»   » അവസരങ്ങള്‍ ഇല്ലാതാക്കി, ഗോസിപ്പുകള്‍, ചതി അവിവാഹിതയായ പ്രമുഖ നടിയെ കരയിപ്പിച്ച സംഭവങ്ങള്‍!!

അവസരങ്ങള്‍ ഇല്ലാതാക്കി, ഗോസിപ്പുകള്‍, ചതി അവിവാഹിതയായ പ്രമുഖ നടിയെ കരയിപ്പിച്ച സംഭവങ്ങള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ രേണുക മേനോനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാവന. രേണുക മേനോന്‍ നായികയായി അഭിനയിച്ച ചിത്രത്തില്‍ പരിമളം എന്ന ഒരു തെരുവ് പെണ്ണിന്റെ വേഷത്തിലാണ്  ഭാവന അഭിനയിച്ചത്. നമ്മള്‍ എന്ന ചിത്രത്തിന് ശേഷം ഒത്തിരി വേഷങ്ങളാണ് ഭാവനയെ തേടി എത്തിയത്.

ക്രോണിക് ബാച്ച്‌ലര്‍, തിലകം, സിഐഡി മൂസ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സംവിധായകര്‍ നായികയായി കണ്ടത് ഭാവനെയായിരുന്നു. 2006ലാണ് നടി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ചാരുമതി എന്ന കഥാപാത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഭാവന സ്വന്തമാക്കി. അന്യ ഭാഷയിലേക്ക് പോയ നടി പിന്നീട് വര്‍ഷത്തില്‍ ഒന്നോ രണ്ട് മലയാള ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ അഭിനയിച്ചു എന്നായി. പിന്നീട് കന്നടയിലും തെലുങ്കിലും ഓരോ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന നടിയ്ക്ക് ഇപ്പോള്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്നാണ് പറയുന്നത്. നടിയുടെ അവസരങ്ങള്‍ മറ്റാരോ ഇടപ്പെട്ട് ഇല്ലാതാക്കുകയാണെന്നും ചില ഗോസിപ്പുകള്‍ പടര്‍ന്നിരുന്നു.

നല്ല പ്രോജക്ടുകള്‍ കിട്ടുന്നില്ല

മലയാളത്തില്‍ നിന്ന് നല്ല പ്രോജക്ടുകള്‍ വന്നാല്‍ വേണ്ട രീതിയില്‍ താനത് ചെയ്യുമെന്ന് ഭാവന പറഞ്ഞു. ഒരിക്കലും നഷ്ടപ്പെടരുതെന്ന് തോന്നുന്ന കഥകള്‍ കേള്‍ക്കുന്നത് മലയാളത്തില്‍ കുറവാണെന്നും എല്ലാംകൊണ്ടും തനിക്ക് സൗകര്യപ്രദമായ ചിത്രങ്ങള്‍ മാത്രമെ താന്‍ മലയാളത്തില്‍ ചെയ്യുകയുള്ളുവെന്നും നടി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു.

ഹണി ബീയ്‌ക്കൊപ്പം

ജൂനിയിര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണി ബീ എന്ന ചിത്രത്തിലാണ് ആസിഫ് അലി ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സ്വപ്‌നത്തേക്കാള്‍ സുന്ദരം, വിളക്കുമരം, ആദം തുടങ്ങിയ ചിത്രങ്ങളില്‍ ഭാവനായാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

വിവാഹ വാര്‍ത്തകള്‍ തെറ്റാണ്

തെന്നിന്ത്യയില്‍ വിവാഹപ്രായമായി നില്‍ക്കുന്ന നടിമാരില്‍ നടി ഭാവനയുമുണ്ട്. അടുത്തിടെ നടി വിവാഹിതയാകുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കന്നടയിലെ ഒരു യുവനിര്‍മ്മാതാവുമായാണ് നടി പ്രണയത്തിലെന്നാണ് വാര്‍ത്തകളില്‍ പറഞ്ഞത്. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞത് നടി രംഗത്ത് എത്തിയിരുന്നു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസ് കൊടുക്കുമെന്നും നടി പറഞ്ഞു. കന്നട നിര്‍മ്മാതാവ് നവീണുമായി പ്രണയത്തിലാണെന്ന് നടി തന്നെ വെളിപ്പെടുത്തിയിരുന്നു.

English summary
Actress Bhavana film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam