»   » 2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സാമ്പത്തിക വിജയം നേടിയ ചിത്രങ്ങള്‍, പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങള്‍, കലാ മൂല്യമുള്ള ചിത്രങ്ങള്‍ അങ്ങനെ 151 ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയുടെ 2015 വര്‍ഷം കടന്ന് പോകുന്നത്. എന്നാല്‍ മലയാള സിനിമയ്ക്ക് 2015 പോലെയൊരു ഒരു ശ്രദ്ധേയമായ വര്‍ഷം ഒരുക്കിയതിന് പിന്നില്‍ ചില അതിസമര്‍ത്ഥന്മാരുടെ സാന്നിധ്യം കൂടിയുണ്ടായിരുന്നു. നവാഗതരായ സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, അതുപോലെ ക്യാമറ കണ്ണുകളിലൂടെ വ്യത്യസ്ത അനുഭവം നല്‍കിയ ജോമോന്‍ ടി ജോണിനെ പോലെയുള്ള ഛായാഗ്രാഹകര്‍, ഇങ്ങനെ മലയാള സിനിമയ്ക്ക് കഴിഞ്ഞു പോയ വര്‍ഷത്തെ ഓര്‍മ്മിക്കാന്‍ ഏറെയാണ്.

ഇതിനെല്ലാമുപരി ന്യൂജനറേഷന്‍ സിനിമകളിലെ രസകരമായ ചില ട്രെന്റ്‌സ് ആയിരുന്നു മറ്റൊരു സംഭവം. സിനിമയിലെ കഥയ്ക്ക് അപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചില ചിത്രങ്ങള്‍. അങ്ങനെ ഒട്ടേറെ രസകരമായ സംഭവങ്ങളും ഒപ്പം മലയാള സിനിമ ഗൗരവമായി നേരിട്ട കാര്യങ്ങളിലൂടെ.. തുടര്‍ന്ന് വായിക്കൂ...

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

നിവിന്‍ പോളി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ബിജു മേനോന്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ,വിനീത് ശ്രീനിവാസന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെയാണ് 2015 വര്‍ഷം കടന്ന് പോയത്. അതില്‍ നിവിന്‍ പോളി, പൃഥ്വരാജ്, ജയസൂര്യ എന്നിവരുടെ ചിത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയത്. കൂടാതെ മലയാള സിനിമയിലെ തഴക്കമുള്ള നടന്മാരായ മുകേഷ്, നെടുമുടി വേണു, സായ് കുമാര്‍ എന്നിവരും പല ചിത്രങ്ങളുടെയും ഭാഗമായി. യുവതാരങ്ങളായ അജു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, നീരജ് മാധവ് തുടങ്ങിയവരും 2015ല്‍ മികച്ച പ്രകടനം കാഴ്ച വച്ചു.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പാര്‍വതി, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, തുടങ്ങിയവരും അവരുടെ പഴയ ശക്തി നിലനിര്‍ത്തി പോന്നു. കൂടാതെ പുതുമുഖങ്ങളായ സായി പല്ലവി, മഡോണ സെബാസ്റ്റിയന്‍, അനുപമ പരമേശ്വരന്‍ എന്നിവരും പ്രേക്ഷക ശ്രദ്ധ നേടി.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20കാര്യങ്ങള്‍

പിക്കറ്റ് 43, ഒരു വടക്കന്‍ സെല്‍ഫി, നീന, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളുടെ ഗംഭീര ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് ജോമോന്‍ ടി ജോണായിരുന്നു. അനാര്‍ക്കലി- സുജിത്ത് വാസുദേവ്, ഹണ്ട്രഡ് ഡേയ്‌സ് ഓഫ് ലവ്- പ്രതീഷ് വര്‍മ്മ തുടങ്ങിയവരെല്ലാം 2015ല്‍ ഛായാഗ്രാഹക രംഗത്ത് ശ്രദ്ധ നേടിയവരാണ്.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

അല്‍ഫോന്‍സ് പുത്രന്‍, ആര്‍ എസ് വിമല്‍, മാര്‍ട്ടിന്‍ പ്രകാട്ട്, രഞ്ജിത്ത് ശങ്കര്‍, ആഷിക് അബു, സച്ചി എന്നിവരാണ് 2015ല്‍ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകര്‍.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

പ്രേമത്തിലെ ജോര്‍ജ്ജിന്റെ താടിയും ബ്ലാക്ക് കുര്‍ത്തയും മുണ്ടും കേരളത്തിലെ യുവത്വങ്ങള്‍ ഏറെ ആസ്വദിച്ചിരുന്നു. കൂടാതെ പ്രേമത്തിലെ മലരിന്റെ സ്റ്റൈലും തരംഗമായി. ബാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ സാരിയും ആ സമയത്ത് ട്രെന്റായിരുന്നു.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

2015ല്‍ 17 പുമതുമുഖങ്ങളെ മലയാള സിനിമ പരിചയപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിലെ മൂന്ന് നായികമാര്‍, നീനയിലെ ദീപ്തി സദി, മഞ്ജിമ മോഹന്‍, പാര്‍വതി രതീഷ് ഇങ്ങനെ നീളുന്നു 2015ലെ പുതുമുഖ താരങ്ങള്‍.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

