'ജാസൂന്റെ വെള്ളിയാഴ്ചകള്‍ ഇങ്ങനെയാണ്'; സ്‌കൂള്‍കാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടി മീര ജാസ്മിന്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം കണ്ടെത്തിയ മീര എന്നെന്നും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്.
ദിലീപ് നായകനായ സൂത്രധാരനിലൂടെയായിരുന്നു മീരയുടെ തുടക്കം. ലോഹിതദാസ് മലയാളത്തിന് പരിചയപ്പെടുത്തിയ നായികയ്ക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.

ഈ ചിത്രത്തില്‍ വളരെ പക്വതയാര്‍ന്ന കഥാപാത്രത്തെയാണ് മീര ജാസ്മിന്‍ അവതരിപ്പിച്ചത്. മകള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ച് എത്തുമ്പോള്‍ ആദ്യം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ് താരം ചെയ്തത്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണ് ഇപ്പോള്‍ മീര ജാസ്മിന്‍.
സിനിമയില്‍ നിന്നും സ്വകാര്യജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്ന മീര എന്തുകൊണ്ടോ സിനിമയിലേക്ക് തിരിച്ചെത്താന്‍ ഏറെ വൈകി. ഇപ്പോഴിതാ മീര തന്റെ സ്‌കൂള്‍കാല ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നോക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പഴയ സഹപാഠികള്‍ക്കൊപ്പം പകര്‍ത്തിയ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മീര ജാസ്മിന്‍.

തിരുവല്ല സ്വദേശിയായ മീരാ ജാസ്മിന്‍ പഠിച്ചത് തിരുവല്ല മാര്‍ത്തോമാ റെസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു. സ്‌കൂളിന് മുന്നിലിരുന്ന് പകര്‍ത്തിയ ചിത്രവും കൂട്ടുകാര്‍ക്കൊപ്പം അവധികള്‍ ആഘോഷിക്കുകയും ചെയ്യുന്ന ചിത്രമാണ് മീരാ ജാസ്മിന്‍ പങ്കുവെച്ചത്.
ജാസുവിന്റെ വെള്ളിയാഴ്ചകള്‍ ഇങ്ങനെയാണ് എന്ന് കുറിച്ചു കൊണ്ടാണ് മീരാ ജാസ്മിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മീര ജാസ്മിന്റെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ സംവിധായകന്‍ അരുണ്‍ ഗോപിയും നടി അഹാന കൃഷ്ണയും ചിത്രത്തിന് താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











