പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ രീതികള്‍
മുമ്പെല്ലാം സിനിമാതാരങ്ങളെ സിനിമയ്ക്ക് പുറത്ത് കാണാന്‍ കിട്ടുകയെന്നത് വളരെ അപൂര്‍വ്വമായി മാത്രം സാധിയ്ക്കുന്നകാര്യമായിരുന്നു. വല്ലപ്പോഴും വല്ല അഭിമുഖങ്ങളിലൂടെയും മറ്റുമായിരിക്കും സിനിമയ്ക്ക് പുറത്തുള്ള അവരുടെ വിശേഷങ്ങളെക്കുറിച്ചും സാമൂഹികകാര്യങ്ങളിലുള്ള അഭിപ്രായങ്ങളെക്കുറിച്ചുമെല്ലാം പ്രേക്ഷകര്‍ക്ക് അറിയാന്‍ കഴിയുന്നത്. എന്നാല്‍ വിവരസാങ്കേതികവിദ്യാ വിസ്‌പോടനത്തിന്റെ ഇക്കാലത്ത് താരങ്ങള്‍ പ്രേക്ഷകര്‍ക്കൊപ്പം തന്നെയുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മൈക്രോ ബ്ലോഗിങ് സൈറ്റുകളിലുമായി അവര്‍ സ്വന്തം വിശേഷങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ടേയിരിക്കുകയാണ്.
മലയാളത്തില്‍ സൂപ്പര്‍താരങ്ങളുള്‍പ്പെടെ പലനടീനടന്മാരും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം സജീവമാണ്. ചിലര്‍ സ്വന്തം സിനിമകളെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് പങ്കുവെയ്ക്കുന്നതെങ്കില്‍ മറ്റു ചിലര്‍ അഭിനേതാവ് എന്നതിനപ്പുറം തങ്ങളുടെ വ്യക്തിത്വത്തെ തുറന്നുകാട്ടാന്‍ ശ്രമിക്കുന്നുണ്ട്. യുവതാരങ്ങളില്‍ പലരും ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമാണ്. ചിലര്‍ ചിലകാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് വിവാദങ്ങളിലും മറ്റും അകപ്പെടുമ്പോള്‍, ചിലര്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ വെറും സെലിബ്രിറ്റി ഇമേജ് സൂക്ഷിച്ചുകൊണ്ടുമുന്നോട്ടുപോവുകയാണ് ചെയ്യുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ നെറ്റ്വര്‍ക്കിങ് സ്വഭാവം നോക്കാം.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
മലയാളതാരങ്ങളില്‍ ആദ്യമായി സൈബര്‍ ലോകത്ത് സജീവമായ ആളാണ് മമ്മൂട്ടി. ബ്ലോഗിലും ഫേസ്ബുക്കിലുമെല്ലാം ആദ്യമെത്തിയത് മമ്മൂട്ടിയായിരുന്നു. സ്വന്തം ചിത്രങ്ങളെക്കുറിച്ചും സിനിമയ്ക്ക് പുറത്തുള്ള വിഷയങ്ങളെക്കുറിച്ചുമെല്ലാം മമ്മൂട്ടി ഫേസ്ബുക്കിലൂടെ സംവിദിക്കാറുണ്ട്. പക്ഷേ എല്ലാത്തിലും പതിവുപോലെ മിതത്വം സൂക്ഷിയ്ക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. തന്നെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ക്കെല്ലാം മറുപടിയും വിശദീകരണവും നല്‍കാന്‍ മമ്മൂട്ടി ഉപയോഗിക്കുന്നത് ഏറെയും ഫേസ്ബുക്ക് തന്നെയാണ്.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
പൊതുവേ നടനെന്ന ഇമേജിനപ്പുറമുള്ള വ്യക്തിപരമായ കാര്യങ്ങളൊന്നും അധികം പരസ്യമാക്കാത്തയാളാണ് മമ്മൂട്ടി. ഫേസ്ബുക്കിലും അദ്ദേഹത്തിന്റെ രീതി ഇതുതന്നെ. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറില്ല. കുടുംബചിത്രങ്ങളൊന്നും പ്രസിദ്ധീകരിക്കാറുമില്ല.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