എന്ന് നിന്റെ മൊയ്തീനിലൂടെ സംവിധാനരംഗത്ത് എത്തിയ ആര്‍ എസ് വിമല്‍, കുഞ്ഞിരാമയണത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫ്, ജി പ്രജിത്ത്, മിഥുന്‍ മാനുവല്‍ തോമസ്, സന്തോഷ് വിശ്വനാഥന്‍ തുടങ്ങിയവരാണ് 2015ലെ നവാഗത സംവിധായകര്‍.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

മലയാള സിനിമയ്ക്ക് ചരിത്രത്തില്‍ ആദ്യമായി സുവര്‍ണ്ണ ചകോരം ലഭിക്കുന്നത് 2015ലാണ്. ജയരാജിന്റെ ഒറ്റാല്‍ എന്ന ചിത്രത്തിനാണ് സുവര്‍ണ്ണ ചകോരം ലഭിച്ചത്.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

ഇന്ന് മലയാള സിനിമയില്‍ തിളങ്ങുന്ന ചില താരങ്ങളെല്ലാം ടെലിവിഷന്‍ ഷോയിലൂടെ അഭിനയരംഗത്ത് എത്തിയവരാണ്. ദിലീപ്, പാര്‍വതി, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം അങ്ങനെ നീളുന്നു. ഇപ്പോഴിതാ അവരുടെ പാത പിന്തുടര്‍ന്ന് ജൂവല്‍ മേരി, പേളി മാണി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരും 2015ല്‍ സിനിമയിലെത്തി.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

2015ല്‍ മലയാള സിനിമയില്‍ കിടിലന്‍ ഭാഷ ശൈലികളും കൊണ്ട് വന്നു. തൃശൂര്‍, കോഴിക്കോട്,തിരുവനന്തപ്പുരം എന്നിവടങ്ങളിലെ ഭാഷാ ശൈലിയാണ് ക്ലിക്കായത്.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയുടെയും മോഹന്‍ലാലിന്റെ ചിത്രങ്ങളും 2015ല്‍ ഉണ്ടായിരുന്നു. സലിം അഹമ്മദ് സംവിധാന ചെയ്ത മമ്മൂട്ടിയുടെ പത്തേമാരി 2015ലെ മികച്ച ചിത്രമായിരുന്നു.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

2015ലെ മലയാള സിനിമ നേരിട്ട ഒരു പ്രശ്‌നമായിരുന്നു പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പികള്‍ ലീക്കായത്. തുടര്‍ന്നും പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്്ത് രണ്ടാം ദിവസം തന്നെ വ്യാജ കോപ്പികള്‍ പ്രചരിച്ചിരുന്നു.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

മോഷന്‍ പോസ്‌റ്റേഴസ്, സോങ് റിലീസ്, ടീസര്‍ തുടങ്ങിയ മാര്‍ക്കറ്റിങ് ടെക്‌നിക്‌സ് പരീക്ഷിച്ചു.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

ആട് ഒരു ഭീകര ജീവിയാണ്, ജിലേബി, ലാവണ്ടര്‍, കെഎല്‍ 10 പത്ത്, മൂന്നാം അദ്ധ്യായം 23ാം വാക്യം, നെല്ലിക്ക, ലോര്‍ഡ് ലിവിങ് സ്റ്റണ്‍ 7000 കണ്ടി ഇങ്ങനെ ചില വ്യത്യസ്തമായ പേരുകള്‍ മലയാള സിനിമയില്‍ പരീക്ഷിച്ചിരുന്നു.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

വ്യത്യസ്ത പ്രണയകഥകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച വര്‍ഷം കൂടിയായിരുന്നു 2015. പ്രേമം, എന്ന് നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, ചാര്‍ലി അങ്ങനെ നീളുന്നു.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, ജോയ് മാത്യൂ തുടങ്ങിയവരും സഹനടന്മാരായി മികച്ച അഭിനയം കാഴ്ച വച്ചു.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

ലെന, ശ്രിന്ദ, സോനാ നായര്‍, മുത്തുമണിയും സഹനടിമാരില്‍ മുമ്പില്‍ ഉണ്ടായിരുന്നു.
2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

അഞ്ജലി മേനോനായിരുന്നു മികച്ച സംവിധായികയായി ഇതുവരെ ഉണ്ടായിരുന്നത്. 2015ല്‍ വര്‍ഷം കെഎല്‍ 10 പത്ത് സംവിധാനം ചെയ്ത ശ്രീബാല, തിലോത്തമയുടെ പ്രീതി പണിക്കര്‍ എന്നിവരും മലയാള സിനിമയിലേക്ക് കടന്നു വന്നു.

2015ല്‍ മലയാള സിനിമയില്‍ അറിഞ്ഞും അറിയാതെയും പോയ 20 കാര്യങ്ങള്‍

പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് 2015ല്‍ ലുക്കു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയത്.

English summary
Malayalam cinema in 2015.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam