'ലേബർ റൂമിൽ വേദനകൊണ്ട് പുളയുമ്പോഴും നഴ്സ് ചോദിച്ചത് കെമിസ്ട്രിയിലെ പ്രേതമല്ലേയെന്നാണ്'; ശിൽപ ബാല

നടി എന്നതിലുപരി അവതാരികയും വ്ലോ​ഗറുമായിട്ടാകും മലയാളികൾ ശിൽപ ബാലയെ അറിയുക. വളരെ കുറച്ച് സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടൂള്ളുവെങ്കിലും ആ വിരലിലെണ്ണാവുന്ന സിനിമകൾ ശിൽപയ്ക്ക് സമ്മാനിച്ച പ്രശസ്തി വളരെ വലുതാണ്. ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെയാണ് ശിൽപ അഭിനയം ആരംഭിച്ചത്. ശേഷം വിജി തമ്പി സംവിധാനം ചെയ്ത ഹൊറർ ക്രൈം ത്രില്ലർ കെമിസ്ട്രിയിലൂടെ നായികയായി. ഇന്നും ശിൽപയെ കാണുമ്പോൾ പ്രേക്ഷകർ ആദ്യം ചോദിക്കുന്നതും കെമിസ്ട്രി സിനിമയെ കുറിച്ചാണ്.

ഇപ്പോൾ കെമിസ്ട്രി സിനിമയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് തന്റെ യുട്യൂബ് ചാനലിലൂടെ ശിൽപ ബാല. 'പതിനാറാം വയസിലാണ് കെമിസ്ട്രിയിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. ഓർക്കുക വല്ലപ്പോഴും എന്ന സിനിമയായിരുന്നു ആദ്യം ചെയ്തത്. ആ സിനിമ കണ്ടിട്ടാണ് വിജി തമ്പി സാർ കെമിസ്ട്രിയിലേക്ക് വിളിക്കുന്നത്. ഒരു ഓഡീഷൻ പോലും സാർ നടത്തിയിരുന്നില്ല. കെമിസ്ട്രി ഇടയ്ക്കിടെ ചാനലുകളിൽ വരാറുണ്ട്. പലരും കെമിസ്ട്രി സംപ്രേഷണം ചെയ്യുമ്പോൾ സ്‌ക്രീൻ ഷോട്ട് എടുത്ത് സോഷ്യൽമീഡിയ വഴി അയച്ച് തരാറുണ്ട്.'

ആ സിനിമ ടിവിയിൽ വന്നാൽ‌ കാണാൻ നിൽക്കാറില്ല

'ഞാൻ പക്ഷെ ആ സിനിമ ടിവിയിൽ വന്നാൽ‌ കാണാൻ നിൽക്കാറില്ല. ഉടനെ സ്കിപ്പ് ചെയ്ത് കളയും. എനിക്ക് പഴയ എന്നെ കാണുമ്പോൾ ചമ്മൽ തോന്നും. ആ സിനിമയിലെ എന്റെ അഭിനയം ​ഗംഭീരമായ കൊണ്ടൊന്നുമല്ല ഇപ്പോഴും ആളുകൾ ആ സിനിമ ടിവിയിൽ വരുമ്പോൾ കാണുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം. അത് അവർക്ക് എന്നോടുള്ള സ്നേഹമാണെന്ന് ഞാൻ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. കെമിസ്ട്രിയാണ് എന്നെ ആളുകൾക്കിടയിൽ കൂടുതൽ സുപരിചിതയാക്കിയത്. കെമിസ്ട്രിയെ പ്രേതമല്ലേയെന്ന് ചോദിച്ചാണ് പലരും പരിചയപ്പെടാൻ വരുന്നത് പോലും. വിവാഹ ശേഷം ഞാനും ഭർത്താവും കൂടി മൗറീഷ്യസിൽ ഹണിമൂൺ പോയപ്പോൾ‌ ഒരു നോർത്ത് ഇന്ത്യൻ ഫാമിലി എന്നെ വന്ന് പരിചയപ്പെടുകയും കെമിസ്ട്രി സിനിമ കണ്ട അനുഭവം പങ്കുവെക്കുകയും ചെയ്തിരുന്നു.'

