Just In
- 7 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 7 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 8 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 8 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Lifestyle
സെര്‍വിക്കല്‍ ക്യാന്‍സര്‍: സ്ത്രീകളിലെ ഏറ്റവും ചെറിയ ലക്ഷണം ഇതാണ്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചാക്കോച്ചനും മമ്മൂക്കയും മുന്നില്‍, ഈ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷമായിരുന്നു 2020. മാസ് ചിത്രങ്ങള്‍ മുതല്‍ പ്രമേയപരമായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ വരെ പുറത്തിറങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളും ഇന്‍ഡസ്ട്രിയില്‍ ഇറങ്ങിയിരുന്നു. ഇതില്‍ മോഹന്‍ലാല്‍ ചിത്രം പരാജയമായപ്പോള്‍ മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. ഒപ്പം കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് തുടങ്ങിയ താരങ്ങള്‍ക്കും വിജയസിനിമകള്‍ ലഭിച്ചു.
മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ഈ സിനിമകളെല്ലാം നേട്ടമുണ്ടാക്കിയിരുന്നു. ആരാധകര്‍ മുതല്‍ കുടുംബ പ്രേക്ഷകര്‍ വരെ സിനിമകള്‍ കാണാന്‍ ഈ വര്‍ഷമാദ്യം തിയ്യേറ്ററുകളില്‍ എത്തി. അതേസമയം ഈ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരുന്നു. ഐഎംഡിബിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുഞ്ചാക്കോ ബോബന് മിഥുന് മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ചിത്രമാണ് അഞ്ചാം പാതിര. ചാക്കോച്ചന്റെ ത്രില്ലര്‍ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. കുഞ്ചാക്കോ ബോബനൊപ്പം ഷറഫുദ്ദീന്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അഞ്ചാം പാതിരയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ 45.90 കോടിയെന്നാണ് ഐഎംഡിബി റിപ്പോര്‍ട്ടില്‍ പറയുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഈ വര്‍ഷം തരംഗമായ ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. 35.50 കോടി കളക്ഷന്‍ ചിത്രം ലോകമെമ്പാടുനിന്നും നേടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകനും ഒന്നിച്ച ചിത്രമായിരുന്നു ഷൈലോക്ക്. മീന നായികയായ ചിത്രത്തില്‍ തമിഴ് താരം രാജ്കിരണ്, സിദ്ധിഖ്, ബിബിന്‍ ജോര്‍ജ്ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

പൃഥ്വരാജ്-ബിജു മേനോന് കൂട്ടുകെട്ടില്‍ ഈ വര്‍ഷം തരംഗമായ സിനിമയാണ് അയ്യപ്പനും കോശിയും. സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിരുന്നു. കോശി കുര്യനായി പൃഥ്വിയും അയ്യപ്പന് നായരായി ബിജു മേനോനും മല്‍സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും. 34.69 കോടിയാണ് ചിത്രം നേടിയത്.

സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. ഒരു ഫീല്‍ഗുഡ് സിനിമയായാണ് വരനെ ആവശ്യമുണ്ട് പ്രേക്ഷകരിലേക്ക് എത്തിയത്. 28.90 കോടി ചിത്രം ലോകമെമ്പാടുമായി നേടിയെന്നാണ് ഐഎംഡിബി റിപ്പോര്‍ട്ടില്‍ പറയുന്നത്.