twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്രയില്‍..പിറന്നാള്‍ സ്‌പെഷ്യല്‍

    By Akhila
    |

    മലയാളികളുടെ പ്രിയനടി മഞ്ജുവിന് ഇന്ന് 36ാം ജന്മദിനം. ആദ്യം തന്നെ മഞ്ജുവിന് ഫിലിമീബീറ്റിന്റെ ജന്മദിനാശംസകള്‍.. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് 18ാംമത്തെ വയസ്സില്‍ സല്ലാപത്തിലെ രാധ എന്ന കഥാപാത്രവതരണത്തിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയായി.

    അതിന് ശേഷം ഒട്ടേറെ മികച്ച ചിത്രങ്ങളില്‍ നായികയായി എത്തുകയുണ്ടായി. 1999ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രമായ പത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ച ശേഷം മഞ്ജു സിനിമയില്‍ നിന്ന് ഒരു നീണ്ട ഇടവേള എടുക്കുകയായിരുന്നു. പിന്നീട് 2014ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മഞ്ജു വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ച് വന്നു.

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള അഭിനയ ജീവിതത്തില്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച 20 ഓളം സിനിമകള്‍. മഞ്ജുവിന്റെ സിനിമകളിലൂടെ.. തുടര്‍ന്ന് കാണുക.

    സല്ലാപം

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    1995ല്‍ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ശേഷം അഭിനയിച്ച സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ ശ്രദ്ധിക്കപ്പെടുന്നത്. ദിലീപായിരുന്നു ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്. തുടര്‍ന്ന് വായിക്കുക

    ഈ പുഴയും കടന്ന്

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    സല്ലാപം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു ആ വര്‍ഷം തന്നെ കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ മഞ്ജു ഒരു ഗംഭീര അഭിനയം തന്നെ കാഴ്ച വച്ചു. കൂടാതെ ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രാവതരണത്തിന് മഞ്ജുവിന് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

    കളിവീട്

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    സിബി മലയില്‍ സംവിധാനം ചെയ്ത കളിവീട് എന്ന ചിത്രവും മഞ്ജുവിന്റെ സിനിമാ കരിയറിലെ മികച്ചതായിരുന്നു. ജയറാമായിരുന്നു ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്.

    കളിയാട്ടം

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    1997ല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച താമരയും മഞ്ജുവിന്റെ സിനിമാ ജീവിതത്തിലെ മികച്ചത് തന്നെയായിരുന്നു. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകനായി എത്തിയത്.

    ആറാന്‍ തമ്പുരാന്‍

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    ആറാന്‍ തമ്പുരാനിലെ ഉണ്ണിമായ ഒരു സംഭവം തന്നെയായിരുന്നു. സൂപ്പര്‍ഹിറ്റായ ആറാന്‍ തമ്പുരാനില്‍ മോഹന്‍ലാലായിരുന്നു നായകനായി എത്തിയത്.

    കന്മദം

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിച്ച് മറ്റൊരു ചിത്രമായിരുന്നു കന്മദം. ലോഹിതദാസാണ് ചിത്രം സംവിധാനം ചെയ്തത്.

    സമ്മര്‍ ഇന്‍ ബത്തല ഹേം

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    രഞ്ജിത്ത് തിരക്കഥ എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ത്‌ല ഹേം. മോഹന്‍ലാല്‍,ജയറാം, സുരേഷ് ഗോപി എന്നിവര്‍ ഒന്നിച്ച ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മലയാളി പ്രേക്ഷകര്‍ ഏറെ ആസ്വദിച്ച ചിത്രമായിരുന്നു മഞ്ജുവിന്റെ സമ്മര്‍ ബത്ത്‌ല ഹേം.

    കണ്ണെഴുത് പൊട്ടും തൊട്ട്

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    1999ല്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് കണ്ണെഴുതി പൊട്ടും തൊട്ട്. ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

    പത്രം

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    1999ല്‍ ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു പത്രം. മഞ്ജുവിനെ കൂടാതെ സുരേഷ് ഗോപിയും മുരളിയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പത്രം. ഈ ചിത്രത്തിന് ശേഷമാണ് മഞ്ജു അഭിനയത്തില്‍ നിന്നും നീണ്ട ഇടവേള എടുക്കുന്നത്.

    ഹൗ ഓള്‍ഡ് ആര്‍യൂ

    സല്ലാപം മുതല്‍ റാണി പത്മിനി വരെയുള്ള മഞ്ജുവിന്റെ യാത്ര.. ഹാപ്പി ബര്‍ത്ത് ഡേ..

    നീണ്ട ഇടേവളയ്ക്ക് ശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ട്രൂസാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ മഞ്ജുവിന്റെ നിരുപമ രാജീവ് എന്ന കഥാപാത്രവതരണത്തെ തേടി പുരസ്‌കാരങ്ങളും എത്തിയിരുന്നു.

    English summary
    Malayalam actress Manju Warrier celebrates her 36th birthday on Sunday, 1 November.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X