മൗറീഷ്യസിൽ വെച്ചുണ്ടായ അനുഭവം

'സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് അവർ അടുത്ത് വന്നത്. ഞാൻ ഉണ്ടെന്ന് സമ്മതിച്ചു. അപ്പോഴാണ് അവർ കെമിസ്ട്രി സിനിമയുടെ ഹിന്ദി ഡബ്ബ്ഡ് വേർഷൻ കണ്ട കഥ ഞങ്ങളോട് പറഞ്ഞത്. ഞങ്ങളും ശരിക്കും അത്ഭുതപ്പെട്ടുപോയി. തക്കിട്ടുവിനെ പ്രസവിക്കാൻ‌ ലേബർ റൂമിൽ കിടക്കുമ്പോഴും ഇതുപോലോലൊരു അനുഭവം ഉണ്ടായിരുന്നു. വേദനകൊണ്ട് പുളഞ്ഞ് കിടക്കുമ്പോൾ എന്ന് കണ്ട് തിരിച്ചറിഞ്ഞ ഒരു നഴ്സും എന്നോട് ചോദിച്ചു കെമിസ്ട്രി സിനിമയിൽ പ്രേതമായി അഭിനയിച്ച കുട്ടിയല്ലേയെന്ന്. അന്ന് സന്തോഷമാണോ സങ്കടമാണോ തോന്നിയതെന്ന് ചോദിച്ചാൽ പറയാൻ അറിയില്ല. ശരണ്യ ചേച്ചിയുമായി വലിയൊരു സൗഹൃദം സ്ഥാപിക്കാൻ സാധിച്ചതും കെമിസ്ട്രി സിനിമയിലൂടെയാണ്.'

സിനിമയെക്കാൾ ഇഷ്ടം ടെലിവിഷൻ

'ആ​ഗതനൊക്കെ കഴിഞ്ഞ ശേഷമാണ് വിവാഹം നടന്നത്. പിന്നെ മകൾ പിറന്നു. ഇടയ്ക്ക് ടെലിവിഷൻ പരിപാടികൾ ചെയ്തു. സിനിമയെക്കാൾ ടെലിവിഷനിൽ പരിപാടികൾ ചെയ്യുന്നതിനോടാണ് എനിക്ക് എന്നും താൽപര്യം തോന്നിയിട്ടുള്ളത്. കൂടാതെ ക്രീയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന് ചിന്തിച്ചപ്പോഴാണ് യുട്യൂബ് തുടങ്ങിയത്' ശിൽപ ബാല പറയുന്നു. 2016 ഓഗസ്റ്റ് 18ന് ആയിരുന്നു ശിൽപബാലയുടേയും ഡോ.വിഷ്ണു ഗോപാലിന്റെയും വിവാഹം. ‌യാമി എന്നൊരു മകളും ഇരുവർക്കുമുണ്ട്. മകൾക്കൊപ്പം സോഷ്യൽമീഡിയയിൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ കേന്ദ്രീകരിച്ച് വീഡിയോകളും ശിൽപ പങ്കുവെക്കാറുണ്ട്. ശിൽപയെപ്പോലെ തന്നെ മകൾ തക്കിട്ടുവെന്ന യാമിക്കും നിരവധി ആരാധകരുണ്ട്.

Recommended Video

12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam
ക്രീയേറ്റീവായി എന്തെങ്കിലും ചെയ്യണം

അടുത്തിടെ ശിൽപ ബാലയുടെ സംവിധാനത്തിൽ ഒരു മ്യൂസിക് വീഡിയോ പുറത്തിറങ്ങിയിരുന്നു. പൈങ്കിളി പാട്ട് എന്ന് പേരിട്ട മ്യൂസിക് വീഡിയോ പൃഥ്വിരാജ് അടക്കമുള്ള താരങ്ങളുടെ സോഷ്യൽമീഡിയ പേജുകൾ വഴിയാണ് റിലീസ് ചെയ്തത്. പൈങ്കിളി പാട്ടെന്ന മ്യൂസിക് വീഡിയോ ശിൽപ ബാലയുടെയും സുഹൃത്തുക്കളുടേയും കൂട്ടായ്‍മയിൽ ഒരുങ്ങിയതാണ്. ഒരു ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആൽബമായിട്ടാണ് പൈങ്കിളി പാട്ട് എത്തിയത്. ശിൽപ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശൻ, ഷഫ്‍ന, സയനോര തുടങ്ങിയവർ വീഡിയോയിൽ ആനിമേറ്റഡ് രൂപത്തിൽ ഭാഗമായിരുന്നു.

More from Filmibeat

Read more about: shilpa bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X