എല്ലാകാര്യങ്ങളോടും വല്ലാത്ത കൗതുകം സൂക്ഷിയ്ക്കുന്ന താരമാണ് മോഹന്‍ലാല്‍. ഈ സ്വഭാവം അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ ജീവിതത്തിലും കാണാം. ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാം ഏറ്റവും നന്നായി ആരാധകരോട് സംവദിക്കുന്ന താരമാണ് മോഹന്‍ലാല്‍. സിനിമയെക്കുറിച്ചും സിനിമയ്ക്ക് പുറത്തുള്ള രാഷ്ട്രീയമുള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും തന്റെ അഭിപ്രായം കൃത്യമായി വ്യക്തമാക്കുന്നുണ്ട് ലാല്‍.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
ബ്ലോഗ് കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന താരം കൂടിയാണ് മോഹന്‍ലാല്‍. ബ്ലോഗില്‍ പലപ്പോഴും ഇദ്ദേഹം വിഷയമാക്കുന്നത് സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളാണ്. നല്ല വായനാസുഖമുള്ളതാണ് ലാലിന്റെ എഴുത്ത്, പലപ്പോഴും ഈ ബ്ലോഗിലെ പോസ്റ്റുകള്‍ വലിയ വാര്‍ത്തകളാകാറുണ്ട്.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ ഫേസ്ബുക്കില്‍ സജീവമായ മലയാളിതാരമായ നസ്രിയ നസീം. കരിയറിന്റെ തുടക്കത്തില്‍ത്തന്നെ അസൂയാവഹമായരീതിയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് നസ്രിയ. പുതിയ സിനിമകള്‍, തന്റെ പുതിയ ഫോട്ടോഷൂട്ട് തുടങ്ങിയ കാര്യങ്ങളാണ് നസ്രിയ കൂടുതലായും ആരാധകരുമായി പങ്കുവെയ്ക്കുന്നത്. വിശേഷാവസരങ്ങളില്‍ ആരാധകര്‍ക്ക് ആശംസകള്‍ നല്‍കാനും നസ്രിയ മറക്കാറില്ല. നസ്രിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന വലിയൊരു ഗ്രൂപ്പും ഓണ്‍ലൈനിലുണ്ട്. വി ഹേറ്റ് നസ്രിയ എന്നൊരു പേജ് ഉണ്ടാക്കിയ ഇക്കൂട്ടര്‍ നസ്രിയ്‌ക്കെതിരെ എന്തെങ്കിലുമൊരു ആയുധം കിട്ടാന്‍ നോക്കിയിരിപ്പാണ്. മതത്തിന്റെയും അച്ചടക്കത്തിന്റെയും കാര്യം പറഞ്ഞ് നസ്രിയയെ നല്ല വഴിയ്ക്ക് നടത്താന്‍ ശ്രമിക്കുന്നവരും കുറവല്ല.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
സംവിധായകനായ ആഷിക് അബു എന്തിനെക്കുറിച്ചും അഭിപ്രായം പറയും ഇതില്‍ സാമൂഹികമെന്നോ രാഷ്ട്രീയമെന്നോ മതപരമെന്നോ വ്യത്യാസമില്ല. സിനിമയ്‌ക്കൊപ്പം തന്നെ സാമൂഹികപ്രസക്തിയുള്ള കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് ആഷിക് സ്വന്തം ഫേസ്ബുക്ക് പേജില്‍.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ സിനിമയെക്കുറിച്ച് മാത്രമാണ് സംസാരിക്കാറുള്ളത്. അതും സംസാരം വളരെ കുറച്ചാണ് ചിത്രങ്ങളാണ് കൂടുതലും ദുല്‍ഖറിന്റെ ഫേസ്ബുക്ക് പേജില്‍ കാണാന്‍ കഴിയുക. താന്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകളുടെ ചിത്രങ്ങളും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ ഇടാറുണ്ട്.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
ഫഹദും നടനെന്ന ഇമേജിനെത്തന്നെയാണ് ഫേസ്ബുക്കിലൂടെ പ്രതിഫലിപ്പിക്കുന്നത്. പുതിയ പ്രൊജക്ടുകള്‍, ലൊക്കേഷനിലെ ചിത്രങ്ങള്‍, പോസ്റ്ററുകള്‍ ഇതൊക്കെതന്നെയാണ് ഫഹദിന്റെ ഫേസ്ബുക്ക് വിശേഷങ്ങള്‍.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
