For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആരോ​ഗ്യനില തൃപ്തികരമല്ല‌... ആശുപത്രിയിലാണ്... എല്ലാവരുടേയും പ്രാർഥന വേണം'; കുറിപ്പുമായി നടി സുമ ജയറാം!

  |

  മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തd പ്രേക്ഷക മനmgകളിൽ ഇടം നേടിയെടുത്ത നിരവധി താരങ്ങളെ നമുക്കറിയാം. ചില സിനിമകളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ തന്നെയാണ് അഭിയത്തിൽ നിന്നും വിട്ടുനിന്നാലും അവരെ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണവും.

  അത്തരത്തിൽ ഇപ്പോഴും മലയാള സിനിമ പ്രേമികളുടെ മനസിൽ തങ്ങി നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് സുമ ജയറാം.

  Also Read: 'നടിയോട് മോശമായി പെരുമാറിയപ്പോൾ ലാലേട്ടൻ ചെയ്തത്'; അങ്ങനെയൊരു മുഖം മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകൻ

  മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ നടിയാണ് സുമ ജയറാം. ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് സുമ ജയറാം.

  തന്റെ ആരാധകരുമായി സുമ സംവദിക്കുന്നതും വിശേഷങ്ങൾ പങ്കിടുന്നതുമെല്ലാം ഈ സോഷ്യൽ‌മീഡിയ വഴിയാണ്. ഇപ്പോഴിത സുമ പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു സുമയുടെ സോഷ്യൽമീഡിയ പോസ്റ്റ്.

  'ആരോ​ഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു' സുമ ജയറാം സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്ന് സുമ ജയറാം വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോ​ഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്.

  'എത്രയും വേ​ഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു.... ആശംസിക്കുന്നു'വെന്നാണ് ആരാധകർ സുമയുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കുറിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കൾക്കൊപ്പം യാത്രകളിലും അവധി ആഘോഷത്തിലും മറ്റുമായിരുന്നു സുമ ജയറാം.

  അടുത്തിടെയാണ് സുമയ്ക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. അതും നാൽപത്തിയെട്ടാം വയസിൽ. രണ്ട് ആൺകുട്ടികളാണ് സുമയ്ക്ക് പിറന്നത്. ശിശു ദിനത്തിൽ ചാച്ചാജിയുടെ വേഷത്തിൽ ഇരിക്കുന്ന തന്റെ മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ച് സുമ ജയറാം എത്തിയിരുന്നു.

  Also Read: ടെൻഷൻ വരുമ്പോൾ ചേട്ടനെ കുറിച്ചോർക്കും, അപ്പോൾ ഒരു ധൈര്യം കിട്ടും; ദിലീപിനെ കുറിച്ച് അനൂപ്

  ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ അഭിനയിച്ചിട്ടുണ്ട്. 1988ൽ ഉൽസവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ കുട്ടേട്ടനിലെ സുമയുടെ കഥാപാത്രമാണ് പ്രേക്ഷകർ എപ്പോഴും ഓർത്തിരിക്കുന്നത്.

  1990ൽ സിൽക്ക് സ്മിത അഭിനയിച്ച നാളെ എന്നുണ്ടോ എന്ന ചിത്രത്തിത്തിലും സുമ അഭിനയിച്ചിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും സുമ അഭിയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്നും ഇടവേളയും എടുത്തിരുന്നു.

  കുറച്ച് വർഷം മുമ്പാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടന്നത്. സുമയുടെ വിവാഹത്തിന് ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. സിനിമകളിൽ മാത്രമല്ല മിനിസ്ക്രീനിലും ഒരു കാലത്ത് സുമ തിളങ്ങിയിരുന്നു.

  കുറച്ചുകാലം തനിക്ക് അഭിനയത്തിൽ വിട്ടുനില്‍ക്കണമെന്ന് തോന്നിയതുകൊണ്ടാണ് വിട്ടുനിന്നത് എന്ന് മുമ്പൊരിക്കൽ സുമ തുറന്നുപറഞ്ഞിട്ടുണ്ട്. 'വയസ് എന്നെ ഒരിക്കലും പിന്നോട്ട് വലിച്ചിരുന്നില്ല. സദാ മനസിൽ ഇരുപതുകാരിയെ സൂക്ഷിക്കുന്ന ആളാണ് ഞാൻ. 2013ലായിരുന്നു ഞങ്ങളുടെ വിവാഹം.'

  'അന്നെനിക്ക് 37 വയസ്. പ്രായം എഴുപതായാലും അടിപൊളിയായി ജീവിക്കണം എന്നാണ് ആഗ്രഹം. രണ്ടുപേരുണ്ടെന്ന് ​ഗർഭിണിയായ ആദ്യമാസം കഴിഞ്ഞപ്പോൾ തന്നെ അറി‍ഞ്ഞു. ആണായാലും പെണ്ണായാലും ആരോഗ്യമുള്ള കുഞ്ഞാകണേ എന്നായിരുന്നു എന്റെയും ഭർത്താവ് ലല്ലുഷിന്റെയും പ്രാർഥന.'

  'അതുപോലെ തന്നെ ഞങ്ങൾക്ക് മിടുക്കരായ രണ്ട് ആൺ കുഞ്ഞുങ്ങളെ കിട്ടി. പരമ്പരാഗത രീതിയിലാണ് ഞങ്ങൾ കുഞ്ഞുങ്ങൾക്ക് പേരിട്ടത്. ഒ രാൾ ആന്റണി ഫിലിപ്പ് മാത്യു. രണ്ടാമൻ ജോർജ് ഫിലിപ്പ് മാത്യു.'

  എന്നാണ് കുടുംബത്തെ കുറിച്ചും കുട്ടികളെ കുറിച്ചും മുമ്പൊരിക്കൽ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരക്കവെ സുമ ജയറാം പറഞ്ഞത്.

  Read more about: actress
  English summary
  Malayalam Actress Suma Jayaram Hospitalized, Details Inside-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X