»   » ബോളിവുഡില്‍ മാത്രമല്ല, മുഖസൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ നായികമാര്‍ ഇവിടെയുമുണ്ട്!

ബോളിവുഡില്‍ മാത്രമല്ല, മുഖസൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ നായികമാര്‍ ഇവിടെയുമുണ്ട്!

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമകളിലും ഹോളിവുഡ് സിനിമകളിലും കണ്ടുവരുന്ന രീതികളൊക്കെ ഇപ്പോള്‍ മലയാളികള്‍ക്കും ഏറെ പരിചിതമാണ്. സിനിമാ നിര്‍മാണത്തിലെ സാങ്കേതികതയാണെങ്കിലും താരങ്ങളുടെ സംസ്‌കാരമാണെങ്കിലും

ബോളിവുഡ് ഹോളിവുഡ് സിനിമകളെ അനുകരിച്ചുകൊണ്ടുള്ള സാങ്കേതിക മികവുകള്‍ മലയാളത്തിലെത്തിയതിനൊപ്പം അവരുടെ സംസ്‌കാരവും നമുക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. അതിനുദാഹരണമാണ് ഇപ്പോഴുള്ള ട്രെന്റിങ് വിവാഹ മോചനങ്ങളും.

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ

അത് മാത്രമല്ല, മുഖ സൗന്ദര്യത്തിന് വേണ്ടി പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തിയ നായികമാരും ഇപ്പോള്‍ മലയാളത്തിലുണ്ട്. അവരില്‍ അഞ്ച് പേരെ കുറിച്ച് പറയാം

ഭാവന

നമ്മള്‍ എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ട ഭാവനയല്ല, രൂപം കൊണ്ടും അഭിനയം കൊണ്ടും ഇന്ന്. ഭാവന ഒരുപാട് മാറി. നാടന്‍ റോളുകള്‍ക്ക് മാത്രം ചേരുന്ന മുഖ സൗന്ദര്യമായിരുന്നു ഭാവനയുടേത്. ഇപ്പോള്‍ മോഡേണാണ് ഭാവനയ്ക്ക് കുറച്ചുകൂടെ യോജിയ്ക്കുന്നത്. ഈ സൗന്ദര്യം കിട്ടാനായി ഭാവന കോസ്‌മെറ്റിക് സര്‍ജറി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍

അസിന്‍

നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അസിന്‍ തമിഴ് സിനിമാ ലോകത്താണ് കാലുറപ്പിച്ചത്. ഗജനി എന്ന ചിത്രത്തിലൂടെ ഒരു ബ്രേക്ക് കിട്ടിയപ്പോള്‍, താരത്തിന് ബോളിവുഡ് ലോകത്തേക്കും വാതില്‍ തുറന്നു. ഇതിനൊക്കെ പ്രധാന കാരണം അസിന്റെ സൗന്ദര്യം തന്നെയാണ്. മേല്‍ച്ചുണ്ട് ശരിയാക്കുന്നതിനാണത്രെ അസിന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തിയത്

ശ്രീദേവി

എഴുപതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ശ്രീദേവി. തമിഴിലും തെലുങ്കിലുമായി മിന്നി നിന്ന താരം ബോളിവുഡിലേക്ക് ചുവട് മാറിയതോടെ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോള്‍ ബോളിവുഡ് റാണിയായി അറിയപ്പെട്ടുന്ന ശ്രീദേവി മുഖ സൗന്ദര്യത്തിന് വേണ്ടി മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത ഒരിക്കലും ശ്രീദേവി അംഗീകരിച്ചിട്ടില്ല

കാര്‍ത്തിക നായര്‍

ആദ്യകാല നടി രാധിക നായരുടെ മകളാണ് കാര്‍ത്തിക നായര്‍. മകരമഞ്ഞ്, കമത്ത് ആന്റ് കമ്മത്ത് എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിത. ആദ്യ തെലുങ്ക് ചിത്രത്തിന് ശേഷം പലരും നടിയുടെ മൂക്കിനെ കളിയാക്കി. തുടര്‍ന്ന് വിദേശത്ത് പോയി പ്ലാസ്റ്റിക് സര്‍ജറി നടത്തി. പക്ഷെ അതേ കുറിച്ച് ചോദിച്ചപ്പോള്‍ ഈ മൂക്കില്‍ താന്‍ സന്തോഷവതിയാണെന്നും പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടില്ല എന്നുമാണ് കാര്‍ത്തിക പ്രതികരിച്ചത്.

നയന്‍താര

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നയന്‍താര ഇപ്പോള്‍ തമിഴകം അടക്കി വാഴുന്ന സൂപ്പര്‍ നായികയാണ്. ദിവസം കഴിയുന്തോറും നയന്‍താരയുടെ സൗന്ദര്യം കൂടിവരുന്നു എന്നാണ് പറയുന്നത്. തടി കുറച്ചതിന് ശേഷമാണ് നയന്‍താരയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നത്. ഈ തടി എങ്ങിനെ കുറഞ്ഞു എന്നറിയാമോ. ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊഴുപ്പ് നീക്കം ചെയ്യാനായി ലിപ്പോ സക്ഷന്‍ ശസ്ത്രക്രിയ നടത്തുകയുണ്ടായത്രെ നയന്‍.

English summary
Malayalam actresses who became more beautiful after plastic surgeries
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam