'പിറക്കാൻ പോകുന്നത് പെൺകുഞ്ഞ്...'; മാലാഖ കുഞ്ഞിനെ കാത്ത് വിദ്യയും ഭർത്താവും, ജെന്റർ റിവീൽ വീഡിയോ വൈറൽ!
തങ്ങളുടെ ഇടയിലേക്ക് എത്താൻ പോകുന്ന ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടി വിദ്യ ഉണ്ണിയും ഭർത്താവും. വിദ്യയുടെ ഗർഭകാലം മുപ്പത്തിനാല് ആഴ്ച പിന്നിട്ടു. ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് പിറക്കും. അതിന്റെ സന്തോഷവും ആഘോഷവും വിദ്യയും ഭർത്താവും ആരംഭിച്ച് കഴിഞ്ഞു.
ഗർഭകാല വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുള്ള താരം ഇപ്പോഴിതാ പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ജെന്റർ റിവീൽ വീഡിയോയുമായി എത്തിയിരിക്കുകയാണ്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തനിക്ക് പിറക്കാൻ പോകുന്ന കുഞ്ഞ് പെൺകുഞ്ഞാണെന്ന് വിദ്യ വെളിപ്പെടുത്തിയത്.
കറുത്ത ബലൂൺ വിദ്യയും ഭർത്താവ് സഞ്ജയും ചേർന്ന് കുത്തിപ്പൊട്ടിച്ചപ്പോൾ പെൺകുഞ്ഞുങ്ങളെ സൂചിപ്പിക്കുന്ന പിങ്ക് നിറത്തിലുള്ള റിബണുകളാണ് മുറി മുഴുവൻ നിറഞ്ഞത്. രണ്ട് ദിവസം മുമ്പ് തന്നെ കുഞ്ഞിന്റെ ജെന്റർ റിവീൽ വീഡിയോ ഉടനെ പങ്കുവെക്കുമെന്ന് വിദ്യ ആരാധകരെ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു.

വിദ്യയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ മുതൽ ചിലർ ആൺകുഞ്ഞാണ് വിദ്യയ്ക്ക് പിറക്കാൻ പോകുന്നതെന്നും മറ്റ് ചിലർ പെൺകുഞ്ഞാണ് വിദ്യയ്ക്ക് പിറക്കാൻ പോകുന്നതെന്നും പ്രവചിച്ചിരുന്നു. ശേഷമാണ് വിദ്യ ജെന്റർ റിവീൽ വീഡിയോ പങ്കുവെച്ചത്. മനോഹരമായ ചില ഗെയിമുകളിലൂടെ സുഹൃത്തുക്കൾക്കൊപ്പമാണ് ജെന്റർ റിവീൽ ഫങ്ഷൻ വിദ്യയും ഭർത്താവും നടത്തിയത്.
മകളാണ് പിറക്കാൻ പോകുന്നതെന്ന് അറിഞ്ഞതോടെ വിദ്യയും ഭർത്താവും സന്തോഷം അടക്കാനാവാതെ തുള്ളിച്ചാടുകയായിരുന്നു. ഞങ്ങളുടെ സന്തോഷം നിങ്ങളുമായി പങ്കിടാന്‍ കഴിയുന്നതിൽ ഒരുപാട് സന്തോഷമെന്നായിരുന്നു വിദ്യ പറഞ്ഞത്. പതിവില്‍ നിന്നും വ്യത്യസ്തമായി വിവരണമൊന്നുമില്ലാതെയായിരുന്നു വിദ്യ വീഡിയോ പങ്കിട്ടത്.
നിങ്ങള്‍ക്ക് പിറക്കുന്നത് പെണ്‍കുട്ടിയായിരിക്കുമെന്ന് തോന്നിയിരുന്നുവെന്നായിരുന്നു വീഡിയോ കണ്ട് ചിലര്‍ കുറിച്ചത്. മാലാഖയെ കാണാനായി ഞങ്ങളും കാത്തിരിക്കുകയാണെന്ന കമന്റുമുണ്ടായിരുന്നു. ഇതിനകം തന്നെ വിദ്യയുടെ വീഡിയോ വൈറലായി. ഗർഭിണിയായ ശേഷം യാത്രകൾ പോകുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും യോഗ ചെയ്യുന്നതിന്റെയും വർക്കൗട്ട് ചെയ്യുന്നതിന്റെയും വീഡിയോകളും വിശേഷങ്ങളും വിദ്യ പങ്കിടാറുണ്ടായിരുന്നു.
നിറവയറിൽ കാവാലയ്യ റീൽസ് ചെയ്തതിന് വിമർശനം കേൾക്കേണ്ടി വരികയും ചെയ്തിരുന്നു വിദ്യയ്ക്ക്. 'എന്തിന് വേണ്ടിയാണ് ഈ കോപ്രായം.. ഡാൻസ് അറിയാം എന്ന് കാണിക്കാനാണോ?. അതോ ഈ അവസ്ഥയിലും ഇങ്ങിനെ കാണിക്കാൻ കഴിയും എന്ന് കാട്ടാനോ?', എന്നായിരുന്നു ഒരാൾ താരത്തെ വിമർശിച്ച് ചോദിച്ചത്.

