twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    By Lakshmi
    |

    പലമേഖലകളില്‍ നിന്നാണ് പലരും സിനിമയിലെത്തുകയും താരങ്ങളായി തിളങ്ങുകകയും ചെയ്യുന്നത്. ചിലര്‍ മോഡിലിങ് രംഗത്തുനിന്നും മറ്റു ചിലര്‍ സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. മലയാളത്തില്‍ ഒരുകാലത്ത് മികച്ച നടിമാരെയും നടന്മാരെയുമെല്ലാം സ്ഥിരമായി സംഭാവനചെയ്തുകൊണ്ടിരുന്നത് സ്‌കൂള്‍ യുവജനോത്സവങ്ങളായിരുന്നു. യുവജനോത്സവത്തില്‍ കലാതിലകപ്പട്ടവും കലാപ്രതിഭാ പട്ടവുമെല്ലാമുണ്ടായിരുന്ന കാലത്ത് പട്ടം നേടുന്നവരെല്ലാം അധികം വൈകാതെ സിനിമയിലെത്തുകയെന്നത് ഒരു പതിവായിരുന്നു.

    നൃത്തവേദികളില്‍ തിളങ്ങിയവരാണ് പലപ്പോഴും വെള്ളിത്തിരയിലും തിളങ്ങിയിട്ടുള്ളത്. അഭിനയം പോലെതന്നെ നൃത്തത്തിലും അഭിരുചിയുള്ള പല താരങ്ങളും നമുക്കുണ്ട്, യുവജനോത്സവവേദികളില്‍ നിന്നും അല്ലാതെയും സിനിമയിലെത്തിയവരുണ്ട് ഇക്കൂട്ടത്തില്‍. അഭിനയവും നൃത്തവും ഒരുമിച്ച് കൊണ്ടുപോകുന്ന ചില താരങ്ങള്‍ ഇതാ

    മഞ്ജു വാര്യര്‍

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    നൃത്തവും അഭിനയവും ഒരുപോലെഇഷ്ടപ്പെടുന്ന താരങ്ങളുടെ പേര് പറയുമ്പോള്‍ ഈ അവസരത്തില്‍ എന്തായാലും മഞ്ജുവിന്റെ പേര് തന്നെ ആദ്യം പറയാം. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലെത്തിയ മഞ്ജു ഇപ്പോള്‍ വീണ്ടും നൃത്ത വേദിയില്‍ സജീവമാണ്. ഭരതനാട്യവും മോഹിനിയാട്ടവുമായിരുന്നു സ്‌കൂള്‍ കാലത്ത് മഞ്ജുവിന്റെ പ്രധാന മത്സരയിനങ്ങള്‍. ഇപ്പോള്‍ കുച്ചിപ്പുടിയിലാണ് മഞ്ജു പരിശീലനം നേടുന്നത്.

    റിമ കല്ലിങ്കല്‍

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    പുതുതലമുറ നടിമാരിലെ മികച്ച നര്‍ത്തകിയാണ് റിമ കല്ലിങ്കല്‍. സ്‌കൂള്‍, കോളെജ് പഠനകാലം മുതല്‍തന്നെ റിമ നൃത്തരംഗത്ത് സജീവമാണ്. കണ്ടംപററി ഡാന്‍സ് ആണ് റിമയുടെ പ്രധാന നൃത്തയിനം. സ്വന്തമായി ഒരു നൃത്തട്രൂപ്പുള്ള റിമ വിദേശങ്ങളിലും പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ റിമയുടെ നൃത്തം ഒരു പതിവാണ്. കളരിപോലുള്ള പരമ്പരാഗത ആയോധന കലകളിലും റിമ പരിശീലനം നേടിയിട്ടുണ്ട്.

    കാവ്യ മാധവന്‍

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    സ്‌കൂള്‍ യുവജനോത്സവത്തിന്റെ സംഭാവനയാണ് കാവ്യ മാധവനും. ഭരതനാട്യം മോഹിനിയാട്ടം എന്നിവയ്‌ക്കൊപ്പം കൂത്ത് പോലുള്ള കലാരൂപങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട് കാവ്യ. ക്ലാസിക്കല്‍ നൃത്തത്തിന്റെ വേഷവിധാനങ്ങളുമായി കാവ്യ പലചിത്രങ്ങളിലും എത്തിയിട്ടുണ്ട്.

