുമ്പോള്‍ പറ്റില്ലെന്ന് പറയാനാകില്ല.
Recommended Video
അങ്ങനെ ഒരുപാട് ചെറിയ റോളുകള്‍ ചെയ്തിട്ടുണ്ട്. അഭിമുഖത്തില്‍ ചിത്ര പറഞ്ഞു. തമിഴില്‍ കമല്‍ഹാസന്‍, രജനീകാന്ത് ഉള്‍പ്പെടെയുളള സൂപ്പര്‍താര ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ബാലതാരമായിട്ടാണ് ചിത്ര സിനിമയില്‍ എത്തിയത്. തുടര്‍ന്ന് നായികയായും സഹനടിയായുമെല്ലാം വിവിധ ഇന്‍ഡസ്ട്രികളിലായി നടി സജീവമായി. വിവാഹശേഷവും സിനിമയില്‍ സജീവമായിരുന്നു ചിത്ര.


Click it and Unblock the Notifications











