കൂടെയുള്ളവർ തന്നെ....എന്തിനാടീ മക്കളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്, സുഹൃത്തിന്റെ വേർപാടിൽ വിതുമ്പി ദിയ
ഉറ്റ സുഹൃത്തിന്റെ വേർപാട് ഇനിയും വിശ്വസിക്കാനാവാതെ ദിയ സന. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദിയയുടെ കുറിപ്പാണ്. ബിഗ് ബോസ് സീസൺ 1 ലൂടെയാണ് ദിയ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയാകുന്നത്. ബിഗ് ബോസ് ഹൗസിലെ ഒരു ശക്തയായ മത്സരാർഥിയായിരുന്നു ദിയ. തന്റെ നിലപാടുകൾ മുഖം നോക്കാതെ തുറന്നടിക്കുന്ന താരം വാർത്തകളിൽ സജീവമായിരുന്നു.

ഏതു ഘട്ടത്തിലും പതറാതെ നിൽക്കുന്ന ദിയയ്ക്ക് സുഹൃത്തിന്റെ വിയോഗം സഹിക്കാവുന്നതിലും അപ്പുറമാണ്. വല്ലാതെ സങ്കടം വരുന്നു എന്നാണ് ദിയ പറയുന്നത്.
ദിയയുടെ ഫേസ്ബുക്ക് പോസ്റ്റ്,
ജീവിതത്തിൽ പണ്ട് എനിക്ക് ഭർത്താവിൽ നിന്നുള്ള ക്രൂരതകൾ കാരണം കിണറ്റിൽ എടുത്ത് ചാടി ആത്മഹത്യക് ശ്രമിച്ചിട്ടുണ്ട്.. കയ്യിലെ ഞരമ്പ് മുറിച്ചിട്ടുണ്ട്.. ജീവിതത്തിൽ ഇതൊക്കെ മറക്കാൻ ആഗ്രഹിക്കുമ്പോളും കൂടെയുള്ളവർ തന്നെ ഇതൊക്കെ ഓർമിപ്പിക്കുന്നു എന്തിനാടീ മക്കളെ നിങ്ങളൊക്കെ ഇങ്ങനെ വിഷമിപ്പിക്കുന്നത്.. മറക്കാൻ ആഗ്രഹിക്കുന്ന പലതും ഓർമിപ്പിക്കും വിഷമിപ്പിക്കും എന്നിട്ട് ഒരൊറ്റ പോക്കാ.. താരം കുറിച്ചു.
നേരത്തെ പ്രിയ സുഹൃത്ത് അഞ്ജന കെ ഹരീഷിന് ആദരാഞ്ജലികൾ അർപ്പിച്ച് ദിയ എത്തിയിരുന്നു. വല്ലാണ്ട് സങ്കടവും വിഷമവും ഒക്കെ വരാണ്.. ആദരാഞ്ജലികൾ എന്ന് പറഞ്ഞുകൊണ്ടാണ് സുഹൃത്തിന്റെ ചിത്രം സഹിതം ദിയ പങ്ക് വച്ചത്. അഞ്ജന കെ ഹരീഷ് (21)നെയാണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വാർത്തകൾ പുറത്തുവന്നത് ഇന്നാണ്. കെ അജിതയുടെ മകളോടൊപ്പം താമസിച്ചുവരികയായിരുന്നു അഞ്ജന.
തലശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടന്നു വരുന്നതിനിടെ അഞ്ജന ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. പിന്നീട് അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് അജിതയുടെ മകളോടൊപ്പം പോകുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അഞ്ജന ജീവനൊടുക്കിയെന്ന വിവരം പുറത്തുവരുന്നത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല.



Click it and Unblock the Notifications