വിവാ​ഹം കഴിഞ്ഞാണത് മനസിലായത്; പരസ്പരം മനസിലാക്കാൻ സമയം എടുത്തു; സെന്തിലും ശ്രീജയും

സിനിമാ രം​ഗത്ത് നിന്നും സീരിയൽ രം​ഗത്തേക്ക് കടന്ന് വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് ശ്രീജ ചന്ദ്രൻ. തമിഴ് സീരിയലുകളാണ് ശ്രീജയ്ക്ക് വലിയ ജനശ്രദ്ധ നേടിക്കൊടുത്തത്. തമിഴ് സീരിയൽ നടൻ സെന്തിലിനെയാണ് ശ്രീജ വിവാഹം ചെയ്തത്. വിവാ​ഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് കുഞ്ഞ് പിറന്നത്. അഭിനയ രം​ഗത്ത് ശ്രീജ ഏറെക്കാലമായി സജീവമല്ല. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സെന്തിലും ശ്രീജയുമിപ്പോൾ. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

വിവാഹം കഴിഞ്ഞ് പരസ്പരം പൊരുത്തപ്പെടാൻ തങ്ങൾ‌ക്ക് രണ്ട് പേർക്കും കുറച്ച് സമയം എടുത്തെന്ന് സെന്തിൽ പറയുന്നു. ചില കാര്യങ്ങൾ തങ്ങൾ പ്രതീക്ഷിച്ചത് പോലെയല്ലെന്ന് തോന്നി. ഇത് എല്ലാ പ്രണയ വിവാഹത്തിലും ഉണ്ടാകും. പരസ്പരം മനസിലാക്കാൻ കുറച്ച് സമയമെടുത്തു. അത് പരിഹരിച്ച് അത് നല്ല സൗഹൃദത്തിലായി. മകൻ പിറന്ന ശേഷം ജീവിതം കൂടുതൽ സന്തോഷകരമായെന്നും സെന്തിൽ വ്യക്തമാക്കി. ദ​മ്പതികൾ പരസ്പരം മനസിലാക്കാൻ കുറച്ച് കൂടെ സമയം എടുക്കണമെന്നും സെന്തിൽ പറയുന്നു.

Sreeja  Senthil

വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിലാണ് കണക്കുകൾ പ്രകാരം 70 ശതമാനം വിവാഹ മോചനം ന‌ടക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകമെന്നും സെന്തിൽ വ്യക്തമാക്കി. രണ്ട് അഭിനേതാക്കളാകുമ്പോൾ മൂഡ് സ്വിം​ഗ്സ് ഉണ്ടാവും. വിവാഹം കഴിഞ്ഞ ശേഷമാണ് അത് മനസിലായത്. കാരണം അഭിനയിക്കുന്നവർ പല ഇമോഷനുകളിലൂടെ പോകും. മാപ്പിളെെ എന്ന സീരിയൽ ഞങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. 13, 14 മണിക്കൂർ പരസ്പരം കാണും.

പിന്നീട് വീട്ടിൽ വന്നാലും ഇതേ മുഖം. അത് വളരെ സ്ട്രസ്ഫുളായിരിക്കും. അതെല്ലാം കടന്ന് വന്ന് ഇപ്പോൾ സമാധാനപരമായ സൗഹൃദം തങ്ങൾക്കിടയിലുണ്ടെന്നും സെന്തിൽ വ്യക്തമാക്കി. ഇതേക്കുറിച്ച് ശ്രീജയും സംസാരിച്ചു. ഞങ്ങൾ നന്നായി വഴക്കിടുമായിരുന്നു. മകൻ പിറന്ന ശേഷം ഇപ്പോൾ വഴക്കിടാൻ സമയം കുറവാണെന്നും ശ്രീജ പറയുന്നു. വഴക്കില്ല എന്ന് പറഞ്ഞാൽ നുണയാവും.

Sreeja  Senthil

സാധാരണ എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്നത് തന്നെയാണ് എന്റെ ജീവിതത്തിലും നടന്നത്. ഇപ്പോൾ പക്വത വന്നെന്നും ശ്രീജ വ്യക്തമാക്കി. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നടന്നത് വലിയ വഴക്കുകളല്ലെന്നും ശ്രീജ പറയുന്നു. സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞിട്ട് പോയില്ല എന്നതാെക്കെയാണ് കാരണം. അപ്പോൾ വലിയ പ്രശ്നമായ കാര്യങ്ങൾ ഇപ്പോൾ പറഞ്ഞ് ചിരിക്കാറുണ്ടെന്നും ശ്രീജ വ്യക്തമാക്കി.

വഴക്കിടുമ്പോൾ മുമ്പ് ഞാൻ എന്റെ വീട്ടിൽ പോകുകയാണെന്ന് പറയും. ഇപ്പോൾ ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും ശ്രീജ വ്യക്തമാക്കി.‌‌‌ തിരുവനന്തപുരം സ്വദേശിയാണ് ശ്രീജ. സിനിമകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാഞ്ഞതോടെയാണ് ശ്രീജ സീരിയൽ രം​ഗത്തേക്ക് കടന്നത്. പകൽമഴ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. പിന്നീട് നിരവധി സീരിയലുകൾ ശ്രീജയെ തേടി വന്നു. ശ്രീജയുടെയും മകന്റെയും ചിത്രങ്ങൾ സെന്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: senthil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X