ഒരു കശുവണ്ടി കഥയുമായി പരീക്കുട്ടി, ഒന്നിക്കാൻ കാരണമായതിനെ മാറ്റി നിർത്തപ്പെട്ടിരിക്കുന്നുവെന്നു...

നടൻ പരീക്കുട്ടി പ്രേക്ഷകുടെ ഇടയിൽ കൂടുതൽ സുപരിചിതനാകുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സിനിമയിൽ സജീവമാണെങ്കിലും ബിഗ് ബോസ് സീസൺ 2 ആണ് പരീക്കുട്ടിയെ കൂടുതൽ പോപ്പുലറാക്കുന്നത് കുറച്ച് ആഴ്ചകൾ മാത്രമേ ഹൗസിനുള്ളിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും കുറച്ച് സമയത്തിനുള്ളിൽ തന്നെ താരം ഹൗസിനുള്ളിലും പ്രേക്ഷകരുടെ ഇടയിലും ഇടം പിടിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് പരീക്കുട്ടി. ഇപ്പോഴിത താരത്തിന്റ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്.

pareekutty

"ഇതിൽ മിസ്സിംഗ് ആയിരിക്കുന്നത് ആ ബന്ധത്തിന് നിമിത്തമായിരിക്കുന്ന പുറം തോടിനെയാണ്. ഒന്നിക്കാൻ കാരണമായതിനെ മാറ്റി നിർത്തപ്പെട്ടിരിക്കുന്നു. ഒരു കശുവണ്ടികഥ", എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടിക് ടോക്ക് വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ് പരീക്കുട്ടി. ഇപ്പോൾ ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവയ്ക്കെല്ലാം പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്.

അഭിനേതാവ് എന്നതിലുപരി മികച്ച ഗായകൻ കൂടിയാണ് പരീക്കുട്ടി. ബിഗ് ബോസ് ഹൗസിലായിരിക്കവെ നിരവധി ഗാനങ്ങൾ താരം ആലപിക്കാറുണ്ടായിരുന്നു, പാട്ട് പാടൻ മാത്രമല്ല വരികൾ എഴുതാനും തനിയ്ക്ക് കഴിയുമെന്ന് പരീക്കുട്ടി തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മൊഞ്ചത്തി എന്ന് നീ കേട്ട് മടുത്ത വാക്കായിരിക്കാം. നിന്റെ നിലപാടുകളേക്കാൾ സൗന്ദര്യം ഉണ്ടായിരുന്നു, എന്റെ ആത്മാർത്ഥമായ ഇഷ്ടത്തിന്.... കാറിനുളളിൽ നിന്നുളള ചിത്രത്തിനൊപ്പം താരം കുറിച്ച വരികളായിരുന്നു ഇത്. ഒ എൻ വി എഴുതുവോ ഇതുപോലെ. വയലാർ പരീക്കുട്ടി വർമ്മ എന്നാണ് ചില ആരാധകർ പോസ്റ്റിന് കമന്റ് ചെയ്തത്.

2016 ൽ ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് പരീക്കgട്ടി വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. പിന്നീട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

പരീക്കുട്ടി ഇൻസ്റ്റഗ്രാം പോസ്റ്റ്

പരീക്കുട്ടി

Read more about: actor നടൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X