പ്രണയത്തിന് പ്രായമൊരു തടസമല്ല; വാലന്റൈന്‍സ് ദിനത്തില്‍ സുമ ജയറാമിന് ഭര്‍ത്താവ് നല്‍കിയ സര്‍പ്രൈസ് സമ്മാനങ്ങള്‍

ഒത്തിരി കാലം സൂപ്പര്‍ നായികയായി അഭിനയിച്ച് കൊണ്ടിരുന്ന നടിയാണ് സുമ ജയറാം. പിന്നീട് നടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയായെന്ന സന്തോഷം പങ്കുവെച്ചാണ് നടി സോഷ്യല്‍ മീഡിയയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയത്.

അമ്പത് വയസിനോട് അടുപ്പിച്ച് നടന്ന പ്രസവത്തില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ക്കാണ് സുമ ജന്മം കൊടുത്തത്. ലേശം റിസ്‌ക് ഉണ്ടായിരുന്നെങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ മക്കളുടെ കൂടെ പുതിയൊരു ജീവിതം തുടങ്ങാന്‍ സുമയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ വാലന്റൈന്‍സ് ദിനത്തില്‍ ഭര്‍ത്താവ് നല്‍കിയ ചില സ്‌നേഹസമ്മാനങ്ങളെ പറ്റി പറഞ്ഞാണ് സുമ ജയറാം എത്തിയിരിക്കുന്നത്.

 suma-jayaram-

ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതിന് ശേഷമാണ് ഭര്‍ത്താവ് ലല്ലൂഷിനൊപ്പമള്ള ജീവിതത്തെ കുറിച്ച് സുമ തുറന്ന് സംസാരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ പരിചയമുള്ള ആളാണ് ലല്ലൂഷ്. വീട്ടുകാരുടെ കൂടെ സമ്മതത്തോട് കൂടിയാണ് വിവാഹം നടത്തുന്നത്. മുപ്പത്തിയേഴാമത്തെ വയസില്‍ 2013 ലാണ് സുമ ജയറാമും ലല്ലുഷും തമ്മിലുള്ള വിവാഹം. ശേഷം നാല്‍പ്പത്തിയെട്ടാമത്തെ വയസിലാണ് നടി രണ്ട് കുട്ടികളുടെ അമ്മയാവുന്നത്.

ഇപ്പോള്‍ മക്കളുടെയും ഭര്‍ത്താവിന്റെയും കൂടെ സന്തുഷ്ടയായി ജീവിക്കുകയാണ് നടി. അതേ സമയം ഭര്‍ത്താവ് ലല്ലൂഷ് പ്രണയദിനത്തില്‍ തനിക്ക് നല്‍കിയ സമ്മാനങ്ങളുടെ ഫോട്ടോസാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ സുമ ജയറാം പങ്കുവെച്ചിരിക്കുന്നത്. ലൂയീസ് വിറ്റനിന്റെ ബാഗും നെക്ലേസും ബ്രേസ്‌ലെറ്റുമൊക്കെയാണ് ഭര്‍ത്താവ് സമ്മാനങ്ങളായി നടിയ്ക്ക് നല്‍കിയിരിക്കുന്നത്. ഹാപ്പി വാലന്റൈന്‍സ് ഡേ എന്ന ക്യാപ്ഷനിലാണ് നടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും.

 suma-jayaram-

ഇപ്പോഴും പ്രണയത്തിന് യാതൊരു മാറ്റവുമില്ലെന്ന് തെളിയിക്കുന്ന നടിയുടെ ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചിക്കുന്നത്. എന്നും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇതുപോലെ സന്തുഷ്ടയാി ജീവിക്കാന്‍ സാധിക്കട്ടേ എന്നാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്. അതേ സമയം പ്രായം എത്രയായാലും അടിപൊൡായി ജീവിക്കണമെന്ന നടിയുടെ തീരുമാനത്തെയാണ് പ്രിയപ്പെട്ടവരും സ്വാഗതം ചെയ്യുന്നത്.

മുന്‍പ് ഇത്രയും പ്രായത്തിലും പ്രസവിക്കാന്‍ കാണിച്ച ധൈര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരഭിമുഖത്തില്‍ സുമ മനസ് തുറന്ന് സംസാരിച്ചിരുന്നു.

'പ്രായം ഇപ്പോള്‍ എഴുപത് ആയാലും അടിപൊളിയായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് സുമ പറഞ്ഞത്. നന്നായി ആരോഗ്യം ശ്രദ്ധിക്കും. ട്രെന്‍ഡി വസ്ത്രം ധരിക്കും. അല്ലാതെ അയ്യോ, പ്രായം ഇത്രയുമായില്ലേ, ഇനി ഇങ്ങനെയൊക്കെ നടക്കാമോ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ലെന്ന്', നടി പറയുന്നു.

'ഒരിക്കലും വയസ് തന്നെ പിന്നോട്ട് വലിച്ചിട്ടില്ല. എപ്പോഴും മനസില്‍ ഇരുപതുകാരിയെ സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ഗര്‍ഭിണിയായ ആദ്യ മാസത്തില്‍ തന്നെ ഉള്ളില്‍ രണ്ട് പേരുണ്ടെന്ന് അറിഞ്ഞു. ആണായാലും പെണ്ണ് ആയാലും ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ആകണേ എന്നുള്ളത് മാത്രമായിരുന്നു തന്റെയും ഭര്‍ത്താവിന്റെയും പ്രാര്‍ഥന.

 suma-jayaram-

അങ്ങനെ മിടക്കുന്മാരായ രണ്ട് ആണ്‍കുഞ്ഞുങ്ങളെ ലഭിച്ചു. ആന്റണി ഫിലിപ്പ് മാത്യു, ജോര്‍ജ് ഫിലിപ്പ് മാത്യു, എന്നാണ് മക്കള്‍ക്ക് പേരിട്ടിരിക്കുന്നത്.

കുട്ടിക്കാലം മുതലേ സുഹൃത്തായിരുന്ന ആളാണ് പില്‍ക്കാലത്ത് തന്റെ ഭര്‍ത്താവായി വന്ന ലല്ലൂഷ് എന്നും നടി വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് തഞ്ചാവൂരില്‍ താമസിക്കുമ്പോഴാണ് ലല്ലൂഷിന്റെ കുടുംബവുമായി സുമയുടെ കുടുംബം അടുപ്പത്തിലാവുന്നത്.

ആദ്യം കാണുമ്പോള്‍ രണ്ടാള്‍ക്കും പത്ത് വയസുണ്ട്. നല്ല കുടുംബത്തില്‍ നിന്നും കല്യാണം വരാന്‍ പ്രാര്‍ഥിക്കാന്‍ അന്ന് ലല്ലുവിന്റെ മമ്മി പഠിപ്പിച്ചിരുന്നു. ശരിക്കും താന്‍ പ്രാര്‍ഥിച്ചത് ഈ ചെറുക്കനെ തന്നെ കെട്ടണമെന്നായിരുന്നു. ഒടുവില്‍ അത് തന്നെയാണ് സംഭവിച്ചതെന്നും നടി വ്യക്തമാക്കുന്നു.

More from Filmibeat

Read more about: suma jayram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X