twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സത്താർ, ലെനിൻ രാജേന്ദ്രൻ, എംജെ... 2019ലെ മലയാള സിനിമയുടെ നഷ്ടങ്ങൾ

    |

    2019 മലയാള സിനിമയെ സംബന്ധിച്ച് മികച്ചൊരു വർഷമായിരുന്നു . ഒരു പിടി നല്ല ചിത്രങ്ങളായിരുന്നു ഈ വർഷം പുറത്തു വന്നത്. മികച്ച കലാകാരന്മാരും 2019 ൽ അരങ്ങേറ്റം കുറിച്ചിരുന്നു. വലിയ ചിത്രങ്ങൾ മാത്രമല്ല ചെറിയ ബജറ്റ് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ സാമ്പത്തിക ലാഭം നേടിയിരുന്നു.

    ലാഭങ്ങളെ പോലെ തികത്താൻ കഴിയാത്ത് ഒരുപിടി നഷ്ടങ്ങൾക്കും 2019 സാക്ഷിയായിട്ടുണ്ട്. മലയാള സിനിമയിൽ നിന്ന് മികച്ച കാലാകാരന്മാരാണ് ഈ വർഷം ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് മൺമറഞ്ഞത്. 2019 ലെ സിനിമ മേഖലയിലെ ദുഃഖങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇവരുടെ നഷ്ടം.

    സത്താർ( 1952-2019)

    എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു സത്താർ.1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. നടനായും വില്ലനായും തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു. മലയാളത്തിലെ ഗ്ലാമറസ് വില്ലനായിരുന്നു സത്താർ. 1979 ൽ നടി ജയഭാരതിയെ വിവാഹം കഴിക്കുകയായിരുന്നു. ചില അസ്വാരസ്യങ്ങളെത്തുടർന്ന് അവർ ഏറെനാൾ വേർപിരിഞ്ഞു. 2019 സെപ്റ്റംബർ 19 നാണ് കരൾ രോഗത്തെ തുടർന്ന് സത്താർ മരിക്കുന്നത്. രോഗം ബാധിച്ചതിനേത്തുടർന്ന് ജൂലൈ 31നാണ് സത്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

    എംജെ രാധകൃഷ്ണൻ (1988–2019)


    മലയാള സിനിമ എന്നെന്നും ഓർമ്മിച്ചിരിക്കുന്ന ഒരു കലാകാരനാണ് പ്രശസ്ത ഛായാഗ്രാഹകൻ എംജെ രാധാകൃഷ്ണൻ. കണ്ണിനും മനസ്സിനും കുളിർമയേകുന്ന മികച്ച ഒരുപിടി ഫ്രെയിമുകളായിരുന്നു എംജെ സിനിമ പ്രേമികള്ഡക്കായി നൽകിയത്. ഇന്നും അദ്ദേഹത്തിൻഖെ ചിത്രങ്ങും മനോഹരമായ ഫ്രെയിമുകളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. 2019 ജൂലൈ 7 ന് ആയിരുന്നു എംജെ രാധകൃഷ്ണൻ നിറങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായത്. ഹൃദായഘാതം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 6 തവണ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

    ലെനിൻ രാജേന്ദ്രൻ(1981–2019)

    മലയാളി സിനിമ പ്രേക്ഷകർക്ക് ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ലെനിൻ രാജേന്ദ്രൻ.. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന്‌ പ്രാധാന്യം കൊടുക്കുന്ന സം‌വിധായകരിലൊരായിരുന്നു അദ്ദേഹ . സിനിമ മാറി ചിന്തിക്കാൻ തുടങ്ങിയട്ടും ലെനിൻ രാജേന്ദ്രൻ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മഴ , മകരമഞ്ഞ്, രാത്രി മഴ തുടങ്ങിയ ചിത്രങ്ങൾ സിനിമ കോളങ്ങളിൽ ചർച്ച വിഷയമാണ്. 2019 ജനുവരി 14 ജനുവരി 14 ആയിരുന്നു ലെനിൻ രാജേന്ദ്രൻ പറയാൻ ബാക്കിയാക്കിയ കഥകൾ വിട്ട് ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്. കരൾ രോഗത്തെ തുടർന്ന് ചെന്നൈ അപ്പോള ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ തീരനഷ്ടമാണ് ലെനിൻ രാജേന്ദ്രൻ.

    ബാബു നാരായണൻ(1989 – 2019)


    കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനാണ് ബാബു നാരായണൻ.. ഹരിഹരന്റെ സംവിധാന സഹായി ആയ ചലച്ചിത്ര രംഗത്തെത്തിയ ബാബു നാരായണൻ മൂന്ന് പതിറ്റാണ്ടുകളായി സിനിമയിൽ സജീവമായിരുന്നു. 59 ാവയസ്സിലായിരുന്നു പ്രിയ സംവിധായകൻ സിനിമ ലോകം വിട്ട് യാത്രയായത്. 2019 ജൂൺ 29 ന് തൃശ്ശൂരിൽ വെച്ചായിരുന്നു താരത്തിന്റെ അന്ത്യം.

    Read more about: 2021 ahead
    English summary
    Malayalam Celebrities Who Died in 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X