ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍....
മോഹന്‍ലാല്‍- മമ്മൂട്ടി, മോഹന്‍ലാല്‍- ശ്രീനിവാസന്‍ അങ്ങനെ മലയാളി പ്രേക്ഷകര്‍ എക്കാലവും കാണാനാഗ്രഹിയിക്കുന്ന ചില കൂട്ടുകെട്ടുകളുണ്ട്. ഇതിവരെ ഒന്നിച്ചിട്ടില്ല, ഇനി ഒന്ന് ഒന്നിച്ചിവരെ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിയ്ക്കുന്ന കൂട്ടുകെട്ടുകളുമുണ്ട്. ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്ന് മലയാളി പ്രേക്ഷകര്‍ ആഗ്രഹിയിക്കുന്ന ചില കൂട്ടുകെട്ടുകളെ കുറിച്ചാണ് ഇനി പറയുന്നത്, തുടര്‍ന്ന് വായിക്കൂ...

ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍....
ഈ വാപ്പച്ചിയും മകനും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് നാളൊത്തിരിയായി. ഇപ്പോള്‍ വരും, ദാ വന്നു എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല.

ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍....
സാഗര്‍ ഏലിയാസ് ജാക്കി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അച്ഛനും മകനും തുല്യപ്രധാന്യമുള്ള വേഷത്തില്‍ ഒരിക്കല്‍ കൂടെ വെള്ളിത്തിരയില്‍ എത്തിയിരുന്നെങ്കില്‍ എന്ന് മലയാളി പ്രേക്ഷകര്‍ ആഗ്രഹിയിക്കുന്നു. പ്രണവ് സംവിധാനം പഠിച്ചുകൊണ്ടിരിക്കുകയാണല്ലോ, അങ്ങനെ വരുമ്പോള്‍ അച്ഛനെ നായകനാക്കി മകന്‍ ഒരു സിനിമ എടുക്കുന്നതായാലും മതി

ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍....
പ്രണവ് മോഹന്‍ലാല്‍ ഇതുവരെ അഭിനയത്തോട് യെസ് പറഞ്ഞിട്ടില്ല. പക്ഷെ അഭിനയവും താരപുത്രന് വഴങ്ങും എന്നത് നേരത്തെ തെളിയിച്ചതുകൊണ്ട് വരാനുള്ള സാധ്യത വളരെ അടുത്താണ്. ഇനി എങ്ങാന്‍ പ്രണവ് തിരിച്ചുവരികയാണെങ്കില്‍ ദുല്‍ഖറിനൊപ്പം വെള്ളിത്തിരയില്‍ കാണാന്‍ അഗ്രഹിയിക്കുന്നവരുണ്ട്. അല്ലെങ്കില്‍ പ്രണവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചാലും മതി.

ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍....
മമ്മൂട്ടിയ്‌ക്കൊപ്പം ദുല്‍ഖര്‍ എന്നതിനെക്കാള്‍ ഒരു പക്ഷെ പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ടാവും മോഹന്‍ലാലിനൊപ്പം ദുല്‍ഖര്‍ വെള്ളിത്തിരയില്‍ എത്തിയിരുന്നെങ്കില്‍ എന്ന്. അങ്ങനെ ഒരു വാര്‍ത്ത ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല

ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍....
മമ്മൂട്ടിയ്‌ക്കൊപ്പം പോക്കിരി രാജിലും മുന്നറിയിപ്പിലും പൃഥ്വി അഭിനയിച്ചിട്ടുണ്ട്. ഇനി കാണേണ്ടത് മോഹന്‍ലാലിനൊപ്പമാണ്. പലപ്പോഴും പൃഥ്വിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അവസാന നിമിഷം എല്ലാം പിന്‍വലിക്കപ്പെടുകയായിരുന്നു

ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍....
യുവതാരങ്ങള്‍ ഒന്നിച്ചെത്തുന്ന ട്രെന്റ് ഇപ്പോള്‍ മലയാള സിനിമയില്‍ പതിവാണ്. പക്ഷെ ഇതുവരെ ദുല്‍ഖറിനെയും പൃഥ്വി രാജിനെയും ഒന്നിച്ച് കണ്ടല്ല. ഇവര്‍ ഒന്നിച്ചു വന്നിരുന്നെങ്കില്‍ എന്നാഗ്രഹിയിക്കുന്ന പ്രേക്ഷകരുണ്ട്

ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍....
അത് അതിമോഹമാണ്. എന്നാലും സംഭവിക്കാനുള്ള സാധ്യത ഇന്നത്തെ മലയാള സിനിമയില്‍ ഉണ്ടെന്നാണ് വിശ്വാസം. ദിലീപിന്റെ നായികയായി തന്നെ മഞ്ജു എത്തണമെന്നില്ല. ദിലീപുള്ള ചിത്രത്തില്‍ മഞ്ജു വാര്യരും ഉണ്ടായിരുന്നെങ്കില്‍ മതി.

ഇവര്‍ ഒന്നിച്ചിരുന്നെങ്കില്‍....
മഞ്ജു വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന ആദ്യ കാലത്ത് ഒരിക്കല്‍ പോലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടില്ല. മഞ്ജു തിരിച്ചുവരുന്നെന്ന വാര്‍ത്ത വന്നപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്യുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ദിലീപുമായി നല്ല ബന്ധമുള്ളതുകാരണം മഞ്ജുവിനൊപ്പം അഭിനയിക്കില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്നാല്‍ ഈ ജോഡികള്‍ക്കിടയിലെ കെമിസ്ട്രി എങ്ങനെയിരിക്കും എന്നറിയാല്‍ പ്രേക്ഷകര്‍ക്ക് ആവേശമുണ്ട്.


Click it and Unblock the Notifications