»   » മുടിയാണ് ഭംഗി, മുടി തന്നെയാണ് ഭംഗി; സായി പല്ലവി മുതല്‍ നയന്‍താര വരെയുള്ളവരുടെ മുടിയഴക്

മുടിയാണ് ഭംഗി, മുടി തന്നെയാണ് ഭംഗി; സായി പല്ലവി മുതല്‍ നയന്‍താര വരെയുള്ളവരുടെ മുടിയഴക്

By: Rohini
Subscribe to Filmibeat Malayalam

പെണ്‍കുട്ടികള്‍ക്ക് ഇന്നും അന്നും അഴകാണ് മുട്ടറ്റം വരെ നീണ്ടു കിടക്കുന്ന മുടി. കാവ്യ മാധവനും, മഞ്ജു വാര്യരും, നവ്യ നായരും, ഭാമയുമൊക്കെ ഭംഗിയുള്ള, നീളമുള്ള മുടിയഴകുമായി സിനിമയില്‍ എത്തിയവരാണ്. എന്നാല്‍ പിന്നീട് ഫാഷന്റെ ഭാഗമായി അതൊക്കെ മുറിഞ്ഞുവീണു.

ഇടക്കാലത്ത് ബോയിക്കട്ട് ഫാഷനായി. പാര്‍വ്വതിയും, അപര്‍ണ ഗോപിനാഥും, റിമ കല്ലിങ്കലും, നിത്യ മേനോനുമൊക്കെ മുടി വെട്ടിയിട്ട് തങ്ങള്‍ ഫ്രീ ആണെന്ന് പ്രഖ്യാപിച്ചു. ബാംഗ്ലൂര്‍ ഡെയ്‌സില്‍ പാര്‍വ്വതി മുടി വെട്ടിയതോടെ കേരളത്തില്‍ അതൊരു സ്‌റ്റൈലായും വന്നു.

മുടിവെട്ടി ആണുങ്ങളാകാന്‍ ശ്രമിക്കുന്ന മലയാളി നടിമാര്‍

പക്ഷെ ഇപ്പോഴും മുടിയഴകില്‍ ശ്രദ്ധിക്കുന്ന നായികമാര്‍ മലയാളത്തിലുണ്ട്. പഴയ നടിമാരൊക്കെ മുടി വെട്ടിയിടാന്‍ തുടങ്ങിയപ്പോള്‍ പുതിയതായി വന്ന നടിമാര്‍ മുടിയഴകുകൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ്. മുടികൊണ്ട് പേരെടുത്ത, പുതിയ നായികമാരില്‍ അനുപമ പരമേശ്വരന്‍ ശ്രദ്ധേയയാണ്. നോക്കാം നീട്ടിവളര്‍ത്തിയ മുടിയുള്ള മലയാളത്തിലെ പുതുമുഖ നടിമാര്‍ ആരൊക്കെയാണെന്ന്

അനുപമ പരമേശ്വരന്‍

ഈ പട്ടികയില്‍ ആദ്യം വരേണ്ട പേര് ഇത് തന്നെയാണ്. ഇടത് തോളില്‍ കടന്നല്‍ കൂട് പോലെ ഒതുക്കിവച്ച മുടിയഴകുകൊണ്ടാണ് അനുപമ പരമേശ്വരന്‍ ശ്രദ്ധിക്കപ്പെട്ടത്. നീളം ഒരുപാടില്ലെങ്കിലും, അഴകുള്ള മുടി

സായി പല്ലവി

സായി പല്ലവിയ്ക്കും നീളമുള്ള മുടിയാണ്. ജോര്‍ജ്ജിയയില്‍ ആയിരുന്നപ്പോള്‍ മുടി സംരക്ഷിക്കാന്‍ വേണ്ടി തലയില്‍ അഞ്ച് വര്‍ഷത്തോളം ചീപ്പ് വച്ചില്ല എന്നൊരു സത്യം നടി വെളിപ്പെടുത്തിയത് ആരാധകര്‍ക്ക് ഞെട്ടലായിരുന്നു

സ്വാതി നാരായണന്‍

യാതൊരു തര മോഡേണ്‍ ലുക്കുമില്ലാത്ത, അഴകുള്ള മുടിയാണ് സ്വാതി നാരായണന്റേത്. സു സു സുധി വാത്മീകത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് സ്വാതി

രജിഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ നായികാ നിരയിലേക്കെത്തിയ രജിഷ വിജയനും നീളമുള്ള മുടിയാണ്.

മാളവിക

ബാലതാരമായി മലയാള സിനിമയില്‍ എത്തിയതാണ് മാളവിക. അഴകുള്ള മുടിയാണ് ഇപ്പോള്‍ മാളവികയടെയും സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം

അഹാന കൃഷ്ണകുമാര്‍

നീളമുള്ള മുടിയാണ് അഹാന കൃഷ്ണകുമാറിന്റേതും. എന്നാല്‍ അത് ഭംഗിയ്ക്ക് വേണ്ടി വെട്ടിയിട്ടിരിയ്ക്കുകയാണ്.

നേഹ സക്‌സാന

കസബ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നേഹ സക്‌സാനയ്ക്കും നീളമുള്ള മുടിയുണ്ട്.

നയന്‍താര

ബാലതാരമായി മലയാള സിനിമയിലെത്തിയതാണ് നയന്‍താരയും. നീളമുള്ള, കട്ടിയുള്ള, അഴകുള്ള മുടിയാണ് നയന്‍താരയുടേതും.

English summary
Malayalam Actress who have beautiful lengthy hair
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam