പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
2015 അവസാനത്തോട് അടുക്കുമ്പോള്‍ മികച്ച നടിയെയും നടനെയുമൊക്കെ കണ്ടെത്താന്‍ സമയമായി. താരതമ്യേനെ നോക്കുമ്പോള്‍ മലയാള സിനിമയെ സംബന്ധിച്ച് സാമ്പത്തികപരമായും കലാമൂല്യപരമായും മികച്ച വര്‍ഷമാണ് 2015. പ്രേമം, എന്ന് നിന്റെ മൊയ്കീന്‍, ഒരു വടക്കന്‍ സെല്‍ഫി, അമര്‍ അക്ബര്‍ അന്തോണി പോലുള്ള സിനിമകള്‍ ബോക്‌സോഫീസിലും തകര്‍പ്പര്‍ പ്രകടനമാണ് നടത്തിയത്.
നായകന്മാരിലേക്കെത്തുമ്പോള്‍, ചിലര്‍ ശക്തമായി കാലുറപ്പിച്ചു. മറ്റു ചിലര്‍ക്ക് ചെറുതായും വലുതായും താളം പിഴച്ചു. ഇത്തവണത്തെ ഹിറ്റുകളുടെ കണക്കുവച്ച് താരങ്ങളെ പട്ടിക തിരിക്കുമ്പോള്‍ മുമ്പില്‍ പൃഥ്വിരാജുണ്ടാവും. പിന്നാലെ മമ്മൂട്ടിയെയും ജയസൂര്യയെയും നിവിന്‍ പോളിയെയും കാണാം. മലയാള സിനിമയില്‍ നടന്മാരുടെ 2015 എങ്ങിനെയായിരുന്നു എന്നു നോക്കാം. ഇവരില്‍ ആരായിരിക്കും മികച്ച നടന്‍?

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
മമ്മൂട്ടിയെ സംബന്ധിച്ച് മികച്ച വര്‍ഷമാണ് 2015. ആറ് ചിത്രങ്ങള്‍ റിലീസ് ചെയ്തതില്‍ മൂന്നെണ്ണം മികച്ച അഭിപ്രായങ്ങള്‍ നേടി. പത്തേമാരി എന്ന ചിത്രത്തിലെ അഭിനയം പ്രശംസിക്കുക വയ്യ. ഭാസ്‌കര്‍ ദ റാസ്‌ക്കല്‍, ഫയര്‍മാന്‍ എന്നിവയാണ് മറ്റ് രണ്ട് വിജയ ചിത്രങ്ങള്‍. എകെ സാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന പുതിയ നിയമം ഡിസംബര്‍ 24 ന് തിയേറ്ററിലെത്തും

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
മോഹന്‍ലാലിനെ സംബന്ധിച്ച് മോശമായ വര്‍ഷമാണ് കടന്നു പോകുന്നത്. എന്നും എപ്പോഴും എന്ന ചിത്രം മോശമല്ലാത്ത അഭിപ്രായം നേടിയെങ്കിലും ഈ വര്‍ഷം റിലീസായ മറ്റ് നാല് ചിത്രങ്ങളും തകര്‍ന്നു. ലൈല ഓ ലൈല, ലോഹം, കനല്‍, രസം എന്നീ ചിത്രങ്ങള്‍ക്ക് തിരിച്ചടിയായത് അമിത പ്രതീക്ഷയാണ്

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
ഈ വര്‍ഷത്തെ ഭാഗ്യ നടന്‍ എന്തുകൊണ്ടും പൃഥ്വിരാജാണ്. പിക്കറ്റ് 43 യില്‍ തുടങ്ങി എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ മൂന്ന് ചിത്രങ്ങളും മികച്ച വിജയം നേടി. ഡബിള്‍ ബാരലും ഇവിടെയുമാണ് പരാജയപ്പെട്ടത്. അതും തകര്‍ന്നു എന്ന് പറയാന്‍ കഴിയില്ല. നടന്റെ അഭിനയം പ്രശംസകള്‍ നേടി

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
ഇത്തവണത്തെ മറ്റൊരു ലക്കി സ്റ്റാര്‍ നിവിന്‍ പോളിയാണ്. ഈ വര്‍ഷം ഇറങ്ങിയ നാല് ചിത്രങ്ങളില്‍ മൂന്നും മികച്ച അഭിപ്രായം നേടി. മിലിയിലാണ് ഈ വര്‍ഷം തുടങ്ങിയത്. വടക്കന്‍ സെല്‍ഫിയും പ്രേമവും മികച്ച് ബോക്‌സോഫീസ് കളക്ഷന്‍ നേടി. ഇവിടെയാണ് ചെറുതായൊന്ന് പൊട്ടിയത്

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
നാല് ചിത്രങ്ങളാണ് ഇത്തവണ ദിലീപിന് ഉണ്ടായിരുന്നത്. അതില്‍ മര്യാദ രാമനും ലവ് 24x7 നും പൊട്ടി. എന്നാല്‍ ചന്ദ്രേട്ടന്‍ എവിടെയാ, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചത്

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
മലയാളത്തില്‍ ഒന്ന്, തമിഴില്‍ ഒന്ന്- അങ്ങനെ ആകപ്പാടെ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം ദുല്‍ഖര്‍ സല്‍മാന് ഉണ്ടായിരുന്നത്. 100 ഡെയ്‌സ് ഓഫ് ലവ് മോശമല്ലാത്ത അഭിപ്രായം നേടിയപ്പോള്‍ തമിഴിലും തെലുങ്കിലുമായി ഒരുങ്ങിയ മണിരത്‌നത്തിന്റെ ഓ കാതല്‍ കണ്മണി നടനെ ഉയര്‍ത്തി പിടിച്ചു. മലയാളവും തമിഴും തെലുങ്കും കടന്നും ദുല്‍ഖറിന് ആരാധകരെ കിട്ടി

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
ഫഹദ് ഫാസിലിനും വളരെ മോശം വര്‍ഷമാണ് കടന്നു പോകുന്നത്. റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും പരാജയപ്പെട്ടു. മറിയം മുക്ക്, ഹരം, അയാള്‍ ഞാനല്ല എന്നിവയായിരുന്നു ഫഹദിന്റെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
ജയസൂര്യയെ സംബന്ധിച്ച് നല്ലൊരു വര്‍ഷമാണ് കടന്നു പോകുന്നത്. അമര്‍ അക്ബര്‍ അന്തോണി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ മികച്ച പ്രകടനം നടത്തുന്നു. അത് കൂടാതെ, ലുക്കാ ചുപ്പി, ജിലേബി, കുംബസാരം എന്നീ കലാമൂല്യമുള്ള ചിത്രങ്ങളിലും ജയസൂര്യ ഭാഗമായി.

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
വലിയ പരാജയങ്ങളൊന്നും ചാക്കോച്ചന് ഇല്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല. ചിറകൊടിഞ്ഞ കിനാവുകളും മധുര നാരങ്ങയും മികച്ച വിജയം നേടിയപ്പോള്‍ ജമ്‌നാ പ്യാരി, ലോര്‍ഡ് ലിവിങ് സ്റ്റണ്‍ 7000 കണ്ടി, രാജമ്മ അറ്റ് യാഹു എന്നീ ചിത്രങ്ങള്‍ക്ക് അത്ര വലിയ ശ്രദ്ധ ലഭിച്ചില്ല

പൃഥ്വിക്ക് നാല്, മമ്മൂട്ടിക്കും നിവിനും മൂന്ന്, ഫഹദിനും ലാലിനും സീറോ; 2015 ലെ മികച്ച നടന്‍?
അമര്‍ അക്ബര്‍ അന്തോണിയിലെ അതിഥി വേഷം ഉള്‍പ്പടെ ഈ വര്‍ഷം ആസിഫിന് അഞ്ച് ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. നിര്‍ണായകം എന്ന ചിത്രം മികച്ച അഭിപ്രായം നേടി. ആസിഫ് ആദ്യമായി നിര്‍മിച്ച് അഭിനയിച്ച കൊഹിനൂര്‍ റിലീസായതും ഈ വര്‍ഷമാണ്. മറ്റ് രണ്ട് ചിത്രങ്ങള്‍ക്കും പ്രതീക്ഷിച്ച വിജയം കിട്ടിയില്ല

Click it and Unblock the Notifications