പക്ഷെ വിമർശനത്തോടൊന്നും വിദ്യ പ്രതികരിച്ചില്ല. ഗർഭകാലത്ത് യോഗയും വർക്കൗട്ടും താൻ ചെയ്തത് ഡോക്ടറുടെ നിർദേശ പ്രകാരമാണെന്നും ആരാധകരുടെ സംശയങ്ങൾക്ക് മറുപടി എന്നോണം വിദ്യ പറഞ്ഞിരുന്നു. 'ഡോക്ടറുടെ നിര്‍ദേശം പരിഗണിച്ചാണ് ഞാന്‍ ഇതൊക്കെ ചെയ്യുന്നത്. ജിമ്മില്‍ പോവുന്നത് നിര്‍ത്താനൊന്നും ഡോക്ടര്‍ പറഞ്ഞിരുന്നില്ല.'
'ട്രെയിനറും നല്ല സപ്പോര്‍ട്ടീവാണ്. പ്രസവശേഷവും ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതാണ് വര്‍ക്കൗട്ട് മുടക്കാത്തത്. ഗര്‍ഭിണിയായാല്‍ ഇതൊന്നും ചെയ്യരുതെന്നില്ല. പക്ഷെ ഡോക്ടറുടെ അഭിപ്രായം കൂടി പരിഗണിച്ച് മാത്രമെ ഇതൊക്കെ ചെയ്യാവൂയെന്നും', വിദ്യ പറഞ്ഞിരുന്നു.
ട്രെഡീഷണൽ രീതിയിൽ ഏഴാം മാസത്തിൽ സീമന്തം ചടങ്ങ് നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും വിദ്യ പങ്കിട്ടിരുന്നു. ചേച്ചിയെപ്പോലെ നൃത്തത്തിൽ വിദ്യയ്ക്കും പ്രാവീണ്യമുണ്ട്. 2019 ജനുവരി 27നാണ് സിംഗപ്പൂരിലെ ടാറ്റാ കമ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായ സഞ്ജയുമായി വിദ്യയുടെ വിവാഹം നടന്നത്.
സഞ്ജയ് ചെന്നൈ സ്വദേശിയാണ്. ഡോ. ലവ് എന്ന സിനിമയിലൂടെയാണ് വിദ്യ ഉണ്ണി സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി നൃത്ത പരിപാടികളും ടെലിവിഷൻ ഷോകളിൽ അവതാരകയായും തിളങ്ങി എങ്കിലും അഭിനയത്തിൽ നിന്നും വിട്ടു നിന്നു.


Click it and Unblock the Notifications