»   » 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളത്തിലെ 12 സുന്ദരികള്‍... കെട്ടാന്‍ പ്ലാനില്ലേ...

30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത മലയാളത്തിലെ 12 സുന്ദരികള്‍... കെട്ടാന്‍ പ്ലാനില്ലേ...

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയ്ക്ക് പിന്നാലെ പോകുമ്പോള്‍ ജീവിതം മറക്കുന്ന ചിലരുണ്ട്. വിവാഹപ്രായമായില്ലേ എന്ന് ചില നടിമാരോട് ചോദിച്ചാല്‍ സമയമയില്ല എന്നാണ് ഇപ്പോഴും മറുപടി. പ്രണയമില്ല.. കരിയറിലാണ് ശ്രദ്ധിക്കുന്നത് എന്നൊക്കെ പറഞ്ഞ് നായികമാര്‍ മുന്നോട്ട് പോകുമ്പോള്‍ പ്രായവും കൂടിക്കൂടി വരികയാണ്.

ഇനിയും റിലീസ് ചെയ്യാതെ പെട്ടിക്കകത്ത് കിടക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങള്‍

മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ ഒറ്റത്തടിയുമായി നില്‍ക്കുന്ന ചിലരൊക്കെ മലയാളത്തിലുണ്ട്. അതില്‍ ചിലര്‍ വിവാഹമേ വേണ്ട എന്ന തീരുമാനത്തിലാണ്. മറ്റുചിലര്‍ ഇപ്പോഴും ഗോസിപ്പുകോളങ്ങളിലൊക്കെ നിറഞ്ഞുനിന്ന് അങ്ങനെ പോകുന്നു... നോക്കാം അവരില്‍ ചിലരെ...

നയന്‍താര

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ പാറിപ്പറന്ന് നടക്കുന്ന നയന്‍താരയ്ക്ക് വയസ്സ് 31 കഴിഞ്ഞു. പലതാരങ്ങള്‍ക്കൊപ്പവും ഗോസിപ്പു കോളങ്ങളില്‍ വരുന്നുണ്ട് എന്നല്ലാതെ വിവാഹം കഴിക്കുന്നില്ല.

ശോഭന

ശോഭനയ്ക്ക് ഇനിയൊരു വിവാഹത്തില്‍ താത്പര്യമില്ല. 46 വയസ്സുകാരിയായ ശോഭന വിവാഹമേ വേണ്ട എന്ന തീരുമാനത്തില്‍ നേരത്തേ എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തുന്നു

ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിന്റെ സ്ത്രീസങ്കല്‍പങ്ങളിലൊരാളാണ് ലക്ഷ്മി ഗോപാലസ്വാമി. വയസ്സ് 46 കഴിഞ്ഞിട്ടും വിവാഹം ചെയ്യാതെ നില്‍ക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴും പറ്റിയ ആളെ കണ്ടെത്തിയില്ല എന്നായിരുന്നു നടിയുടെ മറുപടി

സുഭി

ടെലിവിഷനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ സുഭി ഇതിനോടകം ജനശ്രദ്ധനേടിക്കഴിഞ്ഞു. വിവാഹം എന്ന സമ്പ്രദായത്തോടെ സുഭിയ്ക്ക് താത്പര്യമില്ല. അവിവാഹ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നാണ് ഹാസ്യതാരവും അവതാരകയുമായ സുഭി സുരേഷ് പറയുന്നത്

രഞ്ജിനി ഹരിദാസ്

തനിക്ക് പറ്റിയ ഒരാളെ കിട്ടിയാല്‍ ഏത് സമയവും വിവാഹത്തിന് തയ്യാറാണെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. ഒരുപാട് ഡിമാന്റുകളുമുണ്ട് അവതാരകയും നടിയുമായ രഞ്ജിനിയ്ക്ക്. പക്ഷെ ഇപ്പോള്‍ തന്നെ വയസ്സ് 34 ആയി

ഭാവന

ഇന്ന് നാളെ എന്ന് പറഞ്ഞ് ഭാവനയുടെ വിവാഹത്തിന്റെ സദ്യയ്ക്ക് ഇലയിട്ട് ആരാധകര്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. കന്നട നിര്‍മാതാവുമായി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹത്തിന് ഇനിയും ഒരു വര്‍ഷം കാത്തിരിക്കണമത്രെ. ഇപ്പോള്‍ വയസ്സ് 30 ആയി. ഇനിയെങ്കിലും 'ഉടന്‍' ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം

രമ്യ നമ്പീശന്‍

തമിഴിലും മലയാളത്തിലും സിനിമാഭിനയവും പാട്ടുമൊക്കെയായി തിരക്കിലാണ് രമ്യാ നമ്പീശന്‍. വിവാഹത്തെ കുറിച്ച് നടി ഇപ്പോള്‍ ചിന്തിക്കുന്നതേയില്ല. വയസ്സ് 30 ആയി എന്ന് ഓര്‍മിക്കുന്നുണ്ടോ എന്തോ

പ്രിയാമണി

മുസ്തഫ രാജുമായുള്ള പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹം ഇനിയും രണ്ട് വര്‍ഷം കഴിഞ്ഞിട്ടേ ഉണ്ടാകൂ എന്നാണ് പറയുന്നത്. ഇപ്പോള്‍ തന്നെ വയസ്സ് 32 ആയി.

വിമല രാമന്‍

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വിമല രാമന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ്. മോഡലിങും അഭിനയവുമൊക്കെയായി വീണ്ടും തിരക്കിലായി. അതിനിടയില്‍ വിവാഹം മറന്ന് പോയോ എന്തോ. വയസ്സ് 36 ആയി.

ശ്രുതി മേനോന്‍

ചെറിയ ചെറിയ വേഷങ്ങളിലൂടെ ഇപ്പോള്‍ മുന്നിലേക്ക് വരികയാണ് ശ്രുതി മേനോന്‍. കിസ്മത്ത് എന്ന ചിത്രത്തിന് ശേഷം താരമൂല്യം കൂടി. ഇനി മലയാള സിനിമയില്‍ കാമ്പുള്ള വേഷത്തിനായി കാത്തിരിയ്ക്കുകയാണ്. അപ്പോള്‍ കല്യാണമോ. ഇപ്പോള്‍ തന്നെ വയസ്സ് 31. ഒരു മുംബൈക്കാരനുമായി ഇപ്പോള്‍ ശ്രുതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. കല്യാണിത്തിന് ഇനിയും കാത്തിരിക്കണം എന്നാണ് നടി പറയുന്നത്.

റോമ

പഠനത്തിന് വേണ്ടി ചെറിയൊരു ഇടവേള എടുത്ത് സിനിമയില്‍ നിന്ന് മാറി നിന്ന റോമയ്ക്ക് രണ്ടാം വരവില്‍ കാര്യമായ വിജയമൊന്നും നേടാന്‍ കഴിഞ്ഞില്ല. ഇപ്പോഴും അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുന്ന റോമയ്ക്ക് വയസ്സ് 32 ആയി

നന്ദിനി

കരുമാടിക്കുട്ടന്‍, അയാള്‍ കഥ എഴുതുകയാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് നന്ദിനി. 40 വയസ്സ് കഴിഞ്ഞിട്ടും നന്ദിനി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പറ്റിയ ആള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിലും നന്ദിനി പറഞ്ഞത്‌

നയന്‍സിന്റെ ഫോട്ടോസിനായി...

English summary
Malayalam Actresses over 30 and still single

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam