പ്രായമായെന്ന് പറഞ്ഞ് അവർ എന്റെ ചിത്രങ്ങൾ ഒഴിവാക്കി, സിനിമയിൽ എത്തിയതിനെ കുറിച്ച് രാജിനി ചാണ്ടി
ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ വെളളിത്തരിയിൽ എത്തിയ രാജിനി ചാണ്ടി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ്. സീസൺ 2 ലെ ആദ്യത്തെ മത്സരാർഥിയായിരുന്നു രാജിനി ചാണ്ടി. ഏറ്റവും ആദ്യം ഹൗസിൽ നിന്ന് പുറത്ത് പോയതും നടി ആയിരുന്നു. മുത്തശ്ശിഗദയിലെ അമ്മച്ചിയെ പോലെ ആക്ടീവാണ് രാജിനി ചാണ്ടിയും. മലയാള സിനിമയ്ക്ക് നിരവധി അമ്മമാരുണ്ട്. അവരിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടായിരുന്നു സിനിമയിൽ രാജിനി ചാണ്ടിയുടെ എൻട്രി.
ഏറെ അവിചാരിതമാണ് രാജിനി ചാണ്ടി സിനിമയിൽ എത്തുന്നത്. ഇപ്പോഴിത തന്റെ തന്റെ സിനിമ എൻട്രിയെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. പ്രേമം സിനിമയുടെ എഡിറ്റിംഗ് നടക്കുന്നത് തന്റെ പുഴക്കരയിലുള്ള വീട്ടിൽ വെച്ചായിരുന്നു. ഇവിടെ വച്ച് അവരുമായി കമ്പനിയാകുകയായിരുന്നു. അവരാണ് എന്നെ ജൂഡിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. ഇങ്ങനെയൊരു ചിത്രം താൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഓഫർ കിട്ടിയപ്പോൾ ശരിക്കും ഞെട്ടിയെന്നും രാജിനി ചാണ്ടി പറയുന്നു. കൂടാതെ ഇത്രയും വലിയ കഥാപാത്രമാണെന്ന് ആദ്യം ജൂഡ് തന്നോട് പറഞ്ഞതുമില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.

പ്രേമം ചിത്രത്തിലും രാജിനി ചെറിയ ഭാഗമായിട്ടുണ്ട്. നിവിൻ പോളിയുടെ അമ്മ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തത് രാജിനി ചാണ്ടിയായിരുന്നു. ഒരു ദിവസം അൽഫോൺസ് പുത്രൻ തന്നെ ഫോൺ വിളിച്ച് ഈ കാര്യം പറയുകയായിരുന്നു. കൂളായി പോയി ഡബ്ബ് ചെയ്തിട്ട് വരുകയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
സിനിമ മോഹം എന്നതിൽ ഉപരി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹം തനിയ്ക്ക് നേരത്തെ മുതൽ തന്നെയുണ്ടായിരുന്നു. പഠിക്കാനുളള അവസരം വീട്ടുകാരും ഭർത്താവും തന്നിരുന്നു. എന്നാൽ അതൊന്നും ഞാൻ ചെയ്തിരുന്നില്ല. അത് കഴിഞ്ഞ് വീട്ടിലിരുന്നപ്പോഴാണ് എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹം വല്ലാതെ കൂടിയത്.
സിനിമയിൽ വരുന്നതിന് മുൻപ് മോഡലിങ്ങിന് ചിത്രങ്ങൾ അയച്ചു കൊടുത്തിരുന്നു. എന്നാൽ വയസ്സായി പോയി എന്ന് പറഞ്ഞ് അന്ന് അവർ എന്നെ ഒഴിവാക്കി ചട്ടയും മുണ്ടും ധരിച്ച് നിൽക്കുന്ന ഒരു ചിത്രമായിരുന്നു ഒരു മാധ്യമത്തിന് അയച്ച് കൊടുക്കുന്നത്. എന്നാൽ അവർക്ക് സുന്ദരിമാരായ ചെറുപ്പക്കാരികളെ അല്ലേ ആവശ്യമെന്ന് രാജിനി ചാണ്ടി താമശ രൂപേണേ പറയുന്നുണ്ട്.കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.


Click it and Unblock the Notifications