​'ലോകത്തിലെ ആദ്യത്തെ ഗർഭമാണോ എന്ന ചോദ്യം കേൾക്കണ്ടല്ലോ'; ​ഗർഭകാലം രഹസ്യമാക്കിയതിനെ കുറിച്ച് ശാലു കുര്യൻ!

സെലിബ്രിറ്റികളുടെ ​ഗർഭകാലം ആഘോഷിക്കപ്പെടുന്ന കാലഘട്ടമാണിത്. ​ഗർഭിണിയാകുമ്പോൾ മുതൽ പ്രസവിക്കുന്നത് വരെ താരങ്ങളെ ഫോളോ ചെയ്ത് സോഷ്യൽമീഡിയകളിൽ അത് വാർത്തകളായി നിറയാറുമുണ്ട്.

ചില സെലിബ്രിറ്റികൾ സ്വന്തം മനസാലെയാണ് ​ഗർഭകാല വിശേഷ​​ങ്ങൾ പങ്കുവെക്കാറുള്ളത്. ഇപ്പോൾ താനെന്തുകൊണ്ടാണ് ​ഗർഭ കാല വിശേഷങ്ങൾ സോഷ്യൽമീഡിയയ്ക്ക് ആഘോഷിക്കാൻ വിട്ടുകൊടുക്കാത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സീരിയൽ സിനിമാ താരം ശാലു കുര്യൻ.

actress Shalu Kurian, actress Shalu Kurian films, actress Shalu Kurian news, actress Shalu Kurian photos, actress Shalu Kurian, നടി ശാലു കുര്യൻ, നടി ശാലു കുര്യൻ ചിത്രങ്ങൾ, നടി ശാലു കുര്യൻ വാർത്തകൾ, നടി ശാലു കുര്യൻ ചിത്രങ്ങൾ, നടി ശാലു കുര്യൻ

കഴിഞ്ഞ ദിവസമാണ് ശാലുവിന് രണ്ടാമതും ആൺകുഞ്ഞ് പിറന്നത്. ശാലുവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു കുഞ്ഞിന്റെ വരവ്.

അതുകൊണ്ട് തന്നെ ഇരട്ടി സന്തോഷത്തിലായിരുന്നു താരം. മേയ് 24 നാണ് ശാലു വീണ്ടും ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചത്. ഒന്നര വയസുകാരൻ അലിസ്റ്റർ എന്നൊരു മകൻ കൂടിയുണ്ട്. പത്തനംതിട്ട സ്വദേശി മെൽവിൻ ഫിലിപ്പാണ് ശാലുവിന്റെ ഭർത്താവ്.

​ഗർഭകാലം പരസ്യമാക്കാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലു വനിതയ്ക്ക് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

'ഗർഭകാലത്തെ ഫോട്ടോസ് പോസ്റ്റ് ചെയ്തും വിശേഷങ്ങൾ കുറിച്ചുമുള്ള പബ്ലിസിറ്റി താൽപര്യമില്ലാത്തതിനാലാണ് ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്നത്.'

ആദ്യത്തെ ഗർഭകാലത്തും ഇങ്ങനെയായിരുന്നു. മോൻ ജനിച്ച് രണ്ടുമാസം കഴിഞ്ഞാണ് ഞാനത് സോഷ്യൽ മീഡിയയിൽ കുറിച്ചതും അവന്റെ ചിത്രം പോസ്റ്റ് ചെയ്തതുമൊക്കെ. ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും അഭിനയിക്കുന്നുണ്ടായിരുന്നു.'

'വയറൊക്കെയാകും മുമ്പ് ഷൂട്ട് ചെയ്ത എപ്പിസോഡുകളാണ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്. അടുത്ത കാലത്ത് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എന്റെ ചിത്രങ്ങളും ശ്രദ്ധിച്ചാണ് പകർത്തിയിരുന്നത്. അതേസയം ഞാൻ പുറത്തിറങ്ങാതെ ജീവിക്കുകയൊന്നുമായിരുന്നില്ല.'

actress Shalu Kurian, actress Shalu Kurian films, actress Shalu Kurian news, actress Shalu Kurian photos, actress Shalu Kurian, നടി ശാലു കുര്യൻ, നടി ശാലു കുര്യൻ ചിത്രങ്ങൾ, നടി ശാലു കുര്യൻ വാർത്തകൾ, നടി ശാലു കുര്യൻ ചിത്രങ്ങൾ, നടി ശാലു കുര്യൻ

'വയറും വെച്ച് പോകേണ്ടിടത്തൊക്കെ ഞാൻ പോകുന്നുണ്ടായിരുന്നു. സാധനങ്ങളൊക്കെ വാങ്ങാൻ ഞാൻ തന്നെയാണ് പോയിരുന്നത്. സോഷ്യൽ മീഡിയയിൽ ഇതൊന്നും പോസ്റ്റ് ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ലെന്ന് മാത്രം.'

'ഒന്നാമത്തെ കാര്യം അതിനൊക്കെ താഴെ വരാനിടയുള്ള ചില കമന്റുകളാണ്. ലോകത്തിലെ ആദ്യത്തെ ഗർഭമാണോ എന്നൊക്കെയുള്ള പരിഹാസങ്ങളാകും കൂടുതൽ. ഭയങ്കര വിഷമമുണ്ടാകും ആ അവസ്ഥയിൽ അത്തരം കമന്റുകൾ വായിക്കുമ്പോൾ. നെഗറ്റീവ്സ് കണ്ണിൽപെട്ടാൽ ബുദ്ധിമുട്ടാണ്. എഴുതിയിടുന്നവർക്ക് ഒരു രസം.'

'നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ. അതിനുള്ള അവസരം നമ്മൾ ഉണ്ടാക്കേണ്ടതില്ലല്ലോ' ശാലു കുര്യൻ പറഞ്ഞു. ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന കഥാപാത്രത്തിലൂടെയാണ് ശാലു മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X