ഭയവും ആശങ്കയുമല്ല വേണ്ടത് ജാഗ്രത.. കരുതലോടെ നീങ്ങാം, കൊറോണ വൈറസ്; ജനങ്ങൾക്കൊപ്പം താരങ്ങളും
കേരളത്തിൽ കൊറോണ വൈറസ് വ്യാപിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഭയവും ആശങ്കയുമല്ല മറിച്ച് ജാഗ്രതയാണ് ഈ സമയത്ത് ആവശ്യം. കൊറോണ വൈറസിൽ നിന്ന് ജനങ്ങൾക്ക് സംരംക്ഷണം നൽകാനായി സർക്കാരും ആരോഗ്യ പ്രവർത്തകരും ജനങ്ങളുടെ കൂടെ തന്നെയുണ്ട്. നിലവിലെ സംസ്ഥാനത്തെ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ കൃത്യമായി തന്നെ ജനങ്ങളിൽ എത്തിക്കുന്നുണ്ട്.
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ജനതയ്ക്കും സർക്കാരിനുമൊപ്പം സിനിമ താരങ്ങളും. ഭയവും ആശങ്കയും മാറ്റി വച്ച് ജാഗ്രതയോടെ മുന്നിട്ടിറങ്ങുകയാണ് വേണ്ടതെന്ന് ഇവർ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ഇവരുടെ പ്രതികരണം. കൊറോണ എങ്ങനെയാണ് പകരുന്നതെന്നും മുൻ കരുതലിനെ കുറിച്ചുമാണ് താരങ്ങൾ ജനങ്ങളുമായി പങ്കുവെയ്ക്കുന്നത്. കൂടാതെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർക്കും സർക്കാരിനും അഭിനന്ദവും പൂർണ പിന്തുണയും ഇവർ നേരുന്നുണ്ട്.

കൊറോണ വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പുമായി മോഹൻലാൽ. താരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ താരം സോഷ്യൽ മീഡിയയിലും പങ്കുവെച്ചിട്ടുണ്ട്. കൊറോണ ആശങ്കകളോട് നോ പറയു, മുൻ കരുതലിനോട് യെസ് പറയൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊറോണ വൈറസ് എങ്ങനെയാണ് പകരുന്നത്, എന്തൊക്കെ മുൻകരുതലുകൾ എടുക്കണം, വൈറസിനെ ശരീരത്തിൽ നിന്ന് പൂർണമായും ഇല്ലാതാക്കാൻ പറ്റുമോ? തുടങ്ങിയ ചോദ്യങ്ങൾ എറണകുളം മെഡിക്കൽ കോളേജിലെ കൊറോണ കൺട്രോൾ നോഡൽ ഓഫീസറും ശ്വാസകോശ വിഭാഗം മേധവിയുമായ ഡോക്ടർ ഫത്താഹപദ്ദീനോട് ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ചോദ്യങ്ങൾക്കുള്ള ഉത്തരവും അദ്ദേഹം കൊടുക്കുന്നുണ്ട്.

കൊറോണ വൈറസ്സിനെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്ക് പിന്തുണയുമായി നടനും എംപിയുമായ സുരേഷ് ഗോപിയും രംഗത്തെത്തിയിട്ടുണ്ട്. നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഷോയിലൂടൊണ് താരം ഇതിന്റെ ഭാഗമായിരിക്കുന്നത്. ഭയവും ആശങ്കയുമൊക്കെ മാറ്റിവെച്ച് ജാഗ്രതയോടെ നമുക്ക് പ്രതിരോധിക്കാമെന്ന് നടൻ വീഡിയോയിൽ പറയുന്നുണ്ട്. പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവർ എത്രയും വേഗം സ്ക്രീനിങ് ടെസ്റ്റിന് വിധേയരാകണമെന്നും യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം കോടീശ്വരൻ ഷോയിലൂടെ ആവശ്യപ്പെട്ടു. ഓരോ ജീവനും വിലപ്പെട്ടതാണ് കരുതലോടെ പ്രതിരോധിക്കാമെന്നും താരം പറയുന്നു.

കൊറോണ വൈറസിനെതിരെയുള്ള സർക്കാർ പോരാട്ടത്തിൽ കൈയ്യടിച്ച് നടൻ അനൂപ് മേനോൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർക്കു ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളേയും പ്രശംസിച്ചിരിക്കുന്നത്.'മാതൃകയാക്കാനും അനുകരിക്കാനും ഇതാ നമുക്ക് ഒരു നേതാവ്.. ഇതേ പോലെ ഇനിയുമൊരുപാടുപേരുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോവുകയാണ്.. ചെറിയ കാര്യങ്ങളില്ല, പരിഹാസവാക്കുകളില്ല, അവസാരവാദസിദ്ധാന്തമോ ഒന്നുമില്ല... സാമൂഹ്യസേവത്തിലെ ഏറ്റവും സുതാര്യമായ ഇടം... നിങ്ങള്‍ മുന്നോട്ടു കുതിക്കൂ ടീച്ചര്‍.. അനൂപ് മേനോൻ കുറിച്ചു.

മന്ത്രി ഷൈലജ ടീച്ചറെ പ്രശംസിച്ച് കൊണ്ടായിരുന്നു താരത്തിന്റെ പേസ്റ്റും. നമ്മുടെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറെക്കുറിച്ച് ഞാന്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു. നിപ്പ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ കൊറോണ വൈറസ് അടക്കം നാട്ടിലെത്തിയ പല ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടതു നോക്കിയാല്‍ അവര്‍ സത്യത്തില്‍ ഒരു ഹീറോ തന്നെയാണ്. എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ സ്ത്രീ കൂടിയാണ്. സ്‌നേഹം മാത്രം. നിങ്ങള്‍ ഇനിയും മുന്നോട്ടു തന്നെ കുതിക്കൂ.. എന്ന് നിങ്ങള്‍ വിളിക്കാറുള്ളതുപോലെ നിങ്ങളുടെ മാണിക്യച്ചെമ്പഴുക്ക. പ്രതിസന്ധികള്‍ നേരിടുന്നതിലെ എന്റെ എ ഊര്‍ജവും പ്രചോദനവുമാണ് നിങ്ങള്‍.- രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.

കൊറോണ വൈറസിനെ കേരളത്തില്‍ നിന്നും തുരത്താന്‍ കൈകൊള്ളുന്ന പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ സിനിമാതാരങ്ങളും സംവിധായകരും മന്ത്രിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു . അതിനിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ സംവിധായകരായ മനു അശോകന്‍, ബി ഉണ്ണികൃഷ്‌ണന്‍, വിപിന്‍ ദാസ്, എം എ നിഷാദ്, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, നടന്‍ വിനയ് ഫോര്‍ട്ട്, നടി റിമ കല്ലിങ്കല്‍ എന്നിവര്‍ മന്ത്രിയെ പിന്തുണച്ച് വന്നിരുന്നു.


Click it and Unblock the Notifications