'ആ പഴയ ആളേയല്ല... പ്രായം നാൽപ്പതാണെന്ന് വിശ്വാസിക്കാനാവുന്നില്ല'; ജ്യോതിർമയിയുടെ പുതിയ ഫോട്ടോയെ കുറിച്ച് ചർച്ച

വർഷങ്ങൾ എത്ര പിന്നിട്ടാലും ഇന്നലെ ഇറങ്ങിയ സിനിമയിൽ കണ്ടു എന്നപോലെ പ്രേക്ഷകർ സ്വീകരിക്കുന്ന ചില താരങ്ങളുണ്ട്. അത് അവരുടെ പ്രിയപ്പെട്ട നടിമാരാണെങ്കിൽ ഇഷ്ടം കുറച്ച് കൂടി വർധിക്കും. അത്തരത്തിൽ ഒരാളാണ് നടി ജ്യോതിർമയി എന്ന താരം. നടി ഒരു സിനിമയിൽ വേഷമിട്ടിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇന്നും ചിങ്ങമാസം വന്ന് ചേർന്നാൽ എന്ന പാട്ട് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക ജ്യോതിർമയിയുടെ എനർജെറ്റിക്ക് ഡാൻസ് തന്നെയാണ്.

2000 മുതൽ മലയാള സിനിമയുടെ ഭാ​ഗമാണ് ജ്യോതിർമയി. തുടക്കം പൈലറ്റ് എന്ന സിനിമയിലൂടെയായിരുന്നു. പക്ഷെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത് ഇഷ്ടം സിനിമ പുറത്തിറങ്ങിയ ശേഷമാണ്. അഭിനേത്രി, മോഡൽ, അവതാരക തുടങ്ങിയ നിലകളിൽ വർഷങ്ങളോളം ലൈം ലൈറ്റിൽ നിറഞ്ഞ വ്യക്തിയാണ് ജ്യോതിർമയി. മോഡലിങിലൂടെയാണ് അഭിനയത്തിലേക്ക് ജ്യോതിർമയി എത്തിയത്.

Jyothirmayi

ഇഷ്ടം, ഭാവം, മീശമാധവൻ, നന്ദനം, എന്‍റെ വീട് അപ്പൂന്‍റേം, കല്യാണരാമൻ, പട്ടാളം, അന്യര്‍, പകൽ, സാ​ഗർ ഏലിയാസ് ജാക്കി റീലോഡഡ്, സീനേയേഴ്സ്, ജനകൻ തുടങ്ങിയവയാണ് ജ്യോതിർമയിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. ഇതിൽ ഭാവം, അന്യർ, അടയാളങ്ങൾ തുടങ്ങിയ സിനിമകളിൽ ജ്യോതിർമയി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ രണ്ടാമത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ഭാവം എന്ന സിനിമയിലൂടെ നടിക്ക് നേടിയെടുക്കാൻ കഴിഞ്ഞു. അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഷൂട്ടിങ് ലൊക്കേഷനുകളിൽ ജ്യോതിർമയിയുടെ സാന്നിധ്യമുണ്ടാകും. ഭർത്താവ് അമൽ നീരദാണ് സംവിധാനമെങ്കിൽ പൂജ ചടങ്ങ് മുതൽ ജ്യോതിർമയി സെറ്റിലുണ്ടാകും.

പൊതുപരിപാടികളിൽ അധികം ആരും കാണാറില്ലാത്ത നടിയാണ് ജ്യോതിർമയി. ആ പതിവ് തെറ്റിച്ച് ഇപ്പോൾ സാഹത്യവുമായി ബന്ധപ്പെട്ട ചർച്ചകളിലും ചടങ്ങുകളിലും ജ്യോതിർമയി സജീവമാണ്. രചയിതാവും മഹാരാജാസ് കോളേജ് മുൻ അധ്യാപകനുമായ പ്രൊഫ. സി.ആർ ഓമനക്കുട്ടന്റെ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങിൽ ജ്യോതിർമയി എത്തിച്ചേർന്നത് വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ജ്യോതിർമയിയുടെ ചില പുത്തൻ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

കേരള മീഡിയ അക്കാദമി പൂർവ വിദ്യാർത്ഥി സംഗമത്തിന് ജ്യോതിർമയി എത്തിയപ്പോഴുള്ള ഒരു ഫോട്ടോയാണ് വൈറലാകുന്നത്. പതിവുപോലെ സിംപിൾ ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഓവർസൈസ്ഡ് ബ്ലുവും വൈറ്റും കലർന്ന സ്ട്രിപ്പ് ഷർട്ടും കറുത്ത പാന്റും കന്നടയുമായിരുന്നു വേഷം.

Jyothirmayi

ഒപ്പം സോൾട്ട് ആന്റ് പെപ്പർ ഹെയറും. മുമ്പും തന്റെ സാൾട്ട് ആൻഡ് പെപ്പർ ഹെയറിൽ ജ്യോതിർമയി ചില ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയം നിർത്തിയശേഷം ചമയങ്ങളൊന്നും നിത്യ ജീവിതത്തിന്റെ ഭാ​ഗമാക്കുന്ന ശീലം ജ്യോതിർമയിക്കില്ല. അതുകൊണ്ട് തന്നെ നാൽപ്പതുകളിലെ ജ്യോതിർമയിയുടെ സാൾട്ട് ആന്റ് പെപ്പർ ലുക്ക് ആരാധകർക്ക് അത്ഭുതമാണ്.

ആ പഴയ ആളേയല്ല... പ്രായം നാൽപ്പതാണെന്ന് വിശ്വാസിക്കാനാവുന്നില്ലെന്നെല്ലാമാണ് ജ്യോതിർമയിയുടെ പുതിയ ഫോട്ടോകൾക്ക് വരുന്ന കമന്റുകൾ. മുടയിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്നയാളാണ് ജ്യോതിർമയി. ആരാധകരെ ഞെട്ടിച്ചത് കുറച്ച് നാളുകൾക്ക് മുമ്പ് തല മുണ്ഡനം ചെയ്ത ഭാര്യ ജ്യോതിർമയിയുടെ ഒരു ഫോട്ടോ അമൽ നീരദ് സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.

സ്വകാര്യ നിമിഷങ്ങളോ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ അധികം പങ്കിടാത്ത അമൽ നീരദ് ജ്യോതിർമയിയുടെ ചിത്രങ്ങൾ പങ്കിട്ടത് ആരാധകർക്കും വലിയ കൗതുകമായിരുന്നു. 2015 ഏപ്രിൽ നാലിനാണ് അമൽ നീരദും ജ്യോതിർമയിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകനുണ്ട്. 2013 ഇറങ്ങിയ ഹൗസ്ഫുള്ളാണ് ജ്യോതിർമയി അവസാനമായി അഭിനയിച്ച ചിത്രം. ഭീഷ്മ പർവമാണ് അവസാനം റിലീസ് ചെയ്ത അമൽ നീരദ് സിനിമ.

Read more about: jyothirmayi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X