അമ്പിളി ദേവിയും ചാക്കോച്ചനും സൗബിനുമെല്ലാം ഭാഗ്യമുണ്ടായി!ഒരു കൂട്ടം താരപുത്രന്മാര്‍ ജനിച്ച വര്‍ഷമാണ്

പുതിയൊരു വര്‍ഷം കൂടി വരാന്‍ പോവുന്നു. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളും തേടി കണ്ടെത്തി കൊണ്ടിരിക്കുകയാണ് എല്ലാവരും. മലയാള സിനിമാലോകത്തെ സംബന്ധിച്ചിടത്തോളം ലാഭവും നഷ്ടവും ഫിഫ്റ്റി ഫിഫ്റ്റിയായിരുന്നു. നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടിയ നിരവധി സിനിമകളാണ് ഈ വര്‍ഷം പിറന്നത്. അതിനെക്കാള്‍ സന്തോഷം നല്‍കുന്ന ചില കാര്യങ്ങള്‍ കൂടിയുണ്ട്.

മലയാള സിനിമയിലെ ചില യുവതാരങ്ങള്‍ക്ക് കുഞ്ഞ് പിറന്ന വര്‍ഷമാണിന്ന്. അതില്‍ ഏറ്റവുമധികം ആഘോഷമാക്കിയ താരപുത്രന്റെ വരവ് നടന്‍ കുഞ്ചാക്കോ ബോബന്റേതായിരുന്നു. ഇത് മാത്രമല്ല 2019 ല്‍ പിറന്ന ചില സെലിബ്രിറ്റി താരപുത്രന്മാരുടെയും പുത്രിമാരുടെയും വിശേഷങ്ങള്‍ ഇങ്ങനെയാണ്.

ഈ വര്‍ഷം പിറന്ന താരപുത്രന്മാര്‍

നടന്‍ കുഞ്ചാക്കോ ബോബനെ പോലെ സിനിമാപ്രേമികളും ആരാധകരും ഒരുപോലെ കാത്തിരുന്നത് താരത്തിന് ഒരു കുഞ്ഞ് ജനിക്കാന്‍ വേണ്ടിയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് പതിനാല് വര്‍ഷത്തോളമായിട്ടും കുഞ്ഞ് പിറക്കാത്തതില്‍ ചാക്കോച്ചനും ഭാര്യ പ്രിയയും നിരാശയിലായിരുന്നു. എന്നാല്‍ ഇരുവരും ആഗ്രഹിച്ചത് പോലെ 2019 ലാണ് ഒരു മകന്‍ പിറക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 16 നായിരുന്നു ഇസാഹക്ക് എന്ന് പേരിട്ടിരിക്കുന്ന മകന്‍ ചാക്കോച്ചന് ജനിക്കുന്നത്. മലയാള സിനിമാലോകം ഒന്നടങ്കം താരദമ്പതികള്‍ക്ക് ആസംസകളുമായി എത്തിയിരുന്നു.

 ഈ വര്‍ഷം പിറന്ന താരപുത്രന്മാര്‍

ചാക്കോച്ചന് ആണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലിരിക്കുമ്പോള്‍ തൊട്ട് പിന്നാലെ നടന്‍ സൗബിന്‍ ഷാഹിറിനും ഒരു മകന്‍ പിറന്നു. 2017 ഡിസംബറിലായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിനിയായ ജമീയയും വിവാഹിതരാവുന്നത്. 2019 മേയ് മാസമായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറക്കുന്നത്. മകന് ഓര്‍ഹാന്‍ എന്നാണ് പേരിട്ടത്. മകന്റെ വരവ് അത്രയധികം ആഘോഷത്തോടെയായിരുന്നു സൗബിന്‍ സ്വീകരിച്ചത്. രസകരമായ നിരവധി ഫോട്ടോസ് ദിനംപ്രതി സമൂഹ മാധ്യമത്തിലൂടെ താരം പങ്കുവെക്കാറുമുണ്ട്.

ഈ വര്‍ഷം പിറന്ന താരപുത്രന്മാര്‍

രണ്ട് താരപുത്രന്മാര്‍ പിറന്നതിന് ശേഷം ഒരു താരപുത്രി കൂടി മലയാള സിനിമയിലേക്ക് ഈ വര്‍ഷം പിറവിയെടുത്തു. ഇക്കഴിഞ്ഞ ജൂണ്‍ മാസമായിരുന്നു ബിബിന് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മകളുടെ ജനനത്തിന് പിന്നാലെ തന്നെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് താരം എത്തിയിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് വലിയ വാര്‍ത്തയായിരുന്നു. 2018 മേയ് 20 നായിരുന്നു ബിബിന്‍ ജോര്‍ജിന്റെ വിവാഹം. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയായിരുന്നു ബിബിന്റെ ജീവിതസഖി.

  ഈ വര്‍ഷം പിറന്ന താരപുത്രന്മാര്‍

മിനിസ്‌ക്രീന്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും ജീവിതത്തിലെ ഏറ്റവും സന്തോഷങ്ങള്‍ നടന്ന വര്‍ഷമായിരുന്നു 2019. ഇരുവരും വിവാഹിതരായതും ഒരു മകന്‍ പിറന്നതും ഇക്കൊല്ലമായിരുന്നു. ജനുവരി 25 നായിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതാരാവുന്നത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാന്‍ പോവുകയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. നവംബര്‍ മാസമായിരുന്നു ഒരു ആണ്‍കുഞ്ഞ് പിറന്നത്. മകനൊപ്പമുള്ള ആദ്യ ചിത്രങ്ങള്‍ മുതല്‍ പേരിടല്‍ ചടങ്ങിന്റെ ഫോട്ടോസും താരദമ്പതികള്‍ പുറത്ത് വിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X