നടന്‍ സത്യന്‍ എന്റെ മടിയില്‍ കിടന്നു, എഴുന്നേറ്റപ്പോള്‍ ചോര! നടന്റെ അവസാന നാളുകളെ കുറിച്ച് ഷീല പറഞ്ഞതിങ്ങനെ
നടന്മാരായ പ്രേം നസീറിന്റെയും സത്യന്റെയുമൊക്കെ കൂടെ അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നായികയായിരുന്നു ഷീല. ഇന്നും സിനിമയില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കാറുള്ള ഷീല ചില കഥകള്‍ വെളിപ്പെടുത്തുകയാണിപ്പോള്‍. അനശ്വര നടനായിരുന്ന സത്യന്റെ അവസാന കാലത്തെ ജീവിതത്തെ കുറിച്ച് ഷീല പറയുന്ന വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.
സത്യന്‍ കാന്‍സര്‍ ബാധിതനാണെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ചും മരണ സമയത്തെ കുറിച്ചും ഷീല പറഞ്ഞു. റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നടി. മരിക്കില്ലെന്ന് വാശിപ്പിടിച്ച് അവസാന നിമിഷം വരെ പോരാടിയതിന് ശേഷമാണ് സത്യന്‍ വിട പറഞ്ഞതെന്നാണ് ഷീല വ്യക്തമാക്കുന്നത്. വിശദമായി വായിക്കാം..

'ഒരിക്കലും മറക്കാന്‍ പറ്റാത്ത എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് സത്യന്‍ മാഷ്. എന്റെ ആദ്യ സിനിമ മുതല്‍ എന്റെ നല്ല കഥാപാത്രങ്ങളൊക്കെ ചെയ്തത് സത്യന്‍ സാറിന്റെ കൂടെയായിരുന്നു. അദ്ദേഹത്തിന് ബ്ലെഡ് കാന്‍സറാണെന്ന് പുറംലോകം അറിഞ്ഞത് ഒരു സിനിമാ ചിത്രീകരണത്തിനിടയിലാണ്. അന്ന് ഞാനൊരു നേഴ്‌സായിട്ടാണ് അഭിനയിക്കുന്നത്. വെള്ള സാരിയൊക്കെ ഉടുത്തിരിക്കുന്ന എന്റെ മടിയില്‍ അദ്ദേഹം തലവെച്ച് കിടന്ന് സംസാരിക്കുന്നതാണ് സീന്‍.

പെട്ടെന്ന് അദ്ദേഹം മടിയില്‍ നിന്നും ചാടി എഴുന്നേറ്റു. നോല്‍ക്കുമ്പോള്‍ എന്റെ മടിയില്‍ നിറയെ ചോര. മറ്റെന്തെങ്കിലും ആണെന്ന് ആദ്യം കരുതി. നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തും മൂക്കിലുമൊക്കെ ചോര. അപ്പോഴാണ് പുറംലോകം പുള്ളിയുടെ രോഗ കാരണം അറിയുന്നത്.
സേതുമാധവനും സത്യന്‍ സാറിനും അല്ലാതെ വേറെ ആര്‍ക്കും ഈ രോഗത്തെ കുറിച്ച് അറിയില്ലായിരുന്നു. പ്രൊഡക്ഷനിലുള്ളവര്‍ ആശുപത്രിയില്‍ കൊണ്ട് പോവാമെന്ന് പറഞ്ഞെങ്കിലും സത്യന്‍ അതിന് തയ്യാറായില്ല. ശേഷം ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് പോവുകയും തിരിച്ച് വരികയും ചെയ്തു.

ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ടതില്ലെന്നും ഞാന്‍ തിരിച്ച് വരുമെന്നും പറഞ്ഞാണ് പുള്ളി പോയത്. അതുപോലെ തിരിച്ച് വന്ന് അഭിനയിച്ചു. സത്യന്‍ മാഷിന്റെ മരണത്തിലും ഞങ്ങള്‍ കൂടെ ഉണ്ടായിരുന്നു. മരിക്കില്ലെന്ന് പറഞ്ഞ് പുള്ളി നിഷേധിച്ച് കൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പക്ഷേ മൂന്ന് ദിവസത്തിന് ശേഷം മരിച്ചു. അന്ന് സിനിമാക്കാരെല്ലാവരും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നതായിട്ടും' ഷീല പറയുന്നു.
Recommended Video

ഷീല ആദ്യമായി അഭിനയിച്ച സിനിമയില്‍ നായകനായി അഭിനയിച്ചത് സത്യനായിരുന്നു. പിന്നീട് നായികയായും അല്ലാതെയുമായി ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചു. 1971 ജൂണിലാണ് തന്റെ അമ്പത്തിയെട്ടാമത്തെ വയസില്‍ സത്യന്‍ അന്തരിച്ചത്. ഇന്നും മലയാളികള്‍ക്കേറ്റവും പ്രിയപ്പെട്ട നടനായി അദ്ദേഹം സിനിമകൡലൂടെ ജീവിക്കുന്നുണ്ട്.


Click it and Unblock the Notifications