ഫേസ്ബുക്കില്‍ സജീവമായ മറ്റൊരു യുവതാരമാണ് സണ്ണി വെയ്ന്‍. ദിവസത്തില്‍ത്തന്നെ പലപ്പോഴായി സണ്ണി പുത്തന്‍ അപ്‌ഡേറ്റുകള്‍ നല്‍കാറുണ്ട്. സ്വന്തം ന്യൂലുക്ക്, ലൊക്കേഷന്‍ ചിത്രങ്ങള്‍, പുതിയ ചിത്രങ്ങളുടെ ട്രെയിലര്‍ ഇതെല്ലാമാണ് സണ്ണി ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുള്ളത്.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
പുതുനായികമാരിലെ മികച്ച താരമാണ് താനെന്ന് തെളിയിച്ച റിമ കല്ലിങ്കലും ഓണ്‍ലൈനില്‍ സജീവമായ താരമാണ്. തന്റെ ഫാന്‍ പേജ് തന്നെയാണ് റിമ ഫേസ്ബുക്ക് പേജായി ഉപയോഗിക്കുന്നത്. തന്റെ സിനിമകളെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചുമെല്ലാം റിമ ഈ പേജിലൂടെ പറയാറുണ്ട്. പുത്തന്‍ മലയാളചിത്രങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നകാര്യത്തില്‍ റിമ പിശുക്കു കാണിക്കാറില്ല. ഒപ്പും സ്വന്തം ഫോട്ടോഷൂട്ടും ഭര്‍ത്താവ് ആഷിക് അബുവുമൊത്തുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്‌നമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാടെടുക്കുകുയം സാമൂഹിക പ്രസക്തയുള്ള വിഷങ്ങളില്‍ അഭിപ്രായം പറയുകയും ചെയ്യുന്നത് റിമയുടെ രീതിയാണ്.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
ഫോട്ടോക്യൂന്‍ എന്ന് അമല പോളിന്റെ ഓണ്‍ലൈന്‍ പേഴ്‌സണാലിറ്റിയെ വിശേഷിപ്പിക്കാവുന്നതാണ്. ദിനംപ്രതിയെന്നോണം പുതിയ ലുക്കിലുള്ള സ്വന്തം ചിത്രങ്ങള്‍ പോസ്റ്റുചെയ്യുകയാണ് അമലയുടെ പ്രധാന ഫേസ്ബുക്ക് വിനോദം.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
പലസിനിമകളിലുമുണ്ട് അനൂപിന് ഒരു ചോക്ലേറ്റ് ഇമേജ്. ഏതാണ്ട് അതുപോലെതന്നെയാണ് അനൂപിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസുകളുടെയും കമന്റുകളുടെയും കാര്യം. എല്ലാവരെയും സ്‌നേഹത്തോടെ ഡിയേര്‍സ് എന്നും ഡാര്‍ലിങ്‌സ് എന്നും സംബോധനചെയ്തുകൊണ്ട് അനൂപ് എന്തും പറയുന്നത്. സ്വന്തം സിനിമകളെക്കുറിച്ചുള്ള കാര്യങ്ങളാണ് അനൂപ് ഏറെയും പങ്കുവെയ്ക്കുന്നത്.

പ്രിയതാരങ്ങളുടെ ഓണ്‍ലൈന്‍ ഹാബിറ്റ്സ്
പഴയകാലതാരമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും ഇന്ന് ന്യൂജനറേഷനൊപ്പമാണ് പ്രതാപ് പോത്തന്‍. സ്റ്റില്‍ യങ് എന്ന വിശേഷണം നന്നായി യോജിക്കുന്ന പ്രതാപിന്റെ ഫേസ്ബുക്ക് പേജ് രസകരമാണ്. പ്രമുഖരുടെയും പ്രശസ്തരുടെയും ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്നതുമായ വാചകങ്ങളാണ് പ്രതാപിന്റെ ഫേസ്ബുക്ക് നിറയെ. പ്രതാപ് എഴുതാറുള്ള ചില കാര്യങ്ങള്‍ക്ക് കാവ്യഭംഗിയുണ്ടെന്നുള്ളകാര്യം പറയാതിരിക്കാനാവില്ല. ഒപ്പം പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും പ്രതാപ് പങ്കുവെയ്ക്കാറുണ്ട്.


Click it and Unblock the Notifications











