സുചിത്രയും സുനിതയും കനകയും മാതുവുമൊക്കെ എവിടെയാണെന്നറിയാമോ...?

By Rohini

തുടക്കകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന പല നടിമാരെയും ഇപ്പോള്‍ കാണാനേ കിട്ടുന്നില്ല. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ചില നടിമാര്‍ തിരിച്ചുവന്നിരുന്നു. ചിലരെ ചില അവാര്‍ഡ് ദാന ചടങ്ങിലും കല്യാണ വിരുന്നുകളിലും കാണാം. എന്നാല്‍ മറ്റു ചിലരെ കുറിച്ച് അഡ്രസേ ഇല്ല. ഇവരൊക്കെ എവിടെയാണ്. ആരൊക്കെയാണവര്‍, ഒന്നു നോക്കാം...

സുചിത്ര

സുചിത്ര

ക്ലാസിക്കല്‍ ഡാനസര്‍ കൂടെയായ സുചിത്ര 1990 ല്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച സുചിത്ര ഒമ്പത് വര്‍ഷം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. 1999 ല്‍ വിവാഹിതയായതോടെ സുചിത്ര സിനിമയോട് വിട പറഞ്ഞു. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം യുഎസിലാണ്.

സുനിത

സുനിത

1986 ല്‍ കോടൈ മഴൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുനിത വെള്ളിത്തിരയില്‍ എത്തിയത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടെയായ സുനിത ഒത്തിരി സ്‌റ്റേജ് പരിപാടികളും അക്കാലത്ത് ചെയ്തിട്ടുണ്ട്. 2003 ല്‍ ധും എന്ന ചിത്രത്തില്‍ അഭിനയിച്ച സുനിതയെ പിന്നെ ക്യാമറയ്ക്ക് മുന്നില്‍ കണ്ടില്ല. വിവാഹ ശേഷം ഭര്‍ത്താവ് രാജിനൊപ്പം വിദേശത്താണ് സുനിത

മന്യ

മന്യ

ആന്ധ്രക്കാരിയായ മന്യ തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ദിലീപിനൊപ്പം ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. 2007 ല്‍ സത്യ പട്ടേലിനെ വിവാഹം ചെയ്തതോടെ മന്യ അഭിനയം നിര്‍ത്തി

കനക

കനക

1989 ല്‍ റിലീസായ സൂപ്പര്‍ഹിറ്റ് ചിത്രം കരകാട്ടക്കാരനിലൂടെയാണ് കനകയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും എണ്ണമറ്റ ഹിറ്റു ചിത്രങ്ങളില്‍ കനക വേഷമിട്ടു. 2002 ല്‍ കനക അഭിനയത്തോട് വിടപറഞ്ഞു. 2013 ല്‍ നടി മരിച്ചെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് നടി രംഗത്തെത്തി

സലീമ

സലീമ

പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ. നഖക്ഷതങ്ങള്‍, അരനായകം എന്നീ ചിത്രങ്ങളിലെ അഭിനയം സമീലയ്ക്ക് പ്രശംസകള്‍ നേടിക്കൊടുത്തു. 1989 ല്‍ പുറത്തിറങ്ങിയ മഹായാനത്തിലാണ് സലീമ ഒടുവില്‍ വേഷമിട്ടത്.

ഗിരിജ ഷെട്ടര്‍

ഗിരിജ ഷെട്ടര്‍

വെറുമൊരു അഭിനേത്രി മാത്രമല്ല, ഒരു പത്രപ്രവര്‍ത്തകയും ഫിലോസഫറും ഡാന്‍സറും കൂടെയാണ് ഗിരിജ ഷെട്ടര്‍. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ ഗിരിജ വേഷമിട്ടിട്ടുള്ളൂ. എന്നാല്‍ മോഹന്‍ലാലിനൊപ്പം വന്ന വന്ദനം എന്ന ചിത്രത്തിലെ ഗിരിജയുടെ അഭിനയം ഇപ്പോഴും മലയാളികള്‍ ഓര്‍ത്തിരിക്കുന്നു. മണിരത്‌നത്തിന്റെ അഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ഗിരിജയുടെ അരങ്ങേറ്റം. യുകെയില്‍ പത്രപ്രവര്‍ത്തകയായി ജോലി ചെയ്യുകയാണ് ഇപ്പോള്‍ ഗിരിജ ഷെട്ടര്‍

മാതു

മാതു

കന്നട ചിത്രത്തില്‍ ബാലതാരമായിച്ചാണ് മാതുവിന്റെ അരങ്ങേറ്റം. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി ഒത്തിരി വിജയ ചിത്രങ്ങളുടെ ഭാഗമായി മാതു വന്നു. ഡോ. ജാക്കോബിനെ വിവാഹം കഴിച്ചതോടെ മാതു വെള്ളിത്തിരയില്‍ നിന്നും മാറിനിന്നു

മാധവി

മാധവി

തെലുങ്ക് ചിത്രത്തിലൂടെയാണ് മാധവിയുടെ അരങ്ങേറ്റം. 300ല്‍ പരം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1996 ല്‍ രല്‍ഫ് ശര്‍മയെ വിവാഹം ചെയ്ത ശേഷം മാധവി ന്യൂ ജേഴ്‌സിലേക്ക് പോയി. മൂന്ന് പെണ്‍കുട്ടികളാണ് മാധവിയ്ക്ക്.

ഉണ്ണി മേരി

ഉണ്ണി മേരി

1969 ല്‍ നവവധു എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് ഉണ്ണി മേരിയുടെ തുടക്കം. പിന്നീട് ഒത്തിരി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. 1982 ല്‍ റിജോയിയെ വിവാഹം ചെയ്ത ശേഷം ഉണ്ണി മേരിയും അഭിനയത്തോട് ടാറ്റ പറഞ്ഞു.

കാര്‍തിക

കാര്‍തിക

ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് കാര്‍ത്തിക വെള്ളിത്തിരയില്‍ എത്തിയത്. ആ ചിത്രത്തിലെ അഭിനയം ശ്രദ്ധിയില്‍ പെട്ട സംവിധായകന്‍ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ കാര്‍ത്തികയെ നായികയാക്കുകയായിരുന്നു. 20 ഓളം സിനിമകളില്‍ അഭിനയിച്ച കാര്‍ത്തിക 1989 ല്‍ വിവാഹിതയായ ശേഷം സിനിമയില്‍ നിന്നും മാറി നിന്നു

പ്രിയാരാമന്‍

പ്രിയാരാമന്‍

1993 ല്‍ രജനീകാന്ത് നിര്‍മിച്ച ചിത്രത്തിലൂടെയാണ് പ്രിയാരാമന്‍ വെള്ളിത്തിരയിലെത്തിയത്. ഐവി ശശിയുടെ അര്‍ത്ഥം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. 1999 ല്‍ വിവാഹിതയായ ശേഷവും പ്രിയരാമന്‍ ഒത്തിരി സീരിയലുകളില്‍ വേഷമിട്ടു. നടന്‍ രഞ്ജിത്തിനെയായിരുന്നു പ്രിയ വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രിയയും രഞ്ജിത്തും വേര്‍പിരിഞ്ഞശേഷം ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് പ്രിയ രാമന്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X