    ശോഭന

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    മലയാളസിനിമയിലെ നര്‍ത്തകിമാര്‍ എന്നു പറയുമ്പോള്‍ത്തന്നെ ആദ്യം മനസിലെത്തുന്ന രൂപങ്ങളില്‍ ഒന്നാണ് ശോഭനയുടേത്. സിനിമയേക്കാള്‍ ഒരുപടിപ്രധാന്യം കൂടുതല്‍ ശോഭന നൃത്തത്തിന് നല്‍കുന്നുണ്ട്. ഭരതനാട്യമാണ് ശോഭനയുടെ ഇഷ്ടനൃത്തം. മുഖസൗന്ദര്യവും ആകാരവടിവും ഒത്തിണങ്ങിയ ശോഭനയുടെ നൃത്തത്തിന് ഏറെ ആരാധകരുണ്ട്. ശോഭന നര്‍ത്തകിയുടെ വേഷത്തിലെത്തിയ പല ചിത്രങ്ങളും മലയാളത്തിലുണ്ട്. നൃത്തത്തെ പ്രണയിക്കുന്ന ശോഭന ഒരു നൃത്തവിദ്യാലയവും നടത്തുന്നുണ്ട്.

    ലക്ഷ്മി ഗോപാലസ്വാമി

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടിച്ചിത്രത്തില്‍ നായികയായി എത്തിയ ലക്ഷ്മി ഗോപാലസ്വാമിയും മികച്ചൊരു നര്‍ത്തകിയാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ നര്‍ത്തകിയുടെ വേഷത്തിലായിരുന്നു ലക്ഷ്മി അഭിനയിച്ചത്. സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം ഇഷ്ടനൃത്തരൂപമായ ഭരതനാട്യത്തിനായി ലക്ഷ്മി സമയം കണ്ടെത്താറുണ്ട്.

    വിനീത്

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    സ്‌കൂള്‍ യുവജനോത്സവവേദിയില്‍ നിന്നും സിനിയമിലെത്തിയ താരങ്ങളിലൊരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച വിനീതിന്റെ അഭിനയവും നൃത്തവും ഒരുപോലെ മനോഹരമാണ്. കമലദളം, പരിണയം തുടങ്ങിയ ചിത്രങ്ങളില്‍ വിനീത് നര്‍ത്തകന്റെ വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു.

    ഭാനുപ്രിയ

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    ഇപ്പോള്‍ അഭിനയരംഗത്ത് സജീവമല്ലെങ്കിലും തെന്നിന്ത്യയുടെ ഇഷ്ടനായികയായിരുന്നു ഭാനുപ്രിയ. മലയാളത്തിലും ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഭാനുപ്രിയ മികച്ചൊരു നര്‍ത്തകിയാണ്. ഭാനുപ്രിയയുടെ നൃത്തം പകര്‍ത്തിയ ഒരു ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ രാജശില്‍പി. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയ്‌ക്കൊപ്പവും ഭാനുപ്രിയ നൃത്തം ചെയ്തു.

    രേവതി

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    രേവതിയെന്ന നടിയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. മികച്ച അഭിനയത്തിനൊപ്പം സംവിധാനത്തിലും തനിയ്ക്ക് കഴിവുണ്ടെന്ന് രേവതി തെളിയിച്ചിട്ടുണ്ട്. രേവതിയും മികച്ചൊരു നര്‍ത്തകിയാണ്. ദേവാസുരം പോലുള്ള ചിത്രങ്ങളില്‍ രേവതിയുടെ നൃത്തപാടവം നമ്മള്‍ കണ്ടിട്ടുണ്ട്.

    ആശ ശരത്ത്

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    മലയാളസിനിയിലെ പുതിയതാരമാണ് ആശ ശരത്ത്. കുങ്കുമപ്പൂവ് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ കുടുംബസദസ്സുകളുടെ പ്രിയതാരമായി മാറിയ ആശ ശരത്ത് മികച്ചൊരു നര്‍ത്തകിയാണ്. ഇതിനകം തന്നെ കേരളത്തില്‍ പലവേദികളിലും ആശ ശരത്ത് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

    ഷംന കാസിം

    മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

    സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ നിന്നെത്തിയ താരമാണ് ഷംന കാസിമും. വെറും നൃത്തം മാത്രമല്ല റോളര്‍ സ്‌കേറ്റിങ് ഭരതനാട്യത്തിലും മിടുക്കിയാണ് ഷംന കാസിം. പലനൃത്തരൂപങ്ങളിലും പ്രാവീണ്യം നേടിയിട്ടുള്ള ഷംനയ്ക്ക് ആധുനിക നൃത്തരൂപങ്ങളും നന്നായി വഴങ്ങുന്നുണ്ട്.

    English summary
    Here is a dekko at some of the leading actors, who are also talented dancers.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X