For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭയങ്കരമായ സ്ത്രീയാണ് ജയലളിതാമ്മ, സുകുമാരി അമ്മയാണ് അവരുടെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞതെന്ന് നടി സീമ

  |

  മലയാളത്തിൽ ഒട്ടനവധി കരുത്തുറ്റ കഥാപാത്രങ്ങളും ​ഗ്ലാമർ വേഷങ്ങളും അവതരിപ്പിച്ച നടിയാണ് സീമ. മലയാളികൾ നെഞ്ചിലേറ്റിയ നിരവധി കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചിട്ടുണ്ട്. നർത്തകിയായിരുന്ന സീമ 1978ൽ പുറത്തിറങ്ങിയ 'അവളുടെ രാവുകള്‍' എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. പിന്നീട് എൺപതുകളിൽ ഏറെ തിരക്കേറിയ നടിയായി മാറുകയായിരുന്നു. പല വേഷങ്ങളും ഇമേജ് നോക്കാതെ തന്റേതായ ശൈലിയിൽ അഭിനയിച്ച് വിജയിപ്പിച്ച നടിയാണ് സീമ.

  നടി സീമയുടെ കരിയർ തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു അവളുടെ രാവുകള്‍. ഇന്നും സീമ, ഐവി ശശി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർക്ക് ആദ്യ മനസ്സിൽ എത്തുന്ന സിനിമ കൂടിയാണത്. ഈ ചിത്രത്തിന് ശേഷമുളള ഇവരുടെ സൗഹൃദം വിവാഹത്തിലാണ് അവസാനിച്ചത്. 1980ലാണ് സീമയും ഐവി ശശിയുമായുള്ള വിവാഹം. അനു, അനി എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്.

  അടുത്തിടെ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തൻ്റെ ജീവിതത്തക്കുറിച്ച് താരം ഷോയിലൂടെ പങ്കുവെച്ചിരുന്നു.

  ഒരു സമയം താരം ബിസിനസുകളിലെ ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആ സമയം സഹായത്തിനായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതാമ്മയുടെ അടുത്തേക്ക് ആണ് ചെല്ലുന്നത്. ആ സംഭവത്തിൽ അവർ തന്നെ നന്നായി സഹായിച്ചെന്നും സീമ പറഞ്ഞു. ബിസിനസിൽ പ്രശ്നം ഉണ്ടായപ്പോൾ സുകുമാരി അമ്മയാണ് ജയലളിതാമ്മയെ കാണാൻ പറഞ്ഞത്. ആദ്യം ചെന്നപ്പോൾ കാണാൻ കഴിഞ്ഞില്ല, മറ്റൊരു ദിവസം വരാൻ പറഞ്ഞു.

  Read also: ഐവി ശശിയുമായിട്ടുള്ള കല്യാണം നടക്കാന്‍ കാരണം ജയനാണെന്ന് നടി സീമ; ഭർത്താവിൻ്റെ വേർപാടിനെ കുറിച്ചും നടി

  പിന്നീട് അവർ അറിയിച്ച ദിവസം അവിടെ എത്തിയപ്പോൾ മികച്ച സ്വീകരണമാണ് ലഭിച്ചത്. ആദ്യം പറഞ്ഞത് 'ഹാറ്റ്സ് ഓഫ് സീമ, എന്ന ആർടിസ്റ്റ് നീങ്കെ, സൂപ്പറാ ഇറുക്ക്' എന്നാണ് ജയലളിതാമ്മ പറഞ്ഞത്. ആ സമയത്ത് ജയ ടിവിയിൽ കെ കെ ബാലചന്ദ്രൻ്റെ ഒപ്പം സീരിയലിൽ അഭിനയിക്കുകയായിരുന്നു. സീരിയലൊക്കെ സ്ഥിരമായി കാണാൻ സമയം കണ്ടെത്താറുണ്ടെന്നാണ് ജയലളിതാമ്മ അന്ന് പറഞ്ഞത്.

  Read More: നായ്ക്കളുടെ കൂടെ ഓടാന്‍ മടിച്ച പുലി! നമ്മള്‍ അവരേക്കാള്‍ വലുതാകുമോ എന്ന ഭയമെന്ന് ലക്ഷ്മി പ്രിയ

  ശേഷം ബിസിനസുകളിലെ പ്രശ്നം പറഞ്ഞപ്പോൾ തന്റെ ഭാ​ഗത്താണ് ശരിയെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ അവർ പറഞ്ഞത് ആരാണോ പ്രശ്നക്കാർ അവരെ വേ​ഗം തന്നെ ഡിസ്മിസ് ചെയ്യൂ എന്നാണ്. ആ പ്രശ്നം പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്ത് തന്നു. പിന്നീട് കമ്പനിയൽ പ്രശ്നമുണ്ടാക്കിയവർ കോൺടാക്ട് ചെയ്ത് ചോദിച്ചു എന്തിനാണ് ഈ പ്രശ്നം അവിടെവരെയൊക്കെ എത്തിച്ചത് എന്ന്. ആ സംഭവത്തോടെയാണ് ജയലളിതാമ്മയുമായി അടുത്തത്.

  Read More: റോബിന്റെ ചെടിച്ചട്ടി എടുത്ത് എറിഞ്ഞതിനും സ്വയം ഇറങ്ങി പോയതിനും കാരണമുണ്ട്; ആദ്യമായി ജാസ്മിന്‍ പ്രതികരിക്കുന്നു

  Recommended Video

  Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ

  1971ൽ 'അച്ഛന്‍റെ ഭാര്യ' എന്ന ആ സിനിമയിൽ നര്‍ത്തകിയായി എത്തിയാണ് സിനിമയിലേക്കുള്ള പ്രവേശനം. അക്കാലത്തെ പ്രധാന നടനായ ജയനോടൊപ്പവും, പിന്നീട് മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളിൽ സീമ അഭിനയിച്ചിട്ടുണ്ട്. 1921, നാൽക്കവല, അകലങ്ങളിൽ, അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തിൽ തനിയേ, അനുബന്ധം തുടങ്ങിയ സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയതാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെയായി മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സീമ.

  രണ്ടു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്ക്കാരങ്ങള്‍ നേടിയത്. ആള്‍ക്കൂട്ടത്തില്‍ തനിയേ, ആരൂഢം, അക്ഷരങ്ങള്‍, അനുബന്ധം സിനിമകളിലെ പ്രകടനത്തിന് ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു. 2011ൽ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും നൽകി സീമയെ ആദരിക്കുകയും ചെയ്തു.

  Read more about: seema
  English summary
  Malayalam Actress Seema Opens Up The relation About Late Tamil Nadu CM Jayalalitha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X