കുറ്റവാളികൾ അനുഭവിക്കും, ദൈവത്തിലും കർമ്മയിലും വിശ്വസിക്കുന്നെന്ന് മന്യ; മുൻ‌‍കാല നായികമാരെല്ലാം എതിർപക്ഷത്ത്?

എട്ട് എട്ടര വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് നടിയെ ആക്രമിച്ച കേസിൽ ഇക്കഴിഞ്ഞ എട്ടാം തിയ്യതി എറണാകുളം സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. പൾസർ സുനി അടക്കം ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാൽ കോടതി ഇവർക്ക് ശിക്ഷ വിധിച്ചു. കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിടുകയും ചെയ്തു. ​​ഗൂഢാലോചന കുറ്റമായിരുന്നു ദിലീപിന് മേൽ ചുമത്തിയിരുന്നത്.

എന്നാൽ അത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ പോയതാണ് നടന് രക്ഷയായത്. ദിലീപ് കുറ്റവിമുക്തനായതിനാൽ രണ്ട് തരത്തിലാണ് സമൂഹത്തിൽ നിന്നും പ്രതികരണങ്ങൾ ഉയർന്നത്. അതിജീവിതയ്ക്ക് അർഹിക്കുന്ന നീതി ലഭിച്ചില്ലെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെട്ടത്. എട്ടര വർഷത്തിനുശേഷം ദിലീപിന്റെ നിരപരാധിത്വം തെളിഞ്ഞുവെന്ന് വിശ്വസിക്കുന്നവരാണ് ബാക്കിയുള്ളവർ.

Manya dileep
Photo Credit: Manya / dileep

സിനിമാ മേഖലയിലുള്ളവർ തന്നെ ഇപ്പോൾ രണ്ട് ചേരികളായി തിരിഞ്ഞ് കഴിഞ്ഞു. ചിലർ അതിജീവിതയ്ക്കൊപ്പവും മറ്റ് ചിലർ ദിലീപിനൊപ്പവുമാണ്. ഇപ്പോഴിതാ നടി മന്യ വിധി വന്നശേഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റും അതിനിടയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഒരു ആഗോള മനുഷ്യാവകാശ പ്രശ്നമാണ്. അത്തരം അക്രമങ്ങളെ പിന്തുണയ്ക്കുന്നവർ കുറ്റവാളികളാണ്.

ഇത്തരം കാര്യങ്ങൾ വരുമ്പോൾ നമുക്ക് സ്വമേധയാ നാണക്കേട് തോന്നണം. സ്ത്രീകൾക്കെതിരായ അനീതി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ ചക്രം തകർക്കാം. അത് മതി എന്നാണ് മന്യ കുറിച്ചത്. നടിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ദിലീപിനെ പിന്തുണയ്ക്കുന്നവരിൽ ഒരാൾ കമന്റുമായി എത്തി.

അവൾക്ക് നീതി കിട്ടണം... തീർച്ചയായും... പക്ഷെ ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് പറയുന്നത് എന്ത് മര്യാദയാണ്? എന്നാണ് ഒരാൾ ചോദിച്ചത്. അതിന് വ്യക്തമായ മറുപടി മന്യ നൽകി. എന്റെ കുറിപ്പിൽ ഞാൻ ദിലീപിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് എന്തുകൊണ്ടാണ് തോന്നിയത്?. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചായിരുന്നു എന്റെ പോസ്റ്റ്. ഇതുപോലുള്ള എന്തെങ്കിലും സംഭവിക്കുമ്പോൾ ഒരു സ്ത്രീ അനുഭവിക്കുന്ന ആഘാതം സങ്കൽപ്പിക്കുക.

ഞാൻ ദൈവത്തിലും കർമ്മയിലും വിശ്വസിക്കുന്നു. കുറ്റവാളികൾ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കും എന്ന് മാത്രമായിരുന്നു മന്യയുടെ മറുപടി. ഇക്കാര്യത്തിൽ എനിക്കൊന്നും പറയാനില്ല. ഈ പോസ്റ്റ് എന്തിനാണ് ഇട്ടതെന്ന് നമുക്ക് രണ്ടുപേർക്കും അറിയാം. എല്ലാ ബഹുമാനത്തോടെയും പറയട്ടെ മാഡം... നിങ്ങൾ അദ്ദേഹത്തോടൊപ്പം ജോക്കർ' എന്ന സിനിമയിൽ അഭിനയിച്ചു.

Manya dileep
Photo Credit: Manya / dileep

നിങ്ങൾക്ക് അദ്ദേഹത്തെ നന്നായി അറിയാം. കഴിഞ്ഞ ഒമ്പത് വർഷമായി അദ്ദേഹം അനുഭവിച്ച ആഘാതം എന്തെല്ലാമാണെന്ന് സങ്കൽപ്പിക്കുക എന്നായിരുന്നു ദിലീപിനെ അനുകൂലിക്കുന്ന പ്രേക്ഷകൻ മറുപടിയായി ചോദിച്ചത്. എന്നാൽ നടി അതിനൊന്നും മറുപടി നൽകാനായി തുനിഞ്ഞില്ല. അഭിനയത്തിൽ നിന്നും മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഭാവന, സംയുക്ത വർമ തുടങ്ങി മന്യയ്ക്കൊപ്പം ഒരു സമയത്ത് മലയാള സിനിമയിൽ മുൻനിര നായികമാരായി തിളങ്ങി നിന്ന നടിമാരുമായെല്ലാം മന്യ ഇപ്പോഴും സൗഹൃദം പുലർത്തുന്നുണ്ട്.

സ്വപ്നക്കൂട് എന്ന സിനിമയിൽ ഭാവനയ്ക്കൊപ്പം മന്യ അഭിനയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ മന്യയുടെ പോസ്റ്റ് കൂടി പ്രത്യക്ഷപ്പെട്ടതോടെ ദിലീപിന്റെ മുൻകാല നായികമാരെല്ലാം നടന് എതിർപക്ഷത്താണെന്ന രീതിയിലാണ് പ്രേക്ഷകർക്കിടയിലെ ചർച്ചകൾ.

ജോക്കർ എന്ന സിനിമയിലാണ് ആദ്യമായി ദിലീപിന്റെ നായികയായി മന്യ എത്തുന്നത്. പിന്നീട് രാക്ഷസ രാജാവ്, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാവ്യ മാധവനൊപ്പം അപരിചിതനിലും മന്യ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നടി ദിലീപിനേയോ കാന്യ മാധവനേയോ സോഷ്യൽമീഡിയയിൽ പിന്തുടരുന്നില്ല. അതിജീവിതയുടെ ആദ്യ പ്രതികരണവും മന്യ തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

More from Filmibeat

Read more about: manya dileep kavya dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X