കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

By Aswathi

കഴിഞ്ഞാഴ്ച മലയാളികള്‍ വിഷു ആഘോഷമാക്കി. ആഘോഷങ്ങള്‍ക്കൊപ്പം എന്നും മലയാള സിനിമയും കൂടെ നിന്നിട്ടുണ്ട്. അങ്ങനെ വിഷു ദിനത്തില്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റസ്‌ക്കല്‍ എന്ന ചിത്രം റിലീസ് ചെയ്തു. യുവതാരങ്ങളെ അണി നിരത്തി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഡബ്ള്‍ ബരല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ എത്തി. ലൈല ഓ ലൈലയുടെ ട്രെയിലര്‍ റിലീസു ചെയ്തു. അങ്ങനെ പോയ വാരം മലയാള സിനിമയില്‍ എന്തൊക്കെ സംഭവിച്ചു, നോക്കാം...

ഭാസ്‌കര്‍ റാസ്‌കല്‍

കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

മമ്മൂട്ടിയെയും നയന്‍താരയെയും താരജോഡികളാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തി. വിഷു ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും മികച്ച അഭിപ്രായങ്ങള്‍ തേടി പ്രദര്‍ശനം തുടരുകയാണ്.

ജിഷ്ണുവിന് വീണ്ടും കാന്‍സര്‍

കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

തന്റെ അസുഖ നിലയെ കുറിച്ച് നടന്‍ ജിഷ്ണു ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. സുഖപ്പെട്ടിരുന്ന കാന്‍സര്‍ ട്യൂമര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടെന്നും താന്‍ കീമോ തെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണെന്നും ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ചു. അസുഖം വേഗത്തില്‍ സുഖപ്പെടുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമാണ് താനെന്നും ജിഷ്ണു പറഞ്ഞു.

ഡബള്‍ ബാരല്‍

കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, സണ്ണി വെയിന്‍, ആസിഫ് അലി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഡബള്‍ ബാരല്‍ (ഇരട്ടക്കുഴല്‍) എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു.

ലൈല ഓ ലൈല

കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ജോഷിയുടെ ലൈല ഓ ലൈല എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാലിനെയും അമലപോളിനെയും താരജോഡികളാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈല ഓ ലൈല

 പ്രണവും മോഹന്‍ലാലും ഒന്നിക്കുന്നു

കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടറായ പ്രണവ് മോഹന്‍ലാല്‍, ജീത്തുവിന്റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്നു.

ഫഹദും ജയസൂര്യയും ആഷിഖും അമലും

കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

യുഎഇ എക്‌സ്‌ചേഞ്ചിന്റെ പരസ്യത്തില്‍ ഫഹദ് ഫാസിലും ജയസൂര്യയും ഒന്നിക്കുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത പരസ്യത്തിന് ക്യാമറ ചലിപ്പിച്ചത് അമല്‍ നീരദാണ്.

പത്തേമാരി ചിത്രീകരണം പൂര്‍ത്തിയായി

കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക.

പ്രണവ് ഫേസ്ബുക്കില്‍

കഴിഞ്ഞ ഒരാഴ്ച മലയാള സിനിമയില്‍ സംഭവിച്ചത്?

പ്രണവ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഔദ്യോഗിക പേജ് തുടങ്ങി. താരപുത്രന്റെ പേജിന് ഇതിനോടകം 1.5 ലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X