For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുട്ടിത്തം മാറിയിട്ടില്ല ചോക്ലേറ്റിനായി അടികൂടി ജോമോൾ'; ഇപ്പോഴും ജാനകികുട്ടിയെപ്പോലെ തന്നെയെന്ന് ആരാധകർ!

  |

  ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ജോമോൾ. അത്ര പെട്ടെന്ന് മലയാളിക്ക് മറക്കാൻ കഴിയുന്നതല്ല ഈ നടി മലയാള സിനിമയിൽ ചെയ്ത കഥാപാത്രങ്ങൾ. ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ജോമോൾ തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി. പഞ്ചാബി ഹൗസ് , മയിൽപ്പീലിക്കാവ്, നിറം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ജോമോൾ ചെയ്ത കഥാപാത്രം ഇന്നും മലയാളികൾ ഓർക്കുന്നു.

  'പരിശ്രമിച്ചുകൊണ്ടേയിരിക്കൂ, അറിയപ്പെടുന്ന ഒരു നടിയാകും'; രമ്യയുടെ പുതിയ തുടക്കത്തിന് ആശംസകളുമായി ആരാധകർ!

  നായികയാകും മുമ്പ് എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയാണ് ജോമോളെ മലയാളികളുടെ സ്വന്തം മകളായി മാറ്റിയത്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലമാണ് ജോമോൾ അവതരിപ്പിച്ചത്. ജോമോൾ പിന്നീട് മൈഡിയർ മുത്തച്ഛൻ എന്ന സിനിമയിലും ബാലതാരമായിരുന്നു. വിവാഹ ശേഷം ജോമോൾ എന്ന പേര് മാറ്റി ഗൗരി എന്നാക്കി. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരവും ജോമോൾക്ക് ലഭിച്ചിരുന്നു. പഞ്ചാബി ഹൗസിലേയും നിറത്തിലേയും മയിൽപീലിക്കാവിലേയും കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതാണ്.

  'ബാലൻ വെറും ഒരു ലോലൻ ആണെന്ന് കരുതിയെങ്കിൽ തെറ്റി'; ജ​ഗന്നാഥനോട് പകരം ചോദിച്ച് സാന്ത്വനം ബ്രദേഴ്സ്!

  വിവാഹശേഷം ജോമോൾ സിനിമകളിൽ സജീവമല്ലാതായെങ്കിലും ചില ടെലിവിഷൻ സീരിയലുകളിൽ ഗൗരി എന്ന പേരിൽ അഭിനയിച്ചിരുന്നു. പഞ്ചാബി ഹൗസിൽ ദിലീപിന്റെ കാമുകിയായുള്ള ജോമോളുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും റിപ്പീറ്റ് വാല്യുവുള്ള മലയാളത്തിലെ മികച്ച കോമഡി ഫാമിലി എന്റർടെയ്നറിൽ ഒന്നാണ് പഞ്ചാബി ഹൗസ്. പഞ്ചാബി ഹൗസിന് ശേഷം നിറത്തിലെ വർഷയെന്ന പെൺകുട്ടിയുടെ റോളും മലയാളിക്ക് ജോമോളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. ഇപ്പോൾ ജോമോളുടെ വളരെ രസകരമായ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

  ലോഹം, പുത്തൻപണം, സൈറ ബാനു തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ യുവനടി നിരഞ്​ജനയുടെ അമ്മയുമായി ചോക്ലേറ്റിന് തല്ലുകൂടുന്ന നടി ജോമോളിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കാലമെത്ര മുന്നോട്ട് പോയിട്ടും ജോമോളുടെ കുട്ടിത്തത്തിന് ഒരു മാറ്റവും ഇല്ല എന്നാണ് വീഡിയോ കണ്ട ആരാധകർ പറയുന്നത്. ഇപ്പോൾ പുറത്തുവന്ന വീഡിയോ അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ്. നടി നിരഞ്ജന അനൂപ് തന്നെ ആണ് വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. നിരഞ്ജനയുടെ അമ്മയ്ക്കൊപ്പം ഒരു ചോക്ലേറ്റിന് വേണ്ടി തല്ലു കൂടുകയാണ് താരം. വീഡിയോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. ഇതിനിടെ നടി ചെയ്ത കഥാപാത്രങ്ങളും അതിലെ കുസൃതികളും ആരാധകർ ഓർക്കുന്നു. വീഡിയോ എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ജോമാൾ.

  Recommended Video

  വെളളം കണ്ട ജോമോളുടെ പ്രതികരണം കണ്ടോ | FilmiBeat Malayalam

  ഇന്ന് രണ്ട് മക്കളുടെ അമ്മ കൂടിയാണ് ജോമോൾ. ഇപ്പോൾ നൃത്തത്തിലും പാചകത്തിലും ആണ് ജോമോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം 2017 ൽ പുറത്തിറങ്ങിയ കെയർഫുൾ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ജോമോൾ അഭിനയിച്ച അവസാന ചിത്രം കൂടിയായിരുന്നു ഇത്. സോഷ്യൽമീഡിയയിൽ പാചക പരീക്ഷണങ്ങൾ എല്ലാം പങ്കുവെക്കാറുള്ള താരം ലോക്ക്ഡൗൺ കാലത്ത് മുപ്പത്തിയേഴ് വർഷം പഴക്കമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. 'ഇത് 37 വർഷങ്ങൾക്ക് മുമ്പ്.. ഇപ്പോൾ എനിക്കെത്ര വയസായെന്ന് ഊഹിക്കാമല്ലോ?' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നടി പങ്കുവെച്ചത്. നടിയെ കണ്ടാൽ പ്രായം തോന്നുന്നില്ലെന്നും ഇരുപത്തിയഞ്ചുകാരിയെപ്പോലെയുണ്ടെന്നുമാണ് ആരാധകർ ഫോട്ടോ കണ്ട് കുറിച്ചത്. വി.കെ പ്രകാശ് ആയിരുന്നു ജോമോൾ അവസാനമായി അഭിനയിച്ച കെയർഫുൾ സിനിമ സംവിധാനം ചെയ്തത്. വിജയ് ബാബു, സൈജു കുറുപ്പ് തുടങ്ങിയവരും സിനിമയുടെ ഭാ​ഗമായിരുന്നു.

  Read more about: jomol
  English summary
  malayalam actress jomol fighting for chocolate, funny video goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X