നടി മൈഥിലി വിവാഹിതയായി, വൈറലായി ചിത്രങ്ങൾ!

മമ്മൂട്ടി ചിത്രം പാലേ​രി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ മലയാളത്തിലെ മുൻനിര നായികയായി മാറിയ നടി മൈഥിലി വിവാഹിതയായി. ഇന്ന് രാവിലെ ​ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. ആർക്കിടെക്ടായ സമ്പത്താണ് മൈഥിലിക്ക് താലി ചാർത്തിയത്. കേരള സാരിയും അതിനോട് ഇണങ്ങുന്ന സിംപിൾ ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായിട്ടാണ് മൈഥിലി എത്തിയത്. കസവ് മുണ്ടും കുർത്തയുമായിരുന്നു വരൻ സമ്പത്തിന്റെ വേഷം.

പതിവായി സിനിമാ താരങ്ങൾ‌ നടത്താറുള്ളത് പോലെ വിവാഹിതയാകാൻ പോകുന്നുവെന്നത് മൈഥിലി രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃകത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ‌ പങ്കെടുത്തത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും സ്റ്റൈലിസ്റ്റുമായ ഉണ്ണി പി.എസ് ആണ് മൈഥിലിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത് എന്നതിനാൽ വൈകിട്ട് കൊച്ചിയിൽ വെച്ച് സിനിമാ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരം നടത്തും.

മലയാളികളുടെ പാലേരി മാണിക്യം

പാലേരി മാണിക്യം വലിയ ബ്രേക്കാണ് മൈഥിലിക്ക് നൽകിയത്. ആ സിനിമയ്ക്ക് ശേഷം സാൾട്ട് ആന്റ് പെപ്പർ, ഈ അടുത്ത കാലത്ത്, മാറ്റ്‌നി പോലുള്ള ചിത്രങ്ങളിൽ പ്രശംസനീയമായ അഭിനയം കാഴ്ച വെച്ച നടി കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്റസ്ട്രിയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ബിസിനസും മറ്റും നോക്കി നടത്തി തിരക്കിലായിരുന്നു താരം. കേരള കഫേ, ചട്ടമ്പിനാട്, ഈ അടുത്ത കാലത്ത്, സോൾട്ട് ആന്റ് പെപ്പർ, ബ്രേക്കിങ് ന്യൂസ്, നല്ലവൻ, നാടോടിമന്നൻ, വെടി വഴിപാട്, ലോഹം, മേര നാം ഷാജി തുടങ്ങിയവയാണ് മൈഥിലി അഭിനയിച്ചിട്ടുള്ള പ്രധാന സിനിമകൾ.

​ഗുരുവായൂരിൽ വിവാഹം

മുപ്പത്തിനാലുകാരിയായ മൈഥിലി പത്തനംതിട്ട കോന്നി സ്വദേശിനിയാണ്. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർഥ പേര്. രഞ്ജിത്ത് ചിത്രം പാലേരി മാണിക്യത്തിൽ അഭിനയിക്കുമ്പോൾ മൈഥിലിക്ക് ഇരുപത്തൊന്ന് വയസ് മാത്രമായിരുന്നു പ്രായം. എന്നാൽ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ മാണിക്യത്തെ അവതരിപ്പിക്കാൻ മൈഥിലിക്ക് സാധിച്ചു. മലയാളത്തിൽ പുറത്തിറങ്ങിയ മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങളിൽ ഒന്നായിരുന്നു പാലേരി മാണിക്യം. ശ്വേത മേനോനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മൈഥിലി എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്നതും പാലേരി മാണിക്യം എന്ന സിനിമ തന്നെയാണ്.

സമ്പത്തിന്റെ കൈപിടിച്ച് മൈഥിലി

2019ലാണ് ‌മൈഥിലി അഭിനയിച്ച ഒരു സിനിമ അവസാനമായി തിയേറ്ററുകളിൽ എത്തിയത്. ഏകദേശം 30ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. അതേസമയം ചില വിവാദങ്ങളും കരിയറിനൊപ്പം മുളച്ച് പൊന്തിയതോടെയാണ് മൈഥിലിക്ക് അവസരങ്ങൾ കുറഞ്ഞ് തുടങ്ങിയത്. നടിയാകും മുമ്പ് അവതാരികയായും മൈഥിലി തിളങ്ങിയിട്ടുണ്ട്. ഇപ്പോൾ സിനിമാമേഖലയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് നിരവധി ഫോളോവേഴ്സുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

Recommended Video

മൈഥിലിയെ കാണാൻ ഗുരുവായൂരിൽ അനുമോൾ എത്തിയപ്പോൾ #Mythili #Anumol #ActressMythili
ആശംസകൾ നേർന്ന് ആരാധകർ

കഴിഞ്ഞ വർഷം മൈഥിലി വീണ്ടും സിനിമയിൽ സജീവമാകാൻ പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഡോൺ പാലത്തറയുടെ ചട്ടമ്പി എന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മൈഥിലി അഭിനയത്തിൽ വീണ്ടും ശ്രദ്ധകേന്ദ്രീകരിക്കാൻ പോകുന്നുവെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു. 1995-96 കാലഘട്ടത്തിൽ നടന്ന ഒരു മരണവുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നാണ് അന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. ശ്രീനാഥ് ഭാസി അടക്കമുള്ള മലയാളത്തിലെ യുവതാരങ്ങളും സിനിമയുടെ ഭാ​ഗമായിരുന്നു.

More from Filmibeat

Read more about: mythili
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X