ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

By Aswathi

വെള്ളിയാഴ്ചയാണ് മലയാള സിനിമയിലെ ചില ചരിത്രങ്ങള്‍ തിരുത്തി എഴുതപ്പെട്ടിട്ടുള്ളത്. അങ്ങനെ ചരിത്രം കുറിക്കാന്‍ പ്രതീക്ഷ നല്‍കിയ 100 ഡെയ്‌സ് ഓഫ് ലവ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ആയി.

പ്രതീക്ഷയോടെ കാത്തിരുന്ന ചില ട്രെയലറുകളും ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റി. ഇക്കഴിഞ്ഞ ഒരാഴ്ച (മാര്‍ച്ച് 16-22) മലയാള സിനിമാ ലോകം ചര്‍ച്ച ചെയ്ത ചില വിഷയങ്ങളിതാ.

100 ഡെയ്‌സ് ഓഫ് ലവ്

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമായിരുന്നു 100 ഡെയ്‌സ് ഓഫ് ലവ്. കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും, നിത്യ മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. 20നാണ് ചിത്രം തിയേറ്ററിലെത്തിയത്.

ജാനൂസിന് കല്യാണം

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

ആദ്യത്തെ ചിത്രത്തിലൂടെ ഒരു മനോഹര പ്രണയം പറയാന്‍ ശ്രമിച്ച ജാനൂസ്, സിനിമാ റിലീസിന് ശേഷം വിവാഹത്തിനൊരുങ്ങുന്നു. ഏപ്രില്‍ 6 നാണ് ജാനൂസിന്റെയും ഫാഷന്‍ ഡിസൈനറായ സല്‍ഫയുടെയും വിവാഹം

യൂ ടൂ ബ്രൂട്ടസ്

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത ഹാസ്യ ചിത്രം റിലീസായതും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ശ്രീനിവാസന്‍, ആസിഫ് അലി, ഹണി റോസ്, ടോവിനോ തോമസ്, രചന നാരായണന്‍ കുട്ടി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ശരാശരിയാണെന്നാണ് പ്രേക്ഷകാഭിപ്രായം

ക്വീനായി നിത്യ

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

ക്വീന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം- തമിഴ്, തെലുങ്ക് റീമേക്കുകളില്‍ നിത്യ മേനോന്‍ നായികയായെത്തുന്നു എന്ന വാര്‍ത്തയും കഴിഞ്ഞ ആഴ്ച മലയാള സിനിമാ പ്രേമികള്‍ ചര്‍ച്ചയ്ക്കിട്ടു

മോഹന്‍ലാലിനെ കുറിച്ച് ലാല്‍ജോസ്

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

എന്തുകൊണ്ട് മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ഒരു സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടിയായിരുന്നു മറ്റൊരു വാര്‍ത്ത. ആദ്യം മോഹന്‍ലാലിന് എന്നില്‍ വിശ്വാസം ഉണ്ടാവണം. എന്നിട്ടേ അങ്ങനെ ഒന്ന് സംഭവിക്കൂ എന്നായിരുന്നു ലാലുവിന്റെ പ്രതികരണം

എന്നും എപ്പോഴും ട്രെയിലര്‍

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

മലയാളി സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയക്കുന്ന എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായത് കഴിഞ്ഞ ആഴ്ചയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും മോഹന്‍ലാലുമാണ് നായികാ നായകന്മാര്‍. മാര്‍ച്ച് 27 ന് ചിത്രം തിയേറ്ററുകളിലെത്തും.

ദൃശ്യത്തിന്റെ വിജയം

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

ദൃശ്യം എന്ന ചിത്രത്തിന്റെ തിരക്കഥയ്‌ക്കെതിരെ സംവിധായകന്‍ സതീഷ് പോള്‍ നല്‍കിയ ഹര്‍ജിയ്ക്ക് വിധി വന്നത് കഴിഞ്ഞ ആഴ്ചയാണ്. സംവിധായകന്‍ ജീത്തു ജോസഫിന് അനുകൂലമായിരുന്നു കോടതി വിധി.

രണ്ടാം കല്യാണം: മീനാക്ഷി പറഞ്ഞത്

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

ദിലീപിന്റെ രണ്ടാം കല്യാണത്തെ കുറിച്ച് മകള്‍ മീനാക്ഷിയുടെ പ്രതികരണം ഗോസിപ്പുകാര്‍ ചര്‍ച്ചയ്‌ക്കെടുത്തിട്ടു.

റാണി പത്മിനിയില്‍ മഞ്ജു ഉണ്ട്

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

പ്രതിഫലത്തെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആഷിഖ് അബുവിന്റെ റാണി പത്മിനി എന്ന ചിത്രത്തില്‍ നിന്നും മഞ്ജു വാര്യരെ പുറത്താക്കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ ചിത്രത്തില്‍ മഞ്ജു തന്നെയാണ് നായികയെന്ന് ആഷിഖ് വ്യക്തമാക്കി.

ബാലചന്ദ്രമേനോന്‍ തിരിച്ചുവരുന്നു

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

താന്‍ സംവിധാനത്തിലേക്ക് തിരിച്ചുവരുന്നു എന്ന് ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ലോഹം തുടങ്ങി

ഇക്കഴിഞ്ഞ ആഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

സ്പിരിറ്റ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ആന്‍ഡ്രിയ ജെര്‍മിയയാണ് നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X