For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്പത് വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്ത നടി സുമ ജയറാം; കണ്മണികളുടെ മാമോദീസ ചിത്രങ്ങളുമായി നടി

  |

  ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടിയാണ് സുമ ജയറാം. സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളിലും സുമ സജീവമായിരുന്നു. എന്നാല്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തതിന്റെ പേരിലാണ് നടിയിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ട് കണ്മണികള്‍ നടിയ്ക്ക് ജനിക്കുന്നത്.

  മക്കളുടെ കൂടെയുള്ള പ്രിയപ്പെട്ട നിമിഷങ്ങളാണ് പിന്നീടിങ്ങോട്ട് സുമ പങ്കുവെച്ചിരുന്നത്. പല അഭിമുഖങ്ങളിലും ഗര്‍ഭകാല വിശേഷങ്ങളും അമ്പതാം വയസിലെ പ്രസവത്തെ കുറിച്ച് നടി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മക്കളുടെ മാമ്മോദീസ കഴിഞ്ഞെന്നുള്ള വിവരമാണ് നടി പങ്കുവെച്ചിരിക്കുന്നത്. വിശദമായി വായിക്കാം..

  വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നടി സുമ ജയറാമിനും ഭര്‍ത്താവ് ലല്ലു ഫിലിപ്പിനും രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. മക്കളുടെ വരവ് താരദമ്പതിമാരുടെ ജീവിതത്തിന് പുതിയൊരു ഉണര്‍വ്വ് നല്‍കി. ഇപ്പോഴിതാ ഇരുവരെയും മാമോദീസ മുക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

  Also Read: ഇനിയും വിവാഹം കഴിക്കാത്തതിന് കാരണമുണ്ട്; കല്യാണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്യന്‍ നായിക സദ

  തൂവെള്ള നിറമുള്ള വസ്ത്രങ്ങളില്‍ കുഞ്ഞുങ്ങളെ ഒരുക്കി അതേ തീമിലാണ് മറ്റുള്ളവരും എത്തിയത്. വെള്ള നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് സുമ എത്തിയത്. ഭര്‍ത്താവിന്റെ വേഷം കോട്ടും സ്യൂട്ടുമായിരുന്നു. കൊച്ചിയില്‍ വച്ച് നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആഗസ്റ്റ് ഇരുപത്തിയൊന്നിന് നടത്തിയ മാമോദീസയുടെ ചിത്രങ്ങളാണ് നടി പുറത്ത് വിട്ടിരിക്കുന്നത്.

  Also Read: ഭാര്യമാരെ കെട്ടിപ്പിടിച്ച് സങ്കടത്തോടെ ബഷീര്‍; ഫ്രണ്ട്‌സിനൊപ്പം ഗോവയിലേക്ക് യാത്ര നടത്തി ബഷീര്‍ ബഷി

  അതേ സമയം ആന്റണി-ജോര്‍ജ് എന്നീ പേരുകളാണ് മക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ മാമോദീസയുടെ വീഡിയോയും നടി പങ്കുവെച്ചിരുന്നു. അതേ സമയം അമ്പത് വയസിനോട് അടുക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതിന്റെ സന്തോഷത്തിലാണ് നടിയും കുടുംബവും. ആരാധകരെ പോലും അമ്പരപ്പിച്ച് കൊണ്ടാണ് നടി ഈ സന്തോഷം പങ്കുവെച്ചിരുന്നത്.

  Also Read: ഭര്‍ത്താവ് നടി രേഖയുടെ ഷാളില്‍ തൂങ്ങി, നിര്‍ഭാഗ്യവതിയെന്ന പേര്; അമിതാഭ് ബച്ചന്റെ പ്രണയം പൊളിയാന്‍ കാരണമിത്

  പ്രായം കൂടിയത് കൊണ്ട് ഗര്‍ഭിണിയായിരുന്നപ്പോള്‍ തനിക്ക് ആശങ്കകള്‍ ഉണ്ടായിരുന്നതായി ഒരു അഭിമുഖത്തില്‍ സുമ പറഞ്ഞിരുന്നു. ആണോ പെണ്ണോ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണേ എന്നായിരുന്നു പ്രാര്‍ഥന. ഒടുവില്‍ മിടുക്കന്മാരായ രണ്ട് ആണ്‍കുട്ടികളെ തന്നെ കിട്ടി. വല്യപ്പന്മാരുടെ പേരുകള്‍ ചേര്‍ത്താണ് മക്കള്‍ക്ക് ആന്റണി ഫിലിപ്പ് മാത്യു, ജോര്‍ജ് ഫിലിപ്പ് മാത്യു എന്നീ പേരുകളിട്ടത്.

  2013 ലാണ് സുമ ജയറാമും ലല്ലു ഫിലിപ്പും വിവാഹിതാരവുന്നത്. ചെറിയ പ്രായം മുതലേ ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ അറിയാം. വിവാഹിതയാവുമ്പോള്‍ തനിക്ക് മുപ്പത്തിയേഴ് വയസുണ്ടെന്നാണ് നടി പറയുന്നത്. പ്രായം എഴുപത് ആയാലും അടിപൊളിയായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം. ആരോഗ്യം നന്നായി ശ്രദ്ധിക്കുന്നതിനൊപ്പം എപ്പോഴും ഇരുപതുകാരിയുടെ മനസിലാണ് ജീവിക്കുന്നതെന്നും സുമ അന്ന് പറഞ്ഞിരുന്നു.

  Read more about: suma jayram
  English summary
  Malayalam Actress Suma Jayaram Shared Her Twin Boys Baptism Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X