സംവിധായകരെ വിവാഹം കഴിച്ച മലയാള നടിമാര്‍
മലയാള സിനിമയില്‍ ഒട്ടേറെ താരദമ്പതിമാര്‍ ഉണ്ടല്ലോ. ഇതില്‍ ഏറെക്കുറി ആളുകളെയും എല്ലാവര്‍ക്കും പരിചയമുള്ളതുമാണ്. ഇങ്ങനെ താരങ്ങള്‍ തമ്മിലുള്ള വിവാഹങ്ങളില്‍ അധികവും പ്രണയവിവാഹങ്ങളായിരിയ്‌ക്കും എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ നായികമാര്‍ക്ക് സിനിമ നടന്‍മാരോട് മാത്രമല്ല പ്രണയം തോന്നുക സിനിമയിലെ അണിയറ പ്രവര്‍ത്തകരോടും തോന്നും.
ഇത്തരത്തില്‍ സംവിധായകരുമായി പ്രണയത്തിലാവുകയും വിവാഹം കഴിയ്‌ക്കുകയും ചെയ്‌ത ഒട്ടേറെ നായികമാര്‍ മലയാളത്തിലുണ്ട്. ആഷിഖും റീമയും ഇക്കൂട്ടത്തിലെ പുതിയ ജോഡികളാണ്. സംവിധായകരെ വിവാഹം കഴിച്ച ചില മലയാള സിനിമ നടിമാരെ പരിചയപ്പെടാം

സംവിധായകരെ വിവാഹം കഴിച്ച നടിമാര്‍
മലയാളത്തിന് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത സംവിധായകനായിരുന്നു ഭരതന്‍. മിക്ക ഭരതന് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടിയാണ് കെപിഎസി ലളിത. ഒടിവില്‍ ചിത്രങ്ങള്‍ക്കപ്പുറം ഭരതന്റെ ജീവിതത്തില്‍ ഭാര്യയുടെ വേഷവും ലളിത തന്നെ കൈകാര്യം ചെയ്‌തു. ഭരതന്റെ മരണത്തിന് ശേഷവും ലളിത അഭിനയ രംഗത്ത് സജീവമാണ്.

സംവിധായകരെ വിവാഹം കഴിച്ച നടിമാര്‍
മലയാളത്തിലെ സിനിമദമ്പതിമാരില്‍ പ്രമുഖരാണ് മുന്‍നിര സംവിധായകനായിരുന്ന ഐവി ശശിയും ഭാര്യ സീമയും. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സീമയുടെ വിവാഹവും. സീമയും ഐവിശശിയും പ്രണയത്തിലാണെന്ന് അന്ന് ഗോസിപ്പുകള്‍ ഒത്തിരി ഉണ്ടായിരുന്നു. ഇപ്പോഴും സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് ഈ ദമ്പതിമാര്‍

സംവിധായകരെ വിവാഹം കഴിച്ച നടിമാര്‍
ഇടയ്‌ക്ക് വേര്‍പിരിയലിന്റെ വക്കോളമെത്തിയ ദാമ്പ്‌ത്യമാണ് ലിസിയുേടയംു പ്രിയദര്‍ശന്റെയും. പ്രിയന്‍ ചിത്രങ്ങളിലൂടെയാണ് ലിസി ശ്രദ്ധേയയാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ലിസിയുടേ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ലിസിയുടെ ഇഷ്ടത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു.

സംവിധായകരെ വിവാഹം കഴിച്ച നടിമാര്‍
പ്രണയവിവാഹമായിരുന്നു ആനിയുടേയും ഷാജി കൈലാസിന്‍െയും. ആക്ഷന്‍ ചിത്രങ്ങളുടം സംവിധായകനായി ഷാജി കൈലാസിന്‍രെ മിക്ക ചിത്രങ്ങളിലും ആനി അഭിനയിച്ചിട്ടുണ്ട്. തുടരെ തുടരെ എത്രയോ ചിത്രങ്ങള്‍ ഷാജി കൈലാസ് ആനിയ്‌ക്കായ് മാറ്റി വച്ചു. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി.

സംവിധായകരെ വിവാഹം കഴിച്ച നടിമാര്‍
റീമ എന്ന നിടയെ സംന്ധിച്ചിടത്തോളം അവര്‍ക്ക് ബിഗ്‌ബ്രേക്ക് നല്‍കിയ സംവിധായകനായിരുന്നു ആഷിഖ് അബു. ആഷിഖിന്‍റെ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ റീമ മലയാളസിനിമയില്‍ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടു. ഒടുവില്‍ ആഷിഖും റീമയും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്ത റീമയും ആഷിഖും സമ്മതിച്ചു.വളരെ ലളിതമായ ചടങ്ങിലൂടെ ഇവര്‍ വിവാഹിതരായി.


Click it and Unblock the Notifications











