twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേം നസീറിനെ കെട്ടിപിടിച്ചതിന് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു! മനസ്സ് തുറന്ന് ഷീലാമ്മ

    |

    മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക നടിയാണ് ഷീല. തലമുറ വ്യത്യാസമില്ലാതെയാണ് താരത്തെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. പതിമൂന്നാം വയസ്സിലാണ് അഭിനയ ജീവിതത്തിലേക്ക് എത്തിയത്. നിത്യഹരിത നായകൻ പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതൽ തവണ നായികയായി അഭിനയിച്ചത് ഷീലമ്മയാണ്. ആ റെക്കോർഡ് മറ്റാർക്കും തിരുത്താൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികളുടെ മനസ്സിൽ ഇന്നും ഷീലാമ്മക്ക് സ്ഥാനമുണ്ട്.

    സിനിമയിൽ സജീവമല്ലെങ്കിലും മിനി സ്ക്രീൻ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃത ടിവിയിലെ സ്വാസിക അവതാരകയായി എത്തുന്ന പരിപാടിയിൽ ഷീലാമ്മ അതിഥിയായി എത്തിയിരുന്നു. അതിലൂടെ പ്രേം നസീറിന് ഒപ്പം അഭിനയിച്ചതിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് പറയുകയായിരുന്നു താരം. സിനിമയിൽ പ്രേം നസീറിൻ്റെ നായികയായി സജീവമായി അഭിനയിക്കുന്ന കാലത്ത് പ്രേമലേഖനങ്ങൾ ലഭിക്കുമായിരുന്നോ എന്നാണ് സ്വാസിക ചോദിച്ചത്.

    Actress Sheela

    'അന്നത്തെ കാലത്ത് ഒരു ദിവസം 200 ഓളം കത്തുകൾ വരെ ലഭിച്ചിട്ടുണ്ട്. പല കത്തുകളിലും ഇഷ്ടമാണെന്ന് പറഞ്ഞും വിവാഹഭ്യർത്ഥനകളുമാണ് ലഭിക്കാറുള്ളത്. മറ്റ് ചില കത്തുകളിൽ പ്രേം നസീറുമൊത്ത് അടുത്ത് ഇടപഴകി അഭിനയിക്കുന്നത് ചോദ്യം ചെയ്തും കത്തുകൾ അയക്കാറുണ്ട്'.

    ദിലീപ് ആദ്യമായി 1 ലക്ഷം പ്രതിഫലമായി വാങ്ങി; നിര്‍മാതാവിനൊപ്പം ഹോട്ടലില്‍ താമസിക്കില്ലെന്ന് വാശി പിടിച്ച് നടിദിലീപ് ആദ്യമായി 1 ലക്ഷം പ്രതിഫലമായി വാങ്ങി; നിര്‍മാതാവിനൊപ്പം ഹോട്ടലില്‍ താമസിക്കില്ലെന്ന് വാശി പിടിച്ച് നടി

    "നീ എന്തിനാ അത്രയും നസീറിനെ കെട്ടിപിടിച്ചത്". "നീ അങ്ങനെ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടപ്പെടുന്നില്ല", "സത്യന്റെ മാറിൽ ചാഞ്ഞത് എന്തിനാ", "ചെറുതായി ഒന്ന് കൈയ്യിൽ പിടിച്ചാൽ പോരെ" എന്നിങ്ങനെ വഴക്ക് പറഞ്ഞുള്ള കുറേ കത്ത് വരും. അന്നത്തെ ആളുകളൊക്കെ കുറേക്കൂടി സ്വാർത്ഥരാണ് എന്ന് ഷീലാമ്മ പറഞ്ഞു.

     'എൻ്റെ മകനെ ഒന്ന് കാണണം', മകൻ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകൻ, അഭയകേന്ദ്രത്തിൽ നിന്ന് ടി പി മാധവൻ 'എൻ്റെ മകനെ ഒന്ന് കാണണം', മകൻ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകൻ, അഭയകേന്ദ്രത്തിൽ നിന്ന് ടി പി മാധവൻ

    ഷീല മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് പി ഭാസ്കരന്‌റെ 'ഭാഗ്യജാതകം' എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഷീലയുടെ യുഗമായിരുന്നു അങ്ങോട്ട്. ചെമ്മീൻ, അശ്വമേധം, ഒരുപെണ്ണിന്റെ കഥ, കള്ളിച്ചെല്ലമ്മ, അടിമകൾ, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാർ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്‌വേമായം, പഞ്ചവൻ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി ഷീല തലമുറകളുടെ ഹരമായി മാറി.

    ഭാര്യമാർ സൂക്ഷികുക എന്ന സിനിമയിലെ ശോഭ എന്ന കഥാപാത്രം ഷീലയുടെ താരമൂല്യം കൂട്ടുകയായിരുന്നു.

    സിനിമാക്കരുടെ ഇടയിൽ പോലും എനിക്ക് ഒരു വില ലഭിച്ചത് ഈ സിനിമയിലൂടെയാണെന്ന് നടി നൈല ഉഷസിനിമാക്കരുടെ ഇടയിൽ പോലും എനിക്ക് ഒരു വില ലഭിച്ചത് ഈ സിനിമയിലൂടെയാണെന്ന് നടി നൈല ഉഷ

    തൊണ്ണൂറുകളിൽ പ്രേം നസീർ, സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങിയ മുൻനിര നായകന്മാരുടെ നായികയായി തിളങ്ങാൻ ഷീലയ്ക്ക് കഴിഞ്ഞിരുന്നു. 1980 കളിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത നടി 2003-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. അതിലെ കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും ഷിലാമ്മയുടെ പഴയ കഥാപാത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടാറുണ്ട്.

    Read more about: sheela
    English summary
    Malayalam Actress Sheela Open ups She got love letters From her